സ്ക്രീന്‍ ഷെയറിങ് ഫീച്ചർ ഉപയോഗിച്ച് വാട്‌സ്ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ്; എങ്ങനെ തടയാം

സ്ക്രീന്‍ ഷെയറിങ് ഫീച്ചർ ഉപയോഗിച്ച് വാട്‌സ്ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ്; എങ്ങനെ തടയാം

സ്ക്രീന്‍ ഷെയർ ചെയ്തു നല്‍കിയാല്‍ സൈബർ ക്രിമിനലുകള്‍ക്ക് ഫോണിലേക്ക് ആക്സസ് ലഭിക്കും

ഡിജിറ്റല്‍ ജീവിതശൈലിയില്‍ വാട്‌സ്ആപ്പ് സുപ്രധാന പങ്കാണ് വഹിക്കുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നതിനും പണം കൈമാറുന്നതിനുമെല്ലാം വാട്‌സ്ആപ്പ് ഉപയോഗിക്കാനാകും. എന്നാല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വാട്‌സ്ആപ്പിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുമുണ്ട്.

സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പണം തട്ടല്‍ പലപ്പോഴും ഒടിപി, വണ്‍ ടൈം പാസ്‌വേഡ് എന്നിവയുപയോഗിച്ചായിരിക്കും. എന്നാല്‍ അടുത്തിടെ വാട്‌സ്ആപ്പ് അവതരിപ്പിച്ച സ്ക്രീന്‍ ഷെയറിങ് ഫീച്ചർ ഉപയോഗിച്ചും തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ഇതിനായി ഇരയാകുന്നവർ സ്ക്രീന്‍ ഷെയർ ചെയ്തുകൊടുത്താല്‍ മാത്രം മതിയാകും.

സ്ക്രീന്‍ ഷെയറിങ് ഫീച്ചർ ഉപയോഗിച്ച് വാട്‌സ്ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ്; എങ്ങനെ തടയാം
ജോലി നഷ്ടമായത് രണ്ട് ലക്ഷത്തിലധികം പേർക്ക്: പിരിച്ചുവിടലുകളുടെ 2023

സ്ക്രീന്‍ ഷെയറിങ്ങിലൂടെ സൈബർ ക്രിമിനലുകള്‍ക്ക് ഫോണിലേക്ക് ആക്സസ് ലഭിക്കും. ഇതിലൂടെ നിരവധി പേർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോർട്ടില്‍ പറയുന്നത്. ഈ ഫീച്ചർ ഉപയോഗിച്ച് പാസ്‌വേഡുകള്‍ വരെ മാറ്റാനാകുന്നതിനാല്‍ സാമ്പത്തിക തട്ടിപ്പ് മാത്രമല്ല സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്കുള്ള ആക്സസും തട്ടിയെടുക്കാനാകും.

സ്ക്രീന്‍ ഷെയർ ചെയ്തുകഴിഞ്ഞാല്‍ സൈബർ ക്രിമിനലുകള്‍ക്ക് നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളും ഒടിപിയുമെല്ലാം കാണാനാകും. സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനായി സൈബർ ക്രിമിനലുകള്‍തന്നെ നടത്തിയ നീക്കത്തില്‍ നിന്നായിരിക്കും നിങ്ങള്‍ക്ക് ഒടിപി ലഭിക്കുക. ഇത് ഒടിപി കുറ്റവാളികള്‍ കാണുകയും ഇതുപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്യുന്നു.

സ്ക്രീന്‍ ഷെയറിങ് ഫീച്ചർ ഉപയോഗിച്ച് വാട്‌സ്ആപ്പിലൂടെ സാമ്പത്തിക തട്ടിപ്പ്; എങ്ങനെ തടയാം
ട്രാക്ക് ചെയ്യാം, നിയന്ത്രിക്കാം, കണ്ടെത്താം; നഷ്ടപ്പെട്ട ആൻഡ്രോയിഡ് ഫോണുകൾ കണ്ടെത്താനുള്ള വഴികൾ

വാട്‌സ്ആപ്പ് തട്ടിപ്പുകള്‍ എങ്ങനെ ഒഴിവാക്കാം

  • പരിചിതമല്ലാത്ത നമ്പറുകളില്‍ നിന്ന് വരുന്ന വീഡിയോ, ഓഡിയോ കോളുകള്‍ എടുക്കാതിരിക്കുക.

  • ഒടിപി, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ നമ്പറുകളും സിവിവിയും പങ്കുവയ്ക്കരുത്.

  • നിങ്ങളുടെ പാസ്‌വേഡ് ആരുമായും പങ്കുവയ്ക്കരുത്.

  • ഉറപ്പില്ലാത്ത സാഹചര്യങ്ങളില്‍ സ്ക്രീന്‍ ഷെയർ ചെയ്യാനുള്ള അഭ്യർഥനകള്‍ വന്നാല്‍ നിരസിക്കുക.

  • അറിയാവുന്ന വ്യക്തികളുടെ നമ്പറില്‍നിന്ന് കോളുകള്‍ ലഭിച്ചാലും ആരാണെന്ന് ഉറപ്പാക്കുക. വോയിസ് കോളാണെങ്കില്‍ വീഡിയോ കോളാക്കി മാറ്റുക.

logo
The Fourth
www.thefourthnews.in