സാംസങ് എസ് 24ന് സമാനം, എഐയുടെ നീണ്ടനിര ഐഫോണുകളിലും വരുന്നു

സാംസങ് എസ് 24ന് സമാനം, എഐയുടെ നീണ്ടനിര ഐഫോണുകളിലും വരുന്നു

ബ്ലൂംബെർഗിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച്, ഗൂഗിൾ/ഓപ്പൺ എഐയുമായി സഹകരിച്ചാണ് ജനറേറ്റീവ് എ ഐ ചാറ്റ്ബോട്ട് ആപ്പിൾ കൊണ്ടുവരുന്നത്

എഐ സംവിധാനങ്ങളുടെ ഒരു നീണ്ടനിര പരിചയപ്പെടുത്താൻ ആപ്പിൾ ഒരുങ്ങുന്നതായി സൂചന. 'ഐഒഎസ് 18' അപ്ഡേറ്റിലൂടെയാകും പുതിയ മാറ്റങ്ങൾ കൊണ്ടുവരിക. ജൂൺ പത്തുമുതൽ നടക്കുന്ന 2024 ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിലാകും ജനറേറ്റീവ് എ ഐ സംവിധാനങ്ങൾ പരിചയപ്പെടുത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. സെപ്റ്റംബറിലാകും പുതിയ ഐഫോണുകളിൽ ഇവ ലഭ്യമാകുക.

സാധാരണഗതിയിൽ ക്‌ളൗഡ്‌ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ചാണ് ആൻഡ്രോയ്‌ഡ് സ്മാർട്ട്ഫോണുകളിൽ ചില എ ഐ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ ഐ ഫോണുകൾ, ഐ പാഡുകൾ, മാക്കുകൾ എന്നിവയ്ക്ക് വർക്ക് ലോഡ് കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലാണ് ആപ്പിളിൽ എഐ ഉണ്ടാകുക.

സാംസങ് എസ് 24ന് സമാനം, എഐയുടെ നീണ്ടനിര ഐഫോണുകളിലും വരുന്നു
സാംസങ്ങിനെ സൈഡാക്കി ആപ്പിള്‍; ആദ്യ പാദത്തില്‍ വിപണിയില്‍ 15 പ്രോ മാക്സ് ആധിപത്യം

ബ്ലൂംബെർഗിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഗൂഗിൾ/ഓപ്പൺഎഐയുമായി സഹകരിച്ചാണ് ജനറേറ്റീവ് എ ഐ ചാറ്റ്ബോട്ട് ആപ്പിൾ കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ, തേർഡ് പാർട്ടി ആപ്പുകൾക്ക് സമാനമായിരിക്കും ഇവയൊന്നും പറയപ്പെടുന്നു. സിരി, ഫോട്ടോകൾ, ആപ്പിൾ മ്യൂസിക്, നോട്ട് എന്നിവ പോലെയുള്ള ആപ്പിളിന്റെ ഫസ്റ്റ്-പാർട്ടി ആപ്പുകളിൽ ഉടനീളം ജനറേറ്റീവ് എഐ പിന്തുണയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തും.

നോട്ട്‌സ് ആപ്പിന് സ്പെല്ലിങ്ങുകൾ , വ്യാകരണം എന്നിവ ശരിയാക്കാനും ചില മാറ്റങ്ങൾ നിർദേശിക്കാനും എഡിറ്റ് ചെയ്യാനുമുള്ള സംവിധാനങ്ങളാകും ഉണ്ടാകുക. ഈ സേവനങ്ങൾ ഓൺ-ഡിവൈസ് ലാർജ് ലാംഗ്വേജ് മോഡൽ (LLM) ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. അതുപോലെ, ഫോട്ടോസ് ആപ്പിന് ഗാലക്‌സി എഐയിലെ പോലെ ചിത്രങ്ങളുടെ ബാക്ഗ്രൗണ്ടുകൾ നീക്കം ചെയ്യാനും പുതിയത് ഉൾപ്പെടുത്താനും വീഡിയോ എഡിറ്റിങ്ങിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ആപ്പിൾ മ്യൂസിക്കിലാകട്ടെ എഐ സംവിധാനങ്ങൾ മുഖേന 'ഓട്ടോ ജനറേറ്റഡ്' പ്ലേലിസ്റ്റുകൾ ഉണ്ടാക്കാനുള്ള കഴിവുണ്ടാകും. എൻട്രി ലെവൽ മോഡലുകളെ അപേക്ഷിച്ച്, എഐ വർക്ക് ലോഡ് കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിവുള്ള, ഐഫോൺ പ്രോ സീരിസിലേക്ക് മാത്രമായി ചില സംവിധാനങ്ങൾ പരിമിതപ്പെടുത്താനും സാധ്യതയുണ്ട്.

logo
The Fourth
www.thefourthnews.in