എയര്‍ടെല്‍ 5G ഉടനെത്തും ; നിലവിലുള്ള സിമ്മില്‍ തന്നെ 5Gയും കിട്ടും

എയര്‍ടെല്‍ 5G ഉടനെത്തും ; നിലവിലുള്ള സിമ്മില്‍ തന്നെ 5Gയും കിട്ടും

2024 മാര്‍ച്ചോടെ എല്ലാ നഗരങ്ങളിലും, പ്രധാന ഗ്രാമീണ മേഖലകളിലും 5G ലഭ്യമാകും

ഒരു മാസത്തിനകം 5G ലൈവാകുമെന്ന് എയര്‍ടെലിന്റെ പ്രഖ്യാപനം. നിലവിലുള്ള സിമ്മുകളില്‍ തന്നെ 5ജി പ്രവര്‍ത്തിക്കുമെന്നും 2023 ഡിസംബറോടെ എല്ലാ നഗര പ്രദേശങ്ങളിലും 5G ലഭ്യമാകുമെന്നും എയര്‍ടെല്‍ അറിയിച്ചു.വോഡഫോണ്‍, ജിയോ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ ടെലികോം നെറ്റ്വർക്ക് ദാതാക്കളും വരും മാസങ്ങളില്‍ 5G സേവനം ലഭ്യമാക്കുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു

ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ എല്ലാ നഗരപ്രദേശങ്ങളിലും 5G സേവനം ലഭ്യമാകും. 2024 മാര്‍ച്ചോടെ പ്രധാന നഗരങ്ങള്‍ക്കൊപ്പം ഗ്രാമീണ മേഖലകളിലും 5G എത്തിക്കും. 4 ജി സിമ്മുകള്‍ അപ്ഗ്രേഡ് ചെയ്യേണ്ട ആവശ്യമില്ലെന്നും അവ 5G പിന്തുണയ്ക്കുമെന്നും എയര്‍ടെല്‍ അറിയിച്ചു. തങ്ങളുടെ പ്രദേശത്ത് 5G ലഭിക്കുമോ, എപ്പോള്‍ ലഭിക്കും തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ കഴിയും. 5G ആരംഭിച്ചതിന് ശേഷം മാത്രമായിരിക്കും ഈ ഫീച്ചര്‍ ലൈവ് ആവുക.

5G സ്‌പെക്ട്രം ബിഡ്ഡിംഗില്‍ എയര്‍ടെല്‍ ചെലവഴിച്ചത് 43,084 കോടി രൂപയാണ്. അടുത്ത നാല് വര്‍ഷത്തേക്കുള്ള തുക ഗഡുക്കളായി അടയ്ക്കുകയും ചെയ്തു. ഇത് ഏകദേശം 8,312.4 കോടി രൂപയാണ്. രാജ്യത്ത് 5G ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജീകരിക്കുന്നതിന് നോക്കിയ, സാംസങ്, എറിക്‌സണ്‍ എന്നിവയുമായി എയര്‍ടെല്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. കൂടുതല്‍ വേഗത വാഗ്ദാനം ചെയ്യുന്ന സ്റ്റാന്‍ഡലോണ്‍ 5G-യാണ് ജിയോ ഉപയോഗിക്കുക. എന്നാല്‍ എയര്‍ടെല്‍ നോണ്‍-സ്റ്റാന്‍ഡലോണ്‍ 5G ഉപയോഗിക്കാനാണ് സാധ്യത.

5G ലേലത്തില്‍ ഏറ്റവും കൂടുതല്‍ പണം ചിലവിട്ടത് റിലയന്‍സ് ജിയോ ആണ്. ഈ വര്‍ഷം ഒക്ടോബറില്‍ തന്നെ പ്രധാന നഗരങ്ങളില്‍ 5G അവതരിപ്പിക്കുമെന്ന് ജിയോയും വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) പ്രഖ്യാപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in