വാട്‌സാപ്പിലെ വ്യാജ കോളുകൾ: കമ്പനിക്ക് നോട്ടീസ് നൽകുമെന്ന്  ഐടി മന്ത്രാലയം

വാട്‌സാപ്പിലെ വ്യാജ കോളുകൾ: കമ്പനിക്ക് നോട്ടീസ് നൽകുമെന്ന് ഐടി മന്ത്രാലയം

ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കാണെന്നും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

അന്താരാഷ്ട്ര നമ്പറുകളിൽനിന്നുള്ള വ്യാജ കോളുകളുടെ പ്രശ്‌നത്തിൽ വാട്‌സാപ്പിന് നോട്ടീസ് അയയ്‌ക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. പബ്ലിക് അഫയേഴ്‌സ് ഫോറം ഓഫ് ഇന്ത്യ (പിഎഎഫ്‌ഐ) സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാട്‌സാപ്പിലെ വ്യാജ കോളുകൾ: കമ്പനിക്ക് നോട്ടീസ് നൽകുമെന്ന്  ഐടി മന്ത്രാലയം
വാട്സാപ്പിൽ സ്പാം കോളുകൾ ശല്യമാകുന്നുണ്ടോ? ഇതാ പരിഹാരം

ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കാണ്. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതുമായ എല്ലാ സംഭവങ്ങളിലും സർക്കാർ പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വാട്സാപ്പിന് നോട്ടീസ് അയയ്‌ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വാട്‌സാപ്പിലെ വ്യാജ കോളുകൾ: കമ്പനിക്ക് നോട്ടീസ് നൽകുമെന്ന്  ഐടി മന്ത്രാലയം
'ബ്ലോക്ക് ആന്‍ഡ് റിപ്പോര്‍ട്ട്'; വ്യാജ കോളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ വാട്ട്‌സ്ആപ്പ്

വ്യാജ കോളുകൾ ഒരു പ്രശ്‌നമാണെങ്കിൽ അത് പരിഹരിക്കേണ്ടത് തീർച്ചയായും വാട്സാപ്പ് തന്നെയാണ്. പ്രീലോഡ് ആപ്പുകൾക്ക് (ഉപകരണങ്ങൾ വാങ്ങുന്നതിന് മുൻപ് തന്നെ ഇൻസ്റ്റാൾ ചെയ്യുകയും ലൈസൻസ് നൽകുകയും ചെയ്യുന്ന മൊബൈൽ ആപ്പുകൾ) എന്തൊക്കെ അനുമതികൾ നൽകണമെന്നതിനെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ സർക്കാർ ആലോചിക്കുന്നുണ്ട്. പുതിയ ഡിജിറ്റൽ പേഴ്‌സണൽ ഡേറ്റ പ്രൊട്ടക്ഷൻ ബിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വേളയിൽ സ്വകാര്യതയുടെ ലംഘനം ഉറപ്പായും സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാട്‌സാപ്പിലെ വ്യാജ കോളുകൾ: കമ്പനിക്ക് നോട്ടീസ് നൽകുമെന്ന്  ഐടി മന്ത്രാലയം
സ്പാം കോളുകള്‍ തലവേദനയാകുന്നുണ്ടോ? എങ്ങനെ ഇത് തടയാം

ഇന്ത്യയിലെ വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് പരിചിതമല്ലാത്ത അന്താരാഷ്ട്ര നമ്പറുകളില്‍നിന്ന് കോളുകള്‍ ലഭിച്ചതായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമായും ഇന്തോനേഷ്യ (+62), വിയറ്റ്നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) എന്നീ രാജ്യങ്ങളുടെ കോഡുകളിൽനിന്നാണ് കോളുകൾ വരുന്നതെന്ന് പലരും ട്വിറ്ററിൽ കുറിച്ചിരുന്നു. വിളിക്കുന്നവര്‍ ആരാണെന്നോ അവരുടെ ഉദ്ദേശ്യമെന്താണെന്നോ വ്യക്തമല്ല. ഇത്തരം കോളുകള്‍ ലഭിച്ചവര്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം വാട്ട്‌സാപ്പിനെ മെന്‍ഷന്‍ ചെയ്താണ് ട്വിറ്ററിലൂടെ പരാതി അറിയിച്ചത്.

വാട്‌സാപ്പിലെ വ്യാജ കോളുകൾ: കമ്പനിക്ക് നോട്ടീസ് നൽകുമെന്ന്  ഐടി മന്ത്രാലയം
വാട്സാപ്പിലെത്തുന്ന അന്താരാഷ്ട്ര കോളുകള്‍ ചതിക്കുഴികളായേക്കാം

ഇതേത്തുടർന്ന് പ്രശ്നം തടയാനുള്ള നീക്കങ്ങളുമായി വാട്ട്‌സാപ്പ് രംഗത്തെത്തിയിരുന്നു. ഇത്തരം സംശയാസ്പദമായ നമ്പറുകളില്‍നിന്ന് കോളുകള്‍ വരികയാണെങ്കില്‍ അക്കൗണ്ടുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു കമ്പനിയുടെ നിർദേശം.

logo
The Fourth
www.thefourthnews.in