നിങ്ങളുടെ സ്മാർട്ട്ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ? ഈ സൂചനകള്‍ ശ്രദ്ധിക്കുക

നിങ്ങളുടെ സ്മാർട്ട്ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ? ഈ സൂചനകള്‍ ശ്രദ്ധിക്കുക

സാങ്കേതികവിദ്യ വളർച്ചകൊണ്ട് പല അപകടങ്ങളുമുണ്ട്

ഈ ഡിജിറ്റല്‍ യുഗത്തില്‍ സ്മാർട്ട്ഫോണ്‍ കേവലം ആശയവിനിമയത്തിനായി മാത്രം ഉപയോഗിക്കുന്ന ഒരു ഉപകരണമല്ല. ലോകത്തിന്റെ ഏത് കോണിലുള്ള കാര്യങ്ങള്‍ അറിയാന്‍ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങള്‍ സൂക്ഷിക്കാനും എന്തിന് സിനിമ വരെ ചിത്രീകരിക്കാന്‍ സ്മാർട്ട്ഫോണുകൊണ്ട് സാധിക്കും.

പക്ഷേ, സാങ്കേതികവിദ്യയുടെ വളർച്ചകൊണ്ടുള്ള ചില അപകടങ്ങളുമുണ്ട്. ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വർധിച്ചുവെന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ചാർജ് അതിവേഗം നഷ്ടപ്പെടും: സ്മാർട്ട്ഫോണിന്റെ ബാറ്ററിയുടെ ചാർജ് പതിവിലും വേഗത്തില്‍ തീരുകയാണെങ്കില്‍ അതൊരു മുന്നറിയിപ്പാണ്. ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഫോണിന്റെ ബ്രാക്ക്ഗ്രൗണ്ട് പ്രവർത്തനമായിരിക്കും വർധിക്കുന്നത്. ഇത് ഫോണ്‍ ഉപയോഗിക്കാതെ തന്നെ ചാർജ് തീരുന്നതിന് കാരണമാകും

ഇന്റർനെറ്റ് ഉപയോഗം വർധിക്കും: ഇന്റർനെറ്റ് ഉപയോഗം എത്തരത്തിലാണെന്ന് മനസിലാക്കുക. അപകടകരമായ എന്തെങ്കിലും സോഫ്‌റ്റവയർ പ്രവർത്തിക്കുന്നുണ്ടെങ്കില്‍ ഡാറ്റ ഉപയോഗം വർധിക്കുകയും പെട്ടെന്ന് തീരുകയും ചെയ്യും.

നിങ്ങളുടെ സ്മാർട്ട്ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ? ഈ സൂചനകള്‍ ശ്രദ്ധിക്കുക
എ ഐ നൈപുണ്യം പ്രധാന യോഗ്യതയാകുന്നു, സാങ്കേതിക ജ്ഞാനമില്ലാത്ത ജീവനക്കാരെ തൊഴിലുടമകൾ ആഗ്രഹിക്കുന്നില്ല; റിപ്പോർട്ട്

ഫോണിന്റെ പ്രവർത്തനം മന്ദഗതിയിലാകും: അപകടകരമായ സോഫ്റ്റ്വെയറിന്റെ സാന്നിധ്യം ഫോണിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുക മാത്രമല്ല ഹാങ് ആകുന്നതിനും കാരണമാകും. പ്രവർത്തനരഹിതമാകാനും സാധ്യതയുണ്ട്.

പ്രവർത്തനം വിചിത്രമാകുന്നത്: ഫോണിലുള്ള ആപ്ലിക്കേഷനുകള്‍ കമാന്‍ഡ് നല്‍കാതെ തന്നെ ഓപ്പണാകുന്നതും ക്ലോസാകുന്നതും ശ്രദ്ധിക്കുക. നിങ്ങള്‍ അയക്കാതെ തന്നെ സന്ദേശങ്ങള്‍ മറ്റുള്ളവർക്ക് ലഭിക്കുകയോ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്റ് പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഹാക്ക് ചെയ്യപ്പെട്ടതാകാം.

വിചിത്രമായ ശബ്ദങ്ങള്‍: ഫോണ്‍ സംഭാഷണങ്ങള്‍ക്കിടയിലോ വീഡിയോകള്‍ പ്ലേ ചെയ്യുമ്പോഴോ വിചിത്രമായ ശബ്ദങ്ങള്‍ ബ്രാക്ക്ഗ്രൗണ്ടില്‍ നിന്നുണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.

logo
The Fourth
www.thefourthnews.in