ആപ്പിൾ
ആപ്പിൾ

ഉപയോക്താക്കളുടെ ഡേറ്റ സംരക്ഷണത്തിന് മുഖ്യപരിഗണന; ആപ്പിൾ എഐ പ്രവർത്തനം ഇങ്ങനെ

ആപ്പിളിന്റെ തന്നെ ഗവേഷണ റിപ്പോർട്ടിലാണ് എങ്ങനെയാണ് എഐ ടൂളുകളും അവയുടെ തത്വങ്ങളും വികസിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നത്

ഐഫോണുകള്‍ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഐഐ) ഫീച്ചറുകള്‍ അവതരിപ്പിച്ച് ആപ്പിള്‍. മറ്റ് എഐ കമ്പനികള്‍ വാഗ്ദാനം ചെയ്തിരിക്കുന്ന സവിശേഷതകളെല്ലാം ലഭ്യമാകുമെന്നാണ് ആപ്പിളിന്റെ അവകാശവാദം. സ്വകാര്യതയുടെ കാര്യത്തിൽ വിട്ടുവീഴ്ചകളുണ്ടാകില്ലെന്നും ആപ്പിൾ പറയുന്നു.

ഉപയോക്തൃ സൗഹൃദ ഇന്റർഫേസിനും ഡിസൈനും പുറമെ സ്വകാര്യതയും ആപ്പിളിന്റെ മുഖമുദ്രകളിലൊന്നാണ്. ആപ്പിളിന്റെ തന്നെ ഗവേഷണ റിപ്പോർട്ടിലാണ് എങ്ങനെയാണ് എഐ ടൂളുകളും അവയുടെ തത്വങ്ങളും വികസിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നത്.

ഐഫോണിൽ ആപ്പിൾ എഐ ഉപയോഗിക്കുന്നത് എങ്ങനെ?

ആപ്പിൾ സ്വന്തമായി വികസിപ്പിച്ചെടുത്തതും ഗൂഗിളിന്റെ ടിപിയുവില്‍ പരിശീലിപ്പിച്ചതുമാണ് എഐ ടൂൾ. പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ട് പോലുള്ള സാങ്കേതിസംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സ്വകാര്യത സംരക്ഷണം ആപ്പിൾ സാധ്യമാക്കുന്നത്. ഫൗണ്ടേഷൻ മോഡലുകള്‍ പരിശീലിപ്പിക്കുമ്പോള‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും മറ്റും ഉപയോഗിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

ആപ്പിൾ
ട്രേഡിങ്ങിൻ്റെ മറവിൽ വാട്സ് ആപ്പിലൂടെ തട്ടിപ്പ്; അറുപത്തിയൊന്നുകാരിക്ക് നഷ്ടമായത് ഒരു കോടി

ആപ്പിള്‍ബോക്ക് വെബ് ക്രൗളർ ഉപയോഗിച്ച് തരംതിരിച്ചിട്ടുള്ള ലൈസന്‍സുള്ള മെറ്റീരിയലുകളിലും പൊതുവായി ലഭ്യമായിട്ടുള്ള ഓണ്‍ലൈൻ ഡേറ്റയിലും ആപ്പിള്‍ അതിന്റെ എഐ പരിശീലിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എഐ മോഡലുകളുടെ പരിശീലനത്തിനായി തങ്ങളുടെ വിവരങ്ങള്‍ ഉപയോഗിക്കപ്പെടുന്നതിനോട് എതിർപ്പുള്ളവർക്ക് അത് ഒഴിവാക്കാനും കഴിയും.

ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ പ്രതിനിധീകരിക്കുന്നതിനായി വ്യക്തിഗത ഉത്പന്നങ്ങളും തയാറാക്കിയിട്ടുണ്ട്. നിലവിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും കമ്പനി പറയുന്നു. എല്ലാ ഘട്ടത്തിലും മുൻകരുതലുകള്‍ സ്വീകരിക്കും. ഡിസൈൻ, മോഡല്‍ ട്രെയിനിങ്, ഫീച്ചർ വികസനം തുടങ്ങിയവയിലെല്ലാം കൃത്യത പുലർത്തുമെന്നും കമ്പനി അവകാശപ്പെടുന്നു.

logo
The Fourth
www.thefourthnews.in