മൂല്യത്തിലും സവിശേഷതകളിലും മുന്നില്‍; 2024ലും സ്വന്തമാക്കാനാകുന്ന പഴയ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍

മൂല്യത്തിലും സവിശേഷതകളിലും മുന്നില്‍; 2024ലും സ്വന്തമാക്കാനാകുന്ന പഴയ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍

അപ്ഡേറ്റുകളിലൂടെ പുതിയ പതിപ്പില്‍ ലഭ്യമാകുന്ന സവിശേഷതകളും സ്വന്തമാക്കാനാകും

സവിശേഷതകളുടെ കാര്യത്തില്‍ ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നവയാണ് ഫ്ലാഗ്‌ഷിപ്പ് വിഭാഗത്തില്‍‌പ്പെടുന്ന സ്മാർട്ട്ഫോണുകള്‍. എന്നാല്‍ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവർക്ക് വില്ലനാകുന്നത് അവയുടെ ഭീമമായ തുകയാണ്. ഇത്തരം സാഹചര്യത്തിലാണ് പഴയ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് ആവശ്യക്കാർ വർധിക്കുന്നതും. പഴയ പതിപ്പില്‍ ഉള്‍പ്പെടുന്നതും 2024ല്‍ വാങ്ങാനാകുന്നതുമായ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

സാംസങ് ഗ്യാലക്സി എസ് 23 അള്‍ട്ര

സാംസങ് ഗ്യാലക്സി എസ് 24 അള്‍ട്ര വിപണി കീഴടക്കി മുന്നേറുന്നുണ്ടെങ്കിലും എസ് 23 അള്‍ട്രക്ക് ഇന്നും ആവശ്യക്കാരേറയാണ്. എസ്23 അള്‍ട്രയുടെ ബേസ് വേരിയന്റില്‍ 12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് വരുന്നത്. വിവിധ സ്റ്റോറുകളിലും ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും ഒരു ലക്ഷം രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാനാകും. എസ് 24 അള്‍ട്രയില്‍ വരുന്ന സവിശേഷതകളെല്ലാം തന്നെ എസ് 23 അള്‍ട്രയിലും ലഭ്യമാണ്.

മൂല്യത്തിലും സവിശേഷതകളിലും മുന്നില്‍; 2024ലും സ്വന്തമാക്കാനാകുന്ന പഴയ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍
ടിക് ടോക് നിരോധന ബിൽ, പാസാക്കി അമേരിക്കന്‍ സെനറ്റ്; ഇനി ബാക്കി ബൈഡന്റെ ഒപ്പ് മാത്രം

ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ്

2024ലും പരിഗണിക്കാനാകുന്ന ഐഫോണാണ് 14 പ്ലസ്. 128 ജിബി വരുന്ന ബേസ് വേരിയന്റിന്റെ വില 68,999 രൂപയാണ്. ഡൈനാമിക് ഐലന്‍ഡ്, യുഎസ്‍ബി-സി പോർട്ട്, 48 എംപി പ്രധാന ക്യാമറ എന്നിവ മാറ്റി നിർത്തിയാല്‍ ഐഫോണ്‍ 15 പ്ലസിനോട് സമാനമാണ് 14 പ്ലസ്. 15,000 രൂപയുടെ വ്യത്യാസവുമുണ്ട്. മികച്ച ബാറ്ററി ലൈഫും ഐപി68 റേറ്റിങ്ങുമാണ് പ്രധാന ആകർഷണങ്ങള്‍.

ഗൂഗിള്‍ പിക്സല്‍ 7 പ്രൊ

ഗൂഗിളിന്റെ ഏറ്റവും മികച്ച സവിശേഷതകളും ക്യാമറ മികവും സമ്മാനിക്കുന്ന സ്മാർട്ട്ഫോണാണ് നിങ്ങള്‍ പരിഗണിക്കുന്നതെങ്കില്‍ ഏറ്റവും മികച്ച ഓപ്ഷനാണ് ഗൂഗിള്‍ പിക്സല്‍ 7 പ്രൊ. നിലവില്‍ 67,999 രൂപയാണ് ഫോണിന്റെ വില. ടെന്‍സർ ജി2 പ്രൊസസറിലാണ് ഫോണ്‍ പ്രവർത്തിക്കുന്നത്. പിക്സല്‍ 8 പ്രോയില്‍ വരുന്ന ടെന്‍സർ ജി3ക്ക് സമാനമാണ് ജി2വിന്റെ പ്രകടനം.

വണ്‍പ്ലസ് 11

ചിലവാക്കുന്ന പണത്തിന് മൂല്യമുള്ള ഫോണെന്നാണ് ഉപയോക്താക്കള്‍ വണ്‍പ്ലസ് 11നെ വിശേഷിപ്പിക്കുന്നത്. നിലവില്‍ വിലയില്‍ ഇടിവ് സംഭവിച്ചതോടെ കൂടുതല്‍ പേർ ഫോണിലേക്ക് ആകർഷിക്കപ്പെട്ടിട്ടുമുണ്ട്. 49,999 രൂപയാണ് വിപണി വില. സ്നാപ്‍ഡ്രാഗണ്‍ 8 ജെനറേഷന്‍ 2 എസ്ഒസിയിലാണ് പ്രവർത്തിക്കുന്നത്. എട്ട് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ബേസ് വേരിയന്റില്‍ വരുന്നത്.

logo
The Fourth
www.thefourthnews.in