ചാറ്റ് ജിപിടിയെ പൂട്ടാൻ ജെമിനി; പുതിയ എഐ സോഫ്റ്റ്‌വെയറുമായി ഗൂഗിൾ എത്തുന്നു

ചാറ്റ് ജിപിടിയെ പൂട്ടാൻ ജെമിനി; പുതിയ എഐ സോഫ്റ്റ്‌വെയറുമായി ഗൂഗിൾ എത്തുന്നു

പലവിധ ചാറ്റ്ബോറ്റുകൾ ഉൾപ്പെടെ ഇ മെയിൽ തയ്യാറാക്കുക പോലുള്ള നിരവധി ഫീച്ചറുകൾ ജെമിനിയിലുണ്ട്

ചാറ്റ് ജിപിടിയെ വെല്ലാൻ പുതിയ നിർമിത ബുദ്ധി സോഫ്റ്റ്‌വെയറുമായി ഗൂഗിൾ. തങ്ങളുടെ നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയർ 'ജെമിനി' പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിളെന്നാണ് റിപ്പോർട്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സാങ്കേതികവിദ്യയുടെ പ്രാരംഭ പതിപ്പ് ഉപയോഗിക്കുന്നതിനായി തിരഞ്ഞെടുത്ത ഒരു കൂട്ടം കമ്പനികൾക്ക് അനുവാദം നൽകി ഗൂഗിൾ ജെമിനി ലോഞ്ചിന്റെ പ്രാഥമിക ഘട്ടം ആരംഭിച്ചതായി ദി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്തു.

ചാറ്റ് ജിപിടിയെ പൂട്ടാൻ ജെമിനി; പുതിയ എഐ സോഫ്റ്റ്‌വെയറുമായി ഗൂഗിൾ എത്തുന്നു
ഒരു ലക്ഷത്തിലേറെ ചാറ്റ് ജിപിടി അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു; വിവരങ്ങൾ ഡാർക്ക് വെബിൽ, പട്ടികയിൽ മുന്നിൽ ഇന്ത്യ

കഴിഞ്ഞ വർഷം ഉപയോക്താക്കളിലേക്കെത്തിയ ചാറ്റ് ജിപിടി വിപണി കീഴടക്കിയതിന് പിന്നാലെ ജനറേറ്റീവ് എഐ സാങ്കേതിക വിദ്യയിൽ ഗൂഗിൾ അവരുടെ നിക്ഷേപം വർധിപ്പിച്ചിരുന്നു. മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള സ്ഥാപനമാണ് ചാറ്റ് ജിപിടി വികസിപ്പിച്ച ഓപ്പൺ എഐ. പലവിധ ചാറ്റ്ബോറ്റുകൾ ഉൾപ്പെടെ ഇ മെയിൽ തയ്യാറാക്കുക പോലുള്ള നിരവധി ഫീച്ചറുകൾ ജെമിനിയിലുണ്ട്. കൂടാതെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്ക് കോഡുകൾ തയ്യാറാക്കാനും ചിത്രങ്ങൾ ഉണ്ടാക്കിയെടുക്കാനും സാധിക്കുകയും ചെയ്യും. ചാറ്റ് ജിപിടിയോട് കിടപിടിക്കുന്ന തരത്തിലുള്ള സോഫ്റ്റ്‌വെയറാണ് ജെമിനി എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ മാസം, ഗൂഗിൾ ഇന്ത്യയിലെയും ജപ്പാനിലെയും ഉപയോക്താക്കൾക്കായി സെർച്ച് ടൂളിൽ ജനറേറ്റീവ് എഐ ഉൾപ്പെടുത്തിയിരുന്നു. പ്രോംപ്റ്റുകൾ വഴി ടെക്സ്റ്റുകൾ, വിഷ്വലുകൾ എന്നിവ ഉണ്ടാക്കാൻ ഇതുവഴി ഉപയോക്താക്കൾക്ക് കഴിഞ്ഞിരുന്നു. ഒരു ഉപയോക്താവിന് 30 ഡോളർ എന്ന നിരക്കിൽ എന്റർപ്രൈസ് ഉപഭോക്താക്കൾക്ക് അതിന്റെ എഐ പവർ ടൂളുകളും ലഭ്യമാക്കിയിരുന്നു.

ചാറ്റ് ജിപിടിയെ പൂട്ടാൻ ജെമിനി; പുതിയ എഐ സോഫ്റ്റ്‌വെയറുമായി ഗൂഗിൾ എത്തുന്നു
4,476 കോടി നഷ്ടം; ഓപ്പൺ എഐ പാപ്പരത്വത്തിന്റെ വക്കില്‍

നേരത്തെ ചാറ്റ് ജിപിടിക്ക് ബദലായി ഗൂഗിൾ ബാർഡ് എന്ന ചാറ്റ് ബോട്ട് നിർമിച്ചുവെങ്കിലും ചാറ്റ് ജിപിടിയെ വെല്ലുവിളിക്കാൻ തക്ക സാങ്കേതിക മികവ് പുലർത്താൻ ബാർഡിന് സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ചാറ്റ് ജിപിടി ലോഞ്ച് ചെയ്തത്. രണ്ട് മാസത്തിന് ശേഷം ജനുവരിയിൽ മാത്രം 100 മില്യൺ ആക്റ്റീവ് ഉപയോക്താക്കളാണ് ചാറ്റ് ജിപിടിക്കുണ്ടായിരുന്നത്. മെറ്റയുടെ ത്രെഡ്‌സിന്റെ ലോഞ്ചിന് മുൻപ് അതിവേഗം വളരുന്ന ഉപഭോക്തൃ ആപ്ലിക്കേഷനായിരുന്നു ചാറ്റ് ജിപിടി. നിലവിൽ ലോകത്തിലെ മികച്ച 30 വെബ്‌സൈറ്റുകളിലൊന്നാണ് ചാറ്റ് ജിപിടി.

logo
The Fourth
www.thefourthnews.in