പലരാജ്യങ്ങളിലും ഇൻസ്റ്റഗ്രാം ഡൗൺ; ഉടൻ പരിഹരിക്കുമെന്ന് മെറ്റ

പലരാജ്യങ്ങളിലും ഇൻസ്റ്റഗ്രാം ഡൗൺ; ഉടൻ പരിഹരിക്കുമെന്ന് മെറ്റ

കാനഡ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും സാങ്കേതിക തകരാർ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

അഗോളതലത്തില്‍ ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തനം തകരാറില്‍. ആപ്പ് ഉപയോഗിക്കുന്നതിന് തടസമുണ്ടെന്ന് രണ്ട് ലക്ഷത്തോളം ഉപയോക്താക്കളില്‍ നിന്ന് പരാതി ലഭിച്ചതായി മെറ്റ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തുകയാണെന്നും കമ്പനി വ്യക്തമാക്കി.

കാനഡ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും സാങ്കേതിക തകരാർ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അമേരിക്കയില്‍ ഒരുലക്ഷത്തിലേറെയും കാനഡയില്‍ കാല്‍ലക്ഷത്തോളം പേരും ബ്രിട്ടണില്‍ അരലക്ഷത്തിലേറെ പേരും ഇതിനോടകം പരാതി ഉന്നയിച്ചു കഴിഞ്ഞു. എത്ര പേര്‍ പരാതിയുമായി എത്തി എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഇന്‍സ്റ്റഗ്രാം പങ്കുവയ്ക്കുന്നില്ല.

സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരം നൽകാൻ കമ്പനി തയ്യാറായിട്ടില്ല. പ്രവര്‍ത്തനം സാധാരണനിലയിലാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും, ഉപയോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും അധികൃതര്‍ പ്രതികരിച്ചു. ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് നല്‍കുന്ന ഉറപ്പ്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in