ഒരു അക്കൗണ്ടില്‍ നിന്ന് നാല് പ്രൊഫൈലുകള്‍; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

ഒരു അക്കൗണ്ടില്‍ നിന്ന് നാല് പ്രൊഫൈലുകള്‍; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

ഇനി പ്രൊഫഷണല്‍, വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഇനി പ്രത്യേക അക്കൗണ്ടുകള്‍ ഉണ്ടാക്കേണ്ടതിന്റെ ആവശ്യമില്ല

ഒരേ അക്കൗണ്ടുമായി ബന്ധപ്പെട്ട് ഒന്നിലധികം പ്രൊഫൈലുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഫീച്ചറുമായി ഫേസ്ബുക്ക്. പ്രധാന അക്കൗണ്ടിന് കീഴില്‍ ഉപയോക്താവിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി നാല് വ്യത്യസ്ത അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്. അതായത് പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കായും വ്യക്തിഗത ആവശ്യങ്ങള്‍ക്കായും ഇനി പ്രത്യേക അക്കൗണ്ടുകള്‍ ഉണ്ടാക്കേണ്ടതിന്റെയും ആവശ്യമില്ല.

ഒന്നിലധികം ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും

ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫേസ്ബുക്ക്ഇ ക്കാര്യം അറിയിച്ചത്.

'വ്യക്തിപരമായ താല്‍പര്യങ്ങളെയും പ്രൊഫഷണല്‍ ജീവിതത്തെയും പരസ്പരം വേറിട്ട് നിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനായി ഒന്നിലധികം ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും. കുടുംബാംഗങ്ങള്‍ക്കായും കൂട്ടുകാര്‍ക്കായും തൊഴിലിടത്തിലെ ആളുകളുമായും ഇടപഴകാന്‍ ഈ ഫീച്ചർ സഹായിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഫേസ്ബുക്ക് അക്കൗണ്ട് മുന്‍പ് ഉപയോഗിച്ചിരുന്നവര്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമായിരിക്കും'.- മെറ്റ അറിയിച്ചു.

നിലവില്‍ ഡേറ്റിങ്, മാര്‍ക്കറ്റ് പ്ലേസ്, പ്രൊഫഷണല്‍ മോഡ്, മെസഞ്ചര്‍, പേയ്‌മെന്റുകള്‍ എന്നിവയാണ് വ്യത്യസ്ത പ്രൊഫൈലുകളിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്

ലോഗിന്‍ ചെയ്യാതെ തന്നെ ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത പ്രൊഫൈലുകള്‍ എളുപ്പത്തില്‍ മാറ്റാനാകും. ഈ ഫീച്ചറിന്റെ ലോഞ്ചിങ്ങിന്റെ സമയത്ത് അധിക പ്രൊഫൈലുകള്‍ ലഭ്യമായേക്കില്ലെന്നും മെറ്റ കമ്പനി അറിയിച്ചു. നിലവില്‍ ഡേറ്റിങ്, മാര്‍ക്കറ്റ് പ്ലേസ്, പ്രൊഫഷണല്‍ മോഡ്, മെസഞ്ചര്‍, പേയ്‌മെന്റുകള്‍ എന്നിവയാണ് വ്യത്യസ്ത പ്രൊഫൈലുകളിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അധിക പ്രൊഫൈലുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും മെറ്റ അറിയിച്ചു. നിലവിലെ ഫീച്ചര്‍ വരും മാസങ്ങളില്‍ ലഭ്യമാകുമെന്നാണ് സൂചന. ഈ ഫീച്ചര്‍ ഉപയോഗിച്ച് അധിക പ്രൊഫൈലുകളുണ്ടാക്കി ഉപയോക്താക്കളെ കബളിപ്പിക്കരുതെന്നും മെറ്റ അറിയിച്ചു. അങ്ങനെ അവതരിപ്പിച്ചാല്‍ അത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മെറ്റ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരു അക്കൗണ്ടില്‍ നിന്ന് നാല് പ്രൊഫൈലുകള്‍; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്
ആരാണ് ഹർദീപ് സിങ് നിജ്ജാർ? ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ബാധിച്ച കൊലപാതകം

ഫേസ്ബുക്കില്‍ വിവിധ പ്രൊഫൈലുകള്‍ ക്രമീകരിക്കാനുള്ള ഘട്ടങ്ങള്‍

ആദ്യം ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നാല് അധിക വ്യക്തിഗത പ്രൊഫൈലുകള്‍ക്ക് രൂപം നല്‍കുക.

ശേഷം നിങ്ങള്‍ ഇടപെഴകാന്‍ ആഗ്രഹിക്കുന്ന കമ്മ്യൂണിറ്റിയെ തിരഞ്ഞെടുക്കുക. അതുവഴി ഓരോ പ്രൊഫൈലിനും പ്രസക്തമായ ഉള്ളടക്കവും താല്‍പര്യങ്ങളും പങ്കിടുക

ശേഷം ലോഗിന്‍ ചെയ്യാതെ തന്നെ സ്വിച്ച് ചെയ്തു വ്യത്യസ്ത പ്രൊഫൈലുകളില്‍ കയറാവുന്നതാണ്.

logo
The Fourth
www.thefourthnews.in