ചാറ്റ് ജിപിടി ഐഒഎസ് ആപ്പ് കൂടുതല്‍ രാജ്യങ്ങളിലേക്ക്; ഇന്ത്യയിലും വരുന്നു

ചാറ്റ് ജിപിടി ഐഒഎസ് ആപ്പ് കൂടുതല്‍ രാജ്യങ്ങളിലേക്ക്; ഇന്ത്യയിലും വരുന്നു

ചാറ്റ് ജിപിടിക്ക് സമാനമായ ആന്‍ഡ്രോയിഡ് ആപ്പ് പണിപ്പുരയിലാണെന്നും കമ്പനി

ഐഒഎസ് ഉപയോക്താക്കള്‍ക്കുള്ള ചാറ്റ്ജിപിടി ആപ്ലിക്കേഷന്‍ ഇന്ത്യ ഉൾപ്പെടെ കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിച്ച് നിര്‍മാണ കമ്പനിയായ ഓപ്പണ്‍ എഐ. ആദ്യം അമേരിക്കയില്‍ മാത്രം ലഭ്യമായിരുന്ന ചാറ്റ്ജിപിടി ഇനി 45 രാജ്യങ്ങളിലും ലഭ്യമാകുമെന്ന് കമ്പനി വ്യഴാഴ്ച പ്രഖ്യാപിച്ചു. ചാറ്റ് ജിപിടിക്ക് സമാനമായ ആന്‍ഡ്രോയിഡ് ആപ്പ് പണിപ്പുരയിലാണെന്നും കമ്പനി അറിയിച്ചു.

ഐഒഎസിനായുള്ള ചാറ്റ്ജിപിടി ആപ്ലിക്കേഷൻ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമാണ്, മാത്രമല്ല ഇവയിൽ പരസ്യങ്ങളുടെ തടസ്സവും ഉണ്ടാകില്ല. ബ്രൗസറുകളിൽ ഉപയോഗിച്ചു കൊണ്ടിരുന്ന ചാറ്റ്ജിപിടിയടെ സൗജന്യ പതിപ്പിന്റെ അതേ സേവനങ്ങൾ ഐഒഎസ് പതിപ്പിലും ഉണ്ടായിരിക്കുമെന്നാണ് സൂചന. ആപ്ലിക്കേഷൻ്റെ ലേഔട്ട് ആകട്ടെ ഒരു മെസഞ്ചർ ആപ്ലിക്കേഷനുമായി സാമ്യമുള്ളതാണ്.

ഐഒഎസിനായുള്ള ചാറ്റ്ജിപിടി ആപ്ലിക്കേഷൻ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമാണ്

യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ, അൽബേനിയ, ക്രൊയേഷ്യ, ഫ്രാൻസ്, ജർമ്മനി, അയർലൻഡ്, ജമൈക്ക, കൊറിയ, ന്യൂസിലാന്റ്, നിക്കരാഗ്വ, നൈജീരിയ, അൾജീരിയ, അർജന്റീന, അസർബൈജാൻ, ബൊളീവിയ, ബ്രസീൽ, കാനഡ, ചിലി, കോസ്റ്റാറിക്ക, ഇക്വഡോർ, എസ്റ്റോണിയ, ഘാന, ഇറാഖ്, ഇസ്രായേൽ, ജപ്പാൻ, ജോർദാൻ, കസാക്കിസ്ഥാൻ, കുവൈറ്റ്, ലെബനൻ, ലിത്വാനിയ, മൗറിറ്റാനിയ, മൗറീഷ്യസ്, മെക്സിക്കോ, മൊറോക്കോ, നമീബിയ, നൗറു, ഒമാൻ, പാകിസ്താൻ, പെറു, പോളണ്ട്, ഖത്തർ, സ്ലൊവേനിയ, ടുണീഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ 45 രാജ്യങ്ങളിൽ നടത്തിയ കമ്പനിയുടെ പ്രഖ്യാപനം അനുസരിച്ച് ഐഒഎസ് ഉപയോക്താക്കൾക്കായി ചാറ്റ്ജിപിടി അപ്ലിക്കേഷൻ ഇപ്പോൾ ലഭ്യമാണ്.

ചാറ്റ് ജിപിടി ഐഒഎസ് ആപ്പ് കൂടുതല്‍ രാജ്യങ്ങളിലേക്ക്; ഇന്ത്യയിലും വരുന്നു
ചാറ്റ് ജിപിടി ഐ ഫോണിലെത്തി; വൈകാതെ ആൻഡ്രോയ്ഡിലും

ടെക് കമ്പനിയായ മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ കമ്പനിയായ ഓപ്പൺ എഐ, 2022 നവംബറിലാണ് ചാറ്റ്ജിപിടി പൊതുജനങ്ങൾക്കായി പുറത്തിറക്കുന്നത്. 2023 ഫെബ്രുവരിയിൽ, ഓപ്പൺ എഐ ആപ്ലിക്കേഷനിൽ ചാറ്റ്ജിപിടി പ്ലസ് എന്ന ആദ്യത്തെ വരിസംഖ്യ ഈടാക്കികൊണ്ടുള്ള പ്ലാൻ പുറത്തിറക്കിയിരുന്നു. ഉപയോക്താവ് നൽകുന്ന നിർദേശങ്ങൾക്ക് വേഗത്തിലുള്ള പ്രതികരണം, ഭാവിയിൽ ആപ്ലിക്കേഷനിൽ വരുന്ന നവീകരണങ്ങളും വികസനങ്ങളും മുൻകൂറായി ലഭ്യമാക്കുന്നത് ഉൾപ്പെടെ ചാറ്റ്ജിപിടി പ്ലസ് സൗജന്യ പതിപ്പിനേക്കാൾ കൂടിയ സേവനങ്ങൾ നൽകുന്നു. അതേസമയം ചാറ്റ്ജിപിടിയുടെ സൗജന്യ പതിപ്പ് ഒഎസ്സുകളിൽ ഇപ്പോഴും ലഭ്യമാണ്.

logo
The Fourth
www.thefourthnews.in