പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ ബാര്‍ഡ്; ചാറ്റ് ജിപിടിയെ പോലെ ഇനി തത്സമയം മറുപടികള്‍ നൽകും

പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ ബാര്‍ഡ്; ചാറ്റ് ജിപിടിയെ പോലെ ഇനി തത്സമയം മറുപടികള്‍ നൽകും

ബാര്‍ഡില്‍നിന്നും ഉടനടി മറുപടികള്‍ ലഭിക്കാന്‍ രണ്ട് വഴികളാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്

പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ ബാര്‍ഡ്. ഉടനടി മറുപടി തരുന്ന രീതിയിലാണ് എഐ ചാറ്റ് ബോട്ടായ ഗൂഗിള്‍ ബാര്‍ഡിന്റെ പുതിയ മാറ്റങ്ങള്‍. നേരത്തെ ചാറ്റ് ജിപിടി ഇത്തരത്തിലുളള മാറ്റം കൊണ്ടുവന്നിരുന്നു.

എല്‍എല്‍എം മോഡലുകള്‍ (ലാര്‍ജ് ലാംഗേജ് മോഡല്‍സ്) പിന്നണിയിലെ പ്രവര്‍ത്തനങ്ങള്‍ കാരണം അപ്പപ്പോഴുള്ള പ്രതികരണങ്ങള്‍ നല്‍കുന്നില്ല. അതുകൊണ്ട് തന്നെ മറുപടികള്‍ ലഭിക്കാന്‍ കാലതാമസം വരുന്നു. എന്നാല്‍ ബാര്‍ഡില്‍ നിന്നും ഉടനടി മറുപടികള്‍ ലഭിക്കാന്‍ രണ്ട് വഴികളാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്.

പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ ബാര്‍ഡ്; ചാറ്റ് ജിപിടിയെ പോലെ ഇനി തത്സമയം മറുപടികള്‍ നൽകും
ഇന്ത്യയില്‍ ഐഫോണ്‍ നിർമിക്കാൻ ടാറ്റ ഗ്രൂപ്പ്; വിസ്‌ട്രോണിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു

ബാര്‍ഡ് തുറന്ന് വലതുവശത്തെ സെറ്റിങ്‌സില്‍ ക്ലിക്ക് ചെയ്യണം. സെറ്റിങ്‌സില്‍ 'റെസ്‌പോണ്ട് വണ്‍സ് കംപ്ലീറ്റ്', 'റെസ്‌പോണ്ട് ഇന്‍ റിയല്‍ ടൈം', എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ ഉണ്ടാകും. അതില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

റെസ്‌പോണ്ട് ഇന്‍ റിയല്‍ ടൈം എന്നതാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വരിവരിയായി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ബാര്‍ഡ് നല്‍കുന്നതായിരിക്കും. എന്നാല്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ മികച്ചതല്ലെന്ന് തോന്നുകയാണെങ്കില്‍ അതില്‍ തന്നെ 'സ്‌കിപ് റെസ്‌പോണ്‍സ്' (പ്രതികരണം ഒഴിവാക്കുക) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ ബാര്‍ഡ്; ചാറ്റ് ജിപിടിയെ പോലെ ഇനി തത്സമയം മറുപടികള്‍ നൽകും
ഇന്ത്യയില്‍ ഐഫോണ്‍ നിർമിക്കാൻ ടാറ്റ ഗ്രൂപ്പ്; വിസ്‌ട്രോണിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു

റെസ്‌പോണ്ട് വണ്‍സ് കംപ്ലീറ്റ് എന്ന ഓപ്ഷനു കീഴില്‍ തിളങ്ങുന്ന ഒരു നക്ഷത്രം കാണിക്കുകയും ചെയ്യും. നമുക്ക് ലഭിച്ച പ്രതികരണങ്ങള്‍ പ്രതികരണ ബോക്‌സില്‍ കാണിക്കുകയും ചെയ്യും.

കഴിഞ്ഞയാഴ്ചയും ബാര്‍ഡ് രണ്ട് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരേ സമയം തന്നെ കൂടുതല്‍ ഇമെയിലുകള്‍ സംഗ്രഹിക്കാന്‍ സാധിക്കും. നിലവില്‍ ഗൂഗിള്‍ ബാര്‍ഡ് ഫോട്ടോകള്‍ക്കൊപ്പം കൂടുതല്‍ ദൃശ്യ ഫലങ്ങളും നല്‍കുന്നുണ്ട്.

logo
The Fourth
www.thefourthnews.in