ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഇനി കൂടുതൽ വൈബാകും; ഇഷ്ടമുള്ള സ്റ്റിക്കറുകൾ നേരിട്ടുണ്ടാക്കാം, പുതിയ ഫീച്ചറുകൾ അറിയാം

ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഇനി കൂടുതൽ വൈബാകും; ഇഷ്ടമുള്ള സ്റ്റിക്കറുകൾ നേരിട്ടുണ്ടാക്കാം, പുതിയ ഫീച്ചറുകൾ അറിയാം

ഗ്യാലറിയിൽ ഉള്ള ചിത്രങ്ങൾ നേരിട്ട് സ്റ്റിക്കറുകളാക്കി മാറ്റി ഇനിമുതൽ ഇൻസ്റ്റയിൽ സ്റ്റോറിയായി പങ്കുവെയ്ക്കാം

പുതിയ ഫീച്ചറുകളുമായി ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ഇൻസ്റ്റഗ്രാം. പുതിയ സ്റ്റിക്കർ ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം ആരംഭിച്ചിരിക്കുന്നത്. നിങ്ങളുടെ ഗ്യാലറിയിൽ ഉള്ള ചിത്രങ്ങൾ നേരിട്ട് സ്റ്റിക്കറുകളാക്കി മാറ്റി ഇനിമുതൽ ഇൻസ്റ്റയിൽ സ്റ്റോറിയായി പങ്കുവെയ്ക്കാം. ഇതിന് പുറമെ ഇഷ്ടഗാനം സ്റ്റിക്കറിനൊപ്പം സ്റ്റോറിയായി ഇടാനും ഇനി മുതൽ സാധിക്കും.

ആഡ് യുവേഴ്സ് മ്യൂസിക് സ്റ്റിക്കർ എന്ന ഫീച്ചർ ഉപയോഗിച്ചാണ് സ്റ്റിക്കറിനൊപ്പം പാട്ട് ചേർക്കാൻ സാധിക്കുക. ഇതിനായി സ്റ്റിക്കർ ഐക്കണിൽ ടാപ്പ് ചെയ്യുക, തുടർന്ന് 'ആഡ് യുവർ മ്യൂസിക്' എന്ന ഐക്കണിൽ ടാപ്പ് ചെയ്യുക. തുടർന്ന് ഇൻസ്റ്റാഗ്രാമിന്റെ മ്യൂസിക് ലൈബ്രറിയിൽ നിന്ന് ഒരു ഗാനം തിരഞ്ഞെടുക്കുക. തുടർന്ന് സ്‌റ്റോറി പോസ്റ്റ് ചെയ്യാം.

ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഇനി കൂടുതൽ വൈബാകും; ഇഷ്ടമുള്ള സ്റ്റിക്കറുകൾ നേരിട്ടുണ്ടാക്കാം, പുതിയ ഫീച്ചറുകൾ അറിയാം
പരാതി പ്രളയം; പത്തു മാസത്തിനിടെ ഇന്ത്യയിൽ വാട്‌സ്ആപ്പ് നിരോധിച്ചത് ഏഴു കോടി അക്കൗണ്ടുകള്‍

നിങ്ങളുടെ സ്റ്റോറി പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ, 'ആഡ് യുവേഴ്‌സ്' ബട്ടൺ ഉപയോഗിച്ച് സുഹൃത്തുക്കൾക്ക് അവരുടെ സ്വന്തം ഗാനങ്ങൾ സമാനമായ രീതിയിൽ ചേർക്കാനാകും. Reveal സ്റ്റിക്കർ എന്ന ഫീച്ചറാണ് ഇൻസ്റ്റ കൊണ്ടുവന്ന മറ്റൊരു മാറ്റം. ഇതിലൂടെ നിങ്ങളിടുന്ന സ്റ്റോറി മറച്ചുവെയ്ക്കാനും തുടർന്ന് ഫോൺ ഷേക്ക് ചെയ്യുമ്പോഴോ, റിവീൽ ക്ലിക്ക് ചെയ്യുമ്പോഴോ മാത്രമായിരിക്കും ആ സ്റ്റോറി കാണാൻ സാധിക്കുക.

Reveal സ്റ്റിക്കർ ഉപയോഗിച്ച്, നിങ്ങളുടെ സുഹൃത്തുക്കൾക്കും ഫോളോവേഴ്‌സിനും കാണുന്നതിനായി നിങ്ങൾക്ക് ഒരു ഹൈഡിങ് സ്റ്റോറി പോസ്റ്റുചെയ്യാനാകും. റിവീൽ സ്റ്റിക്കർ ഉണ്ടാക്കാനായി സ്റ്റിക്കേർസ് ഐക്കണിൽ ടാപ്പ് ചെയ്യുക , തുടർന്ന് ഫ്രെയിം സ്റ്റിക്കറിൽ ടാപ്പ് ചെയ്യുക. തുടർന്ന് നിങ്ങളുടെ ഫോട്ടോ ഗ്യാലറി തുറക്കും, അവിടെ നിങ്ങൾക്ക് ഫ്രെയിം ചെയ്യേണ്ട ഒരു ചിത്രം തിരഞ്ഞെടുക്കാം.

നിങ്ങൾ ഒരു ചിത്രം തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ആവശ്യമെങ്കിൽ ചിത്രത്തിന് അടിക്കുറിപ്പും ചേർക്കാവുന്നതാണ്. ഫോട്ടോ എടുത്ത തീയതിയും സമയവും ഇതിൽ താനെ കാണിക്കും. തുടർന്ന് സ്റ്റോറി പോസ്റ്റ് ചെയ്യാം.

ഇൻസ്റ്റയിലെ പുതിയ ഫീച്ചറിൽ ഏറ്റവും ആകർഷകമായത് ഗ്യാ ലറിയിലെ ഇമേജുകൾ ഉപയോഗിച്ച് സ്വന്തമായി സ്റ്റിക്കറുകൾ ഉണ്ടാക്കാം എന്നതാണ്. കട്ടൗട്ട് എന്ന ഫീച്ചർ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്.

ഗാലറിയിലെ വീഡിയോയുടെ ഒരു ഭാഗമോ ഫോട്ടോയോ നിങ്ങളുടെ സ്റ്റോറിയിലോ റീലിലോ സ്റ്റിക്കറുകളാക്കി ഉപയോഗിക്കാൻ സാധിക്കും. ഒരിക്കൽ ഇത്തരത്തിൽ സ്റ്റിക്കറുകൾ ഉണ്ടാക്കിയാൽ അത് പിന്നീട് ഉപയോഗിക്കുന്നതിനായി സൂക്ഷിച്ച് വെക്കാനും സാധിക്കും. മറ്റുള്ളവരുടെ റീലുകളിലും സ്റ്റോറികളിലും നിങ്ങൾ സൃഷ്ടിച്ച കട്ടൗട്ട് സ്റ്റിക്കറുകൾ ഉപയോഗിക്കാനും സാധിക്കും.

ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഇനി കൂടുതൽ വൈബാകും; ഇഷ്ടമുള്ള സ്റ്റിക്കറുകൾ നേരിട്ടുണ്ടാക്കാം, പുതിയ ഫീച്ചറുകൾ അറിയാം
ഐഫോണുകളിലെ അലാറം ശബ്ദം കുറയുന്നു; പ്രശ്‌നം പരിഹരിക്കുന്നതായി ആപ്പിൾ

എങ്ങനെ കട്ട്ഔട്ട് സ്റ്റിക്കർ നിർമിക്കാമെന്ന് നോക്കാം. സ്റ്റോറി സ്‌ക്രീനിന്റെ മുകളിലുള്ള സ്റ്റിക്കറുകൾ ഐക്കണിൽ ടാപ്പ് ചെയ്യുക , തുടർന്ന് 'കട്ട്ഔട്ട്‌സ്' എന്ന കത്രിക ഐക്കണിൽ ടാപ്പ് ചെയ്യുക.

നിങ്ങളുടെ ഗാലറിയിൽ നിന്ന് ഒരു ഫോട്ടോയോ വീഡിയോയോ തിരഞ്ഞെടുക്കുക. ഇതിൽ നിന്ന് ഒരു സ്റ്റിക്കർ താനെ ജനറേറ്റ് ചെയ്യും.

സ്റ്റിക്കറാക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചത് ഇതല്ലെങ്കിൽ ചിത്രത്തിലെ ആവശ്യമുള്ള ഒബ്ജക്റ്റ് സ്വമേധയാ തിരഞ്ഞെടുക്കാം. എന്നാൽ ഒരേ സമയം ഒരു ഒബ്ജക്റ്റ് മാത്രമേ തിരഞ്ഞെടുക്കാനാകൂ. തുടർന്ന് നിങ്ങളുടെ റീലിലോ സ്റ്റോറിയിലോ ചേർക്കാൻ 'യൂസ് സ്റ്റിക്കർ' എന്ന ബട്ടൺ ടാപ്പ് ചെയ്യുക.

logo
The Fourth
www.thefourthnews.in