ഇന്‍സ്റ്റഗ്രാമില്‍ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാന്‍ മാർഗമുണ്ട്

ഇന്‍സ്റ്റഗ്രാമില്‍ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാന്‍ മാർഗമുണ്ട്

ബ്ലോക്ക് ചെയ്യപ്പെട്ടത് സംബന്ധിച്ച് നോട്ടിഫിക്കേഷനൊന്നും ലഭിക്കാത്തതിനാല്‍ കൃത്യമായി ഇക്കാര്യം മനസിലാക്കാനും സാധിക്കില്ല

മെറ്റ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ആരെങ്കിലും ബ്ലോക്ക് ചെയ്തോ എന്നറിയാനായി പല വഴികളും തിരഞ്ഞവരുണ്ടാകും. ബ്ലോക്ക് ചെയ്യപ്പെട്ടത് സംബന്ധിച്ച് നോട്ടിഫിക്കേഷനൊന്നും ലഭിക്കാത്തതിനാല്‍ കൃത്യമായി ഇക്കാര്യം മനസിലാക്കാനും സാധിക്കില്ല. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലൂടെതന്നെ പരിഹാരം കണ്ടെത്താനുള്ള മാർഗങ്ങളുണ്ട്.

സെർച്ച് ഫീച്ചർ ഉപയോഗിക്കുക

നിങ്ങള്‍ക്കൊരാളുടെ പ്രൊഫൈല്‍ കണ്ടെത്താനാകുന്നില്ലെങ്കില്‍ അതിന് രണ്ട് കാരണങ്ങളായിരിക്കും. ഒന്ന്, ബ്ലോക്ക് ചെയ്യപ്പട്ടതാകാം. രണ്ട്, യൂസർനെയിമില്‍ വന്ന മാറ്റമാകാം. ഇത്തരത്തില്‍ യൂസെർനെയിം മാറ്റിയ പ്രൊഫൈല്‍ കണ്ടെത്താന്‍ സാധിക്കുകയില്ല. പബ്ലിക്കായിട്ടുള്ള പ്രൊഫൈലുകളിലേക്ക് നിങ്ങള്‍ക്ക് എളുപ്പത്തില്‍ കടന്നുചെല്ലാനാകും. എന്നാല്‍ പ്രൈവറ്റ് പ്രൊഫൈലുകളാണെങ്കില്‍ “This Account is Private” എന്നൊരു സന്ദേശം ലഭിക്കും. ഇങ്ങനെ സന്ദേശം ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ ബ്ലോക്ക് ചെയ്യപ്പെട്ടതായിരിക്കില്ല.

മറ്റൊരു അക്കൗണ്ടില്‍ നിന്ന് പരിശോധിക്കുക

ഒരാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോയെന്നതറിയാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗങ്ങളിലൊന്നാണിത്. മറ്റൊരു അക്കൗണ്ടില്‍ നിന്ന് പ്രൊഫൈല്‍ തിരയുക. നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത പ്രൊഫൈല്‍ മറ്റൊരു അക്കൗണ്ടില്‍ നിന്ന് തിരയുമ്പോള്‍ ലഭിക്കുകയാണെങ്കില്‍ ബ്ലോക്ക് ചെയ്യപ്പെട്ടെന്ന് ഉറപ്പിക്കാം. യൂസർനെയിം മാറ്റിയാലും അല്ലെങ്കില്‍ പ്രൊഫൈല്‍ ഡിയാക്ടിവേറ്റ് ചെയ്താലും കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല.

ഇന്‍സ്റ്റഗ്രാമില്‍ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാന്‍ മാർഗമുണ്ട്
'കുട്ടികളിലെ ലൈംഗിക ചൂഷണം കണ്ടെത്താനാകില്ല' : ഫെയ്‌സ്ബുക്കിലെ പുതിയ ഫീച്ചറിൽ ആശങ്ക പ്രകടിപ്പിച്ച് സുരക്ഷാ സംഘടനകൾ

ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വെബ്ബിലൂടെ തുറക്കുക

എല്ലാ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടേയും പ്രൊഫൈല്‍ ലിങ്കുകള്‍ വ്യത്യസ്തമായിരിക്കും. ഒരാളുടെ പ്രൊഫൈലിലേക്ക് എത്താന്‍ instagram.com/username എന്ന് ടൈപ്പ് ചെയ്ത് കൊടുത്താല്‍ മതിയാകും. യൂസെർനെയിമിന്റെ സ്ഥാനത്ത് നിങ്ങള്‍ തിരയുന്ന അക്കൗണ്ടിന്റെ യൂസെർനെയിമാണ് നല്‍കേണ്ടത്.

ഇത്തരത്തില്‍ അക്കൗണ്ട് തിരയുമ്പോള്‍ “Sorry, this page isn’t available” എന്നാണ് സന്ദേശം ലഭിക്കുന്നതെങ്കില്‍ ഒന്നുകില്‍ അക്കൗണ്ട് നിലവിലുണ്ടായിരിക്കില്ല, അല്ലെങ്കില്‍ ബ്ലോക്ക് ചെയ്യപ്പെട്ടതാകാം. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ലോഗ് ഔട്ട് ആയതിന് ശേഷം മറ്റൊരു ബ്രൗസറില്‍ നിന്ന് അതേ ലിങ്ക് സെർച്ച് ചെയ്യുമ്പോള്‍ പ്രൊഫൈല്‍ കണ്ടെത്താന്‍ സാധിച്ചാല്‍ ബ്ലോക്ക് ചെയ്യപ്പെട്ടതായി ഉറപ്പിക്കാം.

അക്കൗണ്ട് മെന്‍ഷന്‍/ടാഗ് ചെയ്ത് നോക്കുക

ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ട് മെന്‍ഷന്‍/ടാഗ് ചെയ്യാനുള്ള അനുവാദം ഇന്‍സ്റ്റഗ്രാം നല്‍കുന്നില്ല. സന്ദേശങ്ങളില്‍ മെന്‍ഷന്‍/അല്ലെങ്കില്‍ ടാഗ് ചെയ്യാന്‍ ശ്രമിക്കുക. അക്കൗണ്ട് നിലനില്‍ക്കെ നിങ്ങള്‍ക്ക് പോസ്റ്റുകള്‍ കാണാനാകുന്നില്ലെങ്കില്‍ ബ്ലോക്ക് ചെയ്യപ്പെട്ടതാകാനുള്ള സാധ്യതകള്‍ കൂടുതലാണ്.

ഇന്‍സ്റ്റഗ്രാമില്‍ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാന്‍ മാർഗമുണ്ട്
ആപ്പിളില്‍നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്; ഡിസൈന്‍ എക്സിക്യൂട്ടീവ് ടാങ് ടാന്‍ പടിയിറങ്ങുന്നു

വീണ്ടും ഫോളൊ ചെയ്യാന്‍ ശ്രമിക്കുക

ഒരു ഉപയോക്താവിന്റെ പ്രൊഫൈല്‍ സമീപകാലത്ത് പോസ്റ്റുകളും ഫോട്ടോകളുമില്ലാതെ കാണുന്നണ്ടോ. ഫോളൊ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഫോളോവിങ്ങില്‍ നിന്ന് ഫോളോയിലേക്ക് ബട്ടണ്‍ മാറുകയാണെങ്കില്‍ ബ്ലോക്ക് ചെയ്തതായി മനസിലാക്കാം.

സന്ദേശങ്ങള്‍ പരിശോധിക്കുക

ബ്ലോക്ക് ചെയ്തെന്ന് സംശയിക്കപ്പെടുന്ന പ്രൊഫൈലില്‍ നിന്നുള്ള സന്ദേശങ്ങള്‍ പരിശോധിക്കുക. ശേഷം മുകളിലായി കാണപ്പെടുന്ന യൂസർനെയിമില്‍ ടാപ് ചെയ്യുക. അവരുടെ പ്രൊഫൈല്‍ ചിത്രം കാണാനാകുന്നില്ലെങ്കില്‍ ബ്ലോക്ക് ചെയ്തതായി കരുതുക.

logo
The Fourth
www.thefourthnews.in