ഇനിയെല്ലാം ഗൂഗിള്‍ ലാബ്‌സില്‍; 'എക്‌സ്പിരിമെന്റ്‌സ്' വിട പറയുന്നു

ഇനിയെല്ലാം ഗൂഗിള്‍ ലാബ്‌സില്‍; 'എക്‌സ്പിരിമെന്റ്‌സ്' വിട പറയുന്നു

എക്‌സ്പിരിമെന്റ്‌സ് ഉപയോഗിക്കുന്നവരോട് ലാബ്‌സിലേക്ക് മാറാന്‍ ഗൂഗിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

പതിനാല് വര്‍ഷം മുന്‍പ് ആരംഭിച്ച എക്‌സ്പിരിമെന്റ്‌സ് വിത്ത് ഗൂഗിള്‍ അവസാനിപ്പിക്കാന്‍ ഗൂഗിള്‍. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (നിർമിത ബുദ്ധി) പ്രോജക്ടുള്‍ കാര്യക്ഷമമാക്കുന്നതിന് ഗൂഗിള്‍ ലാബ്‌സ് സജീവമാക്കാന്‍ വേണ്ടിയാണ് എക്‌സ്പിരിമെന്റ്‌സിനോട് വിട പറയാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. ഗൂഗിള്‍ ടെക്‌നോളജി ഉപയോഗിച്ച് ഉപയോക്താക്കളും ഡെവലപ്പേഴ‍്സും നിര്‍മ്മിക്കുന്ന പ്രോജക്ടുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ഒരുക്കുന്ന പ്ലാറ്റ്‌ഫോം ആണ് എക്‌സ്പിരിമെന്റ്‌സ് വിത്ത് ഗൂഗിള്‍. എക്‌സ്പിരിമെന്റ്‌സ് ഉപയോഗിക്കുന്നവരോട് ലാബ്‌സിലേക്ക് മാറാന്‍ ഗൂഗിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എക്‌സ്പിരിമെന്റ് വിത്ത് ഗൂഗിള്‍ ആരംഭിച്ചതുമുതലുള്ള പ്രവര്‍ത്തനങ്ങളും ഉപയോക്താക്കള്‍ നല്‍കിയ പ്രോജക്ടുകളെ കുറിച്ചും എക്‌സ്പിരിമെന്റ്‌സ് വിത്ത് ഗൂഗിള്‍ വെബ്‌സൈറ്റില്‍ കമ്മ്യൂണിറ്റി മെസ്സേജ് പോസ്റ്റ് ചെയ്തിട്ടുണ്ട്. എക്‌സിപിരിമെന്റില്‍ 1612 പ്രോജക്ടുകളാണ് യൂസേര്‍സ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇവ അര്‍ച്ചീവ് വെബ്‌സൈറ്റില്‍ ലഭ്യമാകുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

ഇനിയെല്ലാം ഗൂഗിള്‍ ലാബ്‌സില്‍; 'എക്‌സ്പിരിമെന്റ്‌സ്' വിട പറയുന്നു
'കണ്ടന്റ് നീക്കം ചെയ്യണം'; 10 വര്‍ഷത്തിനിടയില്‍ ഇന്ത്യ ഗൂഗിളിനയച്ചത് 20,000 അഭ്യര്‍ത്ഥനകള്‍, ആഗോളപട്ടികയില്‍ മൂന്നാമത്

'എക്‌സ്പിരിമെന്റ്‌സ് വിത്ത് ഗൂഗിള്‍ ഒരു ചെറിയ ആശയമായി തുടങ്ങിയതാണ്. എന്നാല്‍, നിങ്ങള്‍ അതിനെ ഞങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത തലത്തിലേക്ക് വളര്‍ത്തി. ക്ലാസ് മുറി മുതല്‍ ചൊവ്വയുടെ ഉപരിതലം വരെ, എല്ലായിടത്തും ആളുകളെ പ്രചോദിപ്പിച്ച ആയിരക്കണക്കിന് പരീക്ഷണങ്ങളാല്‍ നിങ്ങള്‍ അത് നിറച്ചു. ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍, പതിനാല് വര്‍ഷം എന്നത് വലിയ കാലയളവാണ്. പരീക്ഷണങ്ങളുടെ കരുത്തില്‍ ഞങ്ങള്‍ പുതിയ ചിലത് ചെയ്യാന്‍ ശ്രമിക്കുകയാണ്. നിലവിലുള്ള എല്ലാ പരീക്ഷണങ്ങള്‍ക്കും ഈ സൈറ്റ് ഒരു സമ്പന്നമായ ആര്‍ക്കൈവല്‍ ഗാലറിയായി തുടരും. എന്നാല്‍, labs.google ആയിരിക്കും ഇനി ലൈവ് ആയി പ്രവര്‍ത്തിക്കുക. നമുക്ക് ഒരുമിച്ച് സാങ്കേതികവിദ്യയുടെ ഭാവിയില്‍ പരീക്ഷണം തുടരാം'- എക്‌സ്പിരിമെന്റ്‌സ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മെസ്സേജില്‍ പറയുന്നു.

ഇനിയെല്ലാം ഗൂഗിള്‍ ലാബ്‌സില്‍; 'എക്‌സ്പിരിമെന്റ്‌സ്' വിട പറയുന്നു
എ ഐ പിടിച്ചടക്കാന്‍ ഗൂഗിള്‍ ജെമിനി എത്തി; ചാറ്റ് ജിപിടി4-നേക്കാള്‍ മുന്നില്‍?

ഗൂഗിള്‍ ലാബ്‌സ് കൂടുതല്‍ സജീവമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് എക്‌സ്പിരിമെന്റ്‌സ് അവസാനിപ്പിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പ്രോജക്ടുകളുടെ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കിനാണ് ഗൂഗിള്‍ ലാബ്‌സ് കാര്യക്ഷമമാക്കുന്നത്. നിലവില്‍ എഐ പ്രോജക്ടുകള്‍ മാത്രമാണ് ഗൂഗിള്‍ ലാബ്‌സ് സ്വീകരിക്കുന്നത്. ഗൂഗിള്‍ ലാബ്‌സ് വെബ്‌സൈറ്റും നവീകരിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in