ഐഫോണ്‍ 15ന് പിന്നാലെ വിപണി കീഴടക്കാനെത്തുന്നു, ഗൂഗിൾ പിക്സല്‍ 8 സീരീസ്

ഐഫോണ്‍ 15ന് പിന്നാലെ വിപണി കീഴടക്കാനെത്തുന്നു, ഗൂഗിൾ പിക്സല്‍ 8 സീരീസ്

ഗൂഗിൾ പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ മോഡലുകൾ ഇന്ന് നടക്കുന്ന 'മെയ്ഡ് ബൈ ഗൂഗിൾ' ഇവന്റിൽ അവതരിപ്പിക്കും

ആൻഡ്രോയിഡ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന പിക്സൽ 8 സീരീസ് പുറത്തിറക്കാനൊരുങ്ങി ഗൂഗിൾ. ഐഫോൺ 15 സീരീസിന് പുറത്തിറക്കിയതിന് പിന്നാലെയാണ് ഗൂഗിൾ പിക്സൽ 8 സീരിസിന്റെ വരവ്. ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്ക് ന്യൂയോർക്കിൽ വെച്ച് നടക്കുന്ന 'മെയ്ഡ് ബൈ ഗൂഗിൾ' ഇവന്റിൽ പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫോണിന്റെ ഡിസ്‌പ്ലേ, കരുത്തുറ്റ ടെൻസർ ജി 3 ചിപ്‌സെറ്റ്, ഏറ്റവും പുതിയ ഫീച്ചറുകൾ അടങ്ങിയിട്ടുള്ള ക്യാമറ സജ്ജീകരണങ്ങൾ എന്നിവയിലെല്ലാം ഗൂഗിൾ പിക്സൽ 8 സീരീസ് ശ്രദ്ധ നേടാൻ സാധ്യതയുണ്ട്.

ഗൂഗിൾ പിക്സൽ 8, പിക്സൽ 8 പ്രോ എന്നിവയാണ് പിക്സൽ 8 സീരിസിൽ ഉൾപ്പെടുന്നവ. ഇതോടൊപ്പം ഗൂഗിൾ പിക്സൽ വാച്ച് 2 ഉം ഉൾപ്പെടുന്നുണ്ട്. പുതിയ സീരീസുകൾക്ക് മുൻപിറങ്ങിയ പിക്സൽ സീരീസുകളോട് സാമ്യതയുള്ള ഡിസൈൻ ആണ് ഇത്തവണയും. ഗൂഗിൾ പിക്സൽ 8 സ്മാർട്ട്ഫോണിൽ 6.17 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണ് നല്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. 120HZ റിഫ്രഷ് റേറ്റും 2400x1080 പിക്സൽ റെസല്യൂഷനുമുള്ള ഡിസ്പ്ലെയാണ് ഇത്. പ്രീമിയം മോഡലായ പിക്സൽ 8 പ്രോയിൽ 3120x1440 പിക്സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയാകും നൽകുക. ഗൂഗിൾ പിക്സൽ 8ന് സമാനമായി പിക്സൽ 8 പ്രോയിലും 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ പിക്സൽ 8 നാല് വ്യത്യസ്ത നിറങ്ങളിലും പിക്സൽ 8 പ്രോ മൂന്ന് നിറങ്ങളിലുമാണ് അവതരിപ്പിക്കുക.

ഐഫോണ്‍ 15ന് പിന്നാലെ വിപണി കീഴടക്കാനെത്തുന്നു, ഗൂഗിൾ പിക്സല്‍ 8 സീരീസ്
ജിമെയിലിൽ എച്ച്ടിഎംഎൽ മോഡൽ ഇനിയില്ല; പത്ത് വർഷം പഴക്കമുള്ള ഫീച്ചർ എടുത്തുമാറ്റാനൊരുങ്ങി ഗൂഗിൾ

ഗൂഗിൾ പിക്സൽ 8 സീരീസിലെ രണ്ട് മോഡലുകൾക്കും 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയുണ്ടാകുമെന്നാണ് പ്രതീക്ഷ. പിക്‌സൽ 8ൽ അൾട്രാ വൈഡ് ആംഗിൾ ഷോട്ടുകൾക്കായി സോണി ഐഎംഎക്സ്386 സെൻസറടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണം പ്രതീക്ഷിക്കാം. ഗൂഗിൾ പിക്സൽ 8 പ്രോയിൽ 64 മെഗാപിക്സൽ സെക്കന്ററി ക്യാമറയും 48 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമടങ്ങുന്ന ട്രിപ്പിൾ ക്യാമറ ഡിസൈൻ ആയിരിക്കും ഉണ്ടായിരിക്കുക. രണ്ട് ഫോണുകളിലും 11 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറുണ്ടാകുമെന്നാണ് സൂചനകൾ.

പുറത്തിറങ്ങാനിരിക്കുന്ന പിക്സൽ 8 സീരിസിന്റെ ഡെമോ മോഡൽ
പുറത്തിറങ്ങാനിരിക്കുന്ന പിക്സൽ 8 സീരിസിന്റെ ഡെമോ മോഡൽ

ഗൂഗിൾ പിക്സൽ 8 രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ലഭ്യമാകുക, 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റും. ഗൂഗിൾ പിക്സൽ 8 പ്രോ 128, 256, 512 എന്നീ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും.

കൂടാതെ, മാജിക് എഡിറ്റർ, ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത 'ബെസ്റ്റ് ടേക്ക്' എന്ന ഫീച്ചറും ഉൾപ്പെടെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എഡിറ്റിംഗ് ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെ പിക്സിൽ 8 സീരീസുകൾക്ക് ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്. പിക്സൽ 8 സീരിസിന് ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ പിന്തുണ ഗൂഗിൾ വാഗ്ദാനം ചെയ്തതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇതിനുപുറമെ, പിക്‌സൽ 8 പ്രോ വാങ്ങുമ്പോൾ പിക്‌സൽ വാച്ച് 2 സൗജന്യമായി ലഭിക്കാനും സാധ്യതയുണ്ട്.

ഐഫോണ്‍ 15ന് പിന്നാലെ വിപണി കീഴടക്കാനെത്തുന്നു, ഗൂഗിൾ പിക്സല്‍ 8 സീരീസ്
സ്മാര്‍ട്ട് വാച്ചുകളിലെ പുതിയമുഖം; ഗൂഗിള്‍ പിക്‌സല്‍ വാച്ച് എത്തുന്നു

നയൻ ടു ഫൈവ് ഗൂഗിൾ റിപ്പോർട്ട് ചെയ്തതു പ്രകാരം, ഗൂഗിൾ പിക്സൽ 8ന്റെ ബേസ് മോഡലിന് ഏകദേശം 58,186 രൂപയാണ് വില വരുന്നത്. അതേസമയം ഗൂഗിൾ പിക്സൽ 8 പ്രോയുടെ വില 83,144 രൂപ മുതലായിരിക്കും ആരംഭിക്കുക. ലോഞ്ചിന് പിന്നാലെ ഇരു മോഡലുകളും ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ആൻഡ്രോയിഡ് ഫോണാണ് ഗൂഗിളിന്റെ പിക്സൽ മോഡലുകൾ.

logo
The Fourth
www.thefourthnews.in