'നോ പോസ്റ്റ് അവെയ്‌ലബിൾ'; പോസ്റ്റുകൾ അപ്രത്യക്ഷമാകുന്ന  തകരാർ പരിഹരിച്ച് ഫേസ്ബുക്ക്

'നോ പോസ്റ്റ് അവെയ്‌ലബിൾ'; പോസ്റ്റുകൾ അപ്രത്യക്ഷമാകുന്ന തകരാർ പരിഹരിച്ച് ഫേസ്ബുക്ക്

ഉപയോക്താക്കളുടെ പ്രൊഫൈലുകളില്‍ നിന്ന് പഴയ പോസ്റ്റുകളെല്ലാം അപ്രത്യക്ഷമാകുന്നതായിരുന്നു പുതിയ പ്രശ്‌നം

പ്രമുഖ സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് പുതിയ സാങ്കേതിക തകരാര്‍ നേരിട്ടു. ഉപയോക്താക്കളുടെ പ്രൊഫൈലുകളില്‍ നിന്ന് പഴയ പോസ്റ്റുകളെല്ലാം അപ്രത്യക്ഷമാകുന്നതായിരുന്നു പുതിയ പ്രശ്‌നം. ലോഗിൻ ചെയ്ത് ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ 'നോ പോസ്റ്റ് അവൈലബിൾ' എന്നാണ് ദൃശ്യമാകുന്നത്. ഫേസ്ബുക്ക് പ്രൊഫൈലുകളിലെ പോസ്റ്റുകളെല്ലാം താനേ അപ്രക്ത്യക്ഷമാകുന്നുവെന്നാണ് പരാതി. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ പ്രശ്‌നം നേരിട്ടിരുന്നു. എക്സിലൂടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ ഫേസ്ബുക്കിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.. അതേസമയം, ഇത് ടെക്നിക്കൽ ഗ്ലിച്ച് മാത്രമാണെന്നാണ് വിലയിരുത്തുന്നത്, പോസ്റ്റുകൾ ദൃശ്യമാകുന്നിലെങ്കിലും, നോട്ടിഫിക്കേഷൻ സേവനങ്ങൾ ലഭിക്കുന്നതായി ഉപയോക്താക്കളിൽ ചിലർ വ്യക്തമാക്കി. എന്നാൽ, ഔദ്യോഗിക വിശദീകരണം പുറത്തിറക്കും മുന്‍പ് തന്നെ മെറ്റ തകരാര്‍ പരിഹരിച്ചു

സ്മാർട്ഫോണുകളിൽ ലോഗിൻ ചെയ്യുമ്പോൾ ഈ പ്രശനമില്ലായിരുന്നു. പിസി ബ്രൗസറിലൂടെ അപ്ലിക്കേഷൻ ഉപയോഗിക്കുന്നവരാണ് സാങ്കേതിക തകരാര്‍ നേരിട്ടത്.

'നോ പോസ്റ്റ് അവെയ്‌ലബിൾ'; പോസ്റ്റുകൾ അപ്രത്യക്ഷമാകുന്ന  തകരാർ പരിഹരിച്ച് ഫേസ്ബുക്ക്
മെറ്റ നിലച്ചത് ഒന്നരമണിക്കൂര്‍; സക്കര്‍ബര്‍ഗിന് നഷ്ടം 10 കോടി ഡോളർ, കാരണം കോഡിങ് തകരാറോ?

കഴിഞ്ഞ മാസമാദ്യം ഒരു മണിക്കൂർ നേരത്തേക്ക് മെറ്റ പ്ലാറ്റുഫോമുകളായ ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവർത്തനങ്ങൾ നിലച്ചിരുന്നു. ഇതുവഴി മേധാവി മാർക്ക് സക്കര്‍ബര്‍ഗിന് നഷ്ടം വന്നത് 10 കോടി ഡോളറായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന തകരാര്‍ മൂലം മെറ്റയുടെ ഓഹരി വില 1.5 ശതമാനം ഇടിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോഗ് ഔട്ടാകുന്ന പ്രശ്‌നമാണ് ഫേസ്ബുക്ക് നേരിട്ടതെങ്കില്‍ സന്ദേശങ്ങള്‍ അയക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് അന്ന് ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കൾ നേരിട്ടത്. ത്രെഡ്, വാട്‌സ്ആപ്പ് എന്നീ ആപ്പുകള്‍ക്കും സമാനമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.

2021ലും സമാനരീതിയില്‍ സാങ്കേതിക തകരാറുകള്‍ മെറ്റയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഏഴ് മണിക്കൂറാണ് അന്ന് മെറ്റ നിലച്ചത്. രണ്ട് മണിക്കൂറെടുത്താൻ അന്ന് തകരാറുകൾ മെറ്റ പരിഹരിച്ചത്. ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നിലച്ച സമയത്ത് മെറ്റയുടെ ആഭ്യന്തര സംവിധാനങ്ങളും നിലച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയ്ല്‍ ഡോട്ട് കോം റിപ്പോര്‍ട്ടും നൽകിയിരുന്നു.

logo
The Fourth
www.thefourthnews.in