തെറ്റിയാല്‍ തിരുത്താം; സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

തെറ്റിയാല്‍ തിരുത്താം; സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ചാറ്റിങ് കൂടുതല്‍ ആകർഷകമാക്കുന്നതിനായി നിരവധി പുതിയ ഫീച്ചറുകളും മെറ്റ അവതരിപ്പിച്ചിട്ടുണ്ട്

ഫോട്ടോ, വീഡിയോ ഷെയറിങ് പ്ലാറ്റ്‍ഫോമായ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് മെറ്റ. സന്ദേശം അയച്ചുകഴിഞ്ഞ് 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. ഇനിമുതല്‍ ചാറ്റുകള്‍ പിന്‍ ചെയ്ത് വെക്കാനും കഴിയും.

വാട്‌സ്ആപ്പിലും സമാന ഫീച്ചറുകള്‍ മെറ്റ നേരത്തെ അവതരിപ്പിച്ചിരുന്നു. സ്വകാര്യതയ്ക്ക് മുന്‍ഗണ നല്‍കുന്നവർക്ക് ഇനി റീഡ് റെസിപ്റ്റ്സ് ഓഫ് ചെയ്തിടാനും സാധിക്കും. സന്ദേശങ്ങള്‍ക്ക് മറുപടിയായി ജിഫ്, ചിത്രങ്ങള്‍, സ്റ്റിക്കർ, വീഡിയോ എന്നിവയും അയയ്ക്കാം.

സന്ദേശങ്ങള്‍ എങ്ങനെ എഡിറ്റ് ചെയ്യാം?

ആന്‍ഡ്രോയിഡിലും ഐഒഎസിലും സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ലഭ്യമാണ്. ആപ്ലിക്കേഷന്‍ കൃത്യമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

നിങ്ങള്‍ക്ക് എഡിറ്റ് ചെയ്യേണ്ട സന്ദേശത്തില്‍ ലോങ് പ്രെസ് ചെയ്യുക. ഇതിനുപിന്നാലെ ഒരു ചെറിയെ മെനു പ്രത്യക്ഷപ്പെടും. അതില്‍ എഡിറ്റ് ഓപ്ഷനുണ്ടാകും. തിരഞ്ഞെടുത്ത ശേഷം സന്ദേശം എഡിറ്റ് ചെയ്യുക.

തെറ്റിയാല്‍ തിരുത്താം; സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം
ക്രോം ബ്രൗസറില്‍ ഗൂഗിള്‍ ലെന്‍സ് എങ്ങനെ ഉപയോഗിക്കാം?

ചാറ്റുകള്‍ എങ്ങനെ പിന്‍ ചെയ്യാം?

പിന്‍ ചെയ്യുന്നതിനായി ആദ്യം ചാറ്റ് സെക്ഷന്‍ തുറക്കുക. നിങ്ങള്‍ക്ക് പിന്‍ ചെയ്യേണ്ട ചാറ്റ് ഇടതുവശത്തുനിന്ന് സ്വൈപ്പ് ചെയ്യുക. ശേഷം പിന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. സമാന രീതിയില്‍ നിങ്ങള്‍ക്ക് പിന്‍ ചെയ്തത് ഒഴിവാക്കാനുമാകും. മൂന്ന് ചാറ്റുകളാണ് പരമാവധി ഒരു സമയം പിന്‍ ചെയ്യാന്‍ സാധിക്കുക.

logo
The Fourth
www.thefourthnews.in