ഇനി വീഡിയോ കോളുകളിൽ ആത്മവിശ്വാസമേറും; പുതിയ ഫീച്ചറുമായി ഗൂഗിൾ മീറ്റ്

ഇനി വീഡിയോ കോളുകളിൽ ആത്മവിശ്വാസമേറും; പുതിയ ഫീച്ചറുമായി ഗൂഗിൾ മീറ്റ്

നേരത്തെ മൊബൈലുകളിൽ മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ ഗൂഗിൾ മീറ്റിന്റെ വെബ് വേർഷനിലും ഈ സൗകര്യം ലഭ്യമാണ്

കോവിഡ് കാലത്ത് വർക് ഫ്രം ഹോമും ഓൺലൈൻ ക്ലാസ് മുറിറിയുമൊക്കെ സർവസാധാരണമാകുന്നതോടെയാണ് വീഡിയോ കോളുകളുടെ പ്രസക്തിയേറുന്നത്. മഹാമാരിക്കാലത്തിനുശേഷവും അതിൽ പ്രത്യേക മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. മൈക്രോസോഫ്റ്റ് ടീംസ്, സൂം അല്ലെങ്കിൽ ഗൂഗിൾ മീറ്റ് എന്നിവ തമ്മിൽ മത്സരവുമേറിയിരുന്നു. അതിന്റെ ഭാഗമായി, ഓൺലൈൻ വീഡിയോ കോൾ മീറ്റിങ്ങുകളിൽ കൂടുതൽ ആത്മവിശ്വാസമുണ്ടാക്കുന്നതിന് പുതിയ ഫീച്ചർ പരിചയപ്പെടുത്തിയിരിക്കുകയാണ് ഗൂഗിൾ മീറ്റ്. പോർട്രെയ്റ്റ് ടച്ച് അപ്പ് എന്നാണ് ഗൂഗിൾ അതിന് നൽകിയിരിക്കുന്ന പേര്.

നേരത്തെ മൊബൈലുകളിൽ മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ ഗൂഗിൾ മീറ്റിന്റെ വെബ് വേർഷനിലും ഈ സൗകര്യം ലഭ്യമാണ്. ആഗ്രഹിക്കുന്ന ലുക്ക് ഉണ്ടാക്കിയെടുക്കുന്നതിന് പ്രധാനമായും രണ്ട് ഓപ്ഷനുകളാണ് പോർട്രെയ്റ്റ് ടച്ച് അപ്പ് നൽകുന്നത്. 'സ്മൂത്തിങ്' ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ മുഖത്തിന്റെ ഘടനയിൽ കൂടുതൽ ശ്രദ്ധേയമായ മാറ്റം കൊണ്ടുവരും.

ഇനി വീഡിയോ കോളുകളിൽ ആത്മവിശ്വാസമേറും; പുതിയ ഫീച്ചറുമായി ഗൂഗിൾ മീറ്റ്
തിരഞ്ഞെടുപ്പ് ചോദ്യങ്ങളോട് പ്രതികരിക്കുന്നതിന് 'ജെമിനി എഐ'ക്ക് നിയന്ത്രണം; ഗൂഗിളിന്റെ തീരുമാനം കേന്ദ്ര വിമർശനത്തിന് ശേഷം

വളരെ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ സാധിക്കുന്ന തരത്തിലാണ് പോർട്രെയ്റ്റ് ടച്ച്-അപ്പ് ഓപ്ഷനുള്ളത്. ഗൂഗിൾ മീറ്റിൽ കയറിയശേഷം സെൽഫ് വ്യൂ വിൻഡോയുടെ ചുവടെയുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്യുക. 'ഇഫക്റ്റുകൾ' തിരഞ്ഞെടുക്കുക, തുടർന്ന് 'അപ്പിയറൻസ്' ടാബിലേക്ക് നാവിഗേറ്റ് ചെയ്യുക. കോളിൽ ചേരുന്നതിനുമുമ്പ് ഇഫക്‌റ്റ് കാണാൻ നിങ്ങളെ അനുവദിക്കുന്ന ഒരു തത്സമയ പ്രിവ്യൂ സഹിതം പോർട്രെയ്‌റ്റ് ടച്ച്-അപ്പ് ഓപ്ഷനിലുണ്ടാകും.

ശനിയാഴ്ച മുതലാണ് ഈ ഫീച്ചർ പുറത്തിറക്കിയത്. ബിസിനസ് സ്റ്റാൻഡേർഡ്, ബിസിനസ് പ്ലസ്, എൻ്റർപ്രൈസ് എസൻഷ്യൽസ്, എൻ്റർപ്രൈസ് സ്റ്റാർട്ടർ, എൻ്റർപ്രൈസ് സ്റ്റാൻഡേർഡ്, എൻ്റർപ്രൈസ് പ്ലസ്, എഡ്യൂക്കേഷൻ പ്ലസ്, ടീച്ചിംഗ് ആൻഡ് ലേണിംഗ് അപ്‌ഗ്രേഡ്, ഗൂഗിൾ വൺ, ഗൂഗിൾ വർക്സ്പേസ് എന്നിവയിലെ ഉപയോക്താക്കൾക്ക് സംവിധാനം ലഭ്യമാകും. 2023 ഒക്‌ടോബർ മുതൽ ഈ ഫീച്ചർ മൊബൈലുകളിൽ ലഭ്യമായിരുന്നു.

ഇനി വീഡിയോ കോളുകളിൽ ആത്മവിശ്വാസമേറും; പുതിയ ഫീച്ചറുമായി ഗൂഗിൾ മീറ്റ്
ക്രോം ബ്രൗസറില്‍ ഗൂഗിള്‍ ലെന്‍സ് എങ്ങനെ ഉപയോഗിക്കാം?

ഉപയോക്താക്കളുടെ വളരെയധികം അഭ്യർത്ഥന മാനിച്ചാണ് ഈ അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുന്നത് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ''വീഡിയോ കോളുകൾക്കിടയിൽ അവർ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതിൽ അവർക്ക് കൂടുതൽ ആത്മവിശ്വാസം അനുഭവപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഗൂഗിൾ അറിയിച്ചു.

logo
The Fourth
www.thefourthnews.in