ഇസ്രയേലുമായുള്ള കരാർ: പ്രതിഷേധിച്ച 28 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍

ഇസ്രയേലുമായുള്ള കരാർ: പ്രതിഷേധിച്ച 28 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍

ആമസോണുമായും ഇസ്രയേല്‍ സര്‍ക്കാര്‍ സമാന കരാറിലേര്‍പ്പെട്ടിട്ടുണ്ട്

ഇസ്രയേല്‍ സര്‍ക്കാരുമായുള്ള കരാറിനെതിരെ പ്രതിഷേധിച്ച 28 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍. പ്രതിഷേധക്കാരായ ജീവനക്കാര്‍ ചില ജോലി സ്ഥലങ്ങളിലെ ജോലി തടസപ്പെടുത്തിയതാണ് പിരിച്ചുവിടാനുള്ള കാരണമെന്ന് ആല്‍ഫബെറ്റ് പറയുന്നു.

''മറ്റ് ജീവനക്കാരുടെ ജോലി തടസപ്പെടുത്തുകയും ഞങ്ങളുടെ സൗകര്യങ്ങള്‍ ലഭ്യമാകുന്നതില്‍നിന്ന് അവരെ തടയുകയും ചെയ്യുന്നത് നയങ്ങളുടെ ലംഘനവും അംഗീകരിക്കാനാവാത്ത പെരുമാറ്റവുമാണ്,'' ഗൂഗിള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വ്യക്തിപരമായ അന്വേഷണം അവസാനിപ്പിക്കുകയും 28 ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചുവെന്നും ഗൂഗിള്‍ അറിയിച്ചു. കൂടാതെ അന്വേഷണം തുടരുമെന്നും ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രയേലുമായുള്ള കരാർ: പ്രതിഷേധിച്ച 28 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍
'ഇസ്രയേലുമായി കരാർ'; പ്രതിഷേധിച്ച ഗൂഗിൾ ജീവനക്കാരെ അറസ്റ്റ് ചെയ്തു

അതേസമയം പ്രതികാരത്തിന്റെ നഗ്നമായ പ്രവൃത്തിയാണ് ഗൂഗിളിന്റേതെന്ന് നോ ടെക് അപ്പാർതീഡ് കാമ്പയിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ പ്രതികരിച്ചു. ചൊവ്വാഴ്ച നടത്തിയ പ്രതിഷേധത്തില്‍ നേരിട്ട് പങ്കെടുക്കാത്തവരും ഗൂഗിള്‍ പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നതായി ജീവനക്കാര്‍ പ്രസ്തവാനയില്‍ വ്യക്തമാക്കി. തങ്ങളുടെ ജോലിയുടെ നയങ്ങളെയും നിബന്ധനകളെയും കുറിച്ച് സമാധാനപരമായി പ്രതിഷേധിക്കാന്‍ ഗൂഗിള്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇസ്രയേലിനുവേണ്ടി ക്ളൗഡ് സേവനങ്ങളും ഡേറ്റാ സെന്ററുകളും ലഭ്യമാക്കാന്‍ 2021ല്‍ ഗൂഗിള്‍ ഒപ്പുവെച്ച 120 കോടി ഡോളറിന്റെ കരാറിനെതിരെയായിരുന്നു പ്രതിഷേധം. ഇസ്രയേല്‍ സര്‍ക്കാരിന്റെ സായുധായുധങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പിന്തുണയാണ് പ്രൊജക്ട് നിംബസ് എന്ന ഈ കരാറെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ആമസോണുമായും ഇസ്രയേല്‍ സര്‍ക്കാര്‍ സമാന കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

ഇസ്രയേലുമായുള്ള കരാർ: പ്രതിഷേധിച്ച 28 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍
ഹൈനക്കന്‍ ടച്ചില്‍ ഒരു വിന്റേജ് മോഡല്‍; 'ബോറിങ് ഫോണു'മായി എച്ച്എംഡി

ഈ വര്‍ഷമാദ്യം, ഇസ്രയേലിലെ ഉന്നത ഗൂഗിള്‍ എക്സിക്യൂട്ടീവിന്റെ പ്രസംഗത്തിനിടെ പ്രതിഷേധിക്കുകയും സംസാരിക്കുകയും ചെയ്തതിന് ഒരു തൊഴിലാളിയെ ഗൂഗിള്‍ പുറത്താക്കിയിരുന്നു. എന്നാല്‍ ഗൂഗിളിലെ പ്രതിഷേധങ്ങള്‍ ഇതാദ്യമാമല്ല. 2018ല്‍ അമേരിക്കന്‍ സായുധ പ്രൊജക്ടായ മാവെനുമായുള്ള കരാര്‍ ഉപേക്ഷിക്കാന്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.

logo
The Fourth
www.thefourthnews.in