ജിയോ 4ജി ഭാരത് ഫോൺ 999 രൂപയ്ക്ക് ; ജൂലൈ 7 മുതൽ വിപണിയിൽ ലഭ്യമാകും

ജിയോ 4ജി ഭാരത് ഫോൺ 999 രൂപയ്ക്ക് ; ജൂലൈ 7 മുതൽ വിപണിയിൽ ലഭ്യമാകും

കാർബണുമായി ചേർന്ന് നിലവിൽ രണ്ട് മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്

4 ജി സേവനങ്ങളുള്ള 'ജിയോ ഭാരത്' ഫോണുമായി റിലയൻസ് ജിയോ. 25 കോടി ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഭാരത് ഫോണ്‍ പുറത്തിറക്കുന്നത്. ആദ്യ സെറ്റ് ജിയോ ഭാരത് ഫോണുകൾ രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിൽ ജൂലൈ 7 മുതൽ വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി വ്യക്തമാക്കി. 999 രൂപയാണ് ഫോണിന്റെ ആരംഭ വില.

കാർബണുമായി ചേർന്ന് നിലവിൽ രണ്ട് മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഒന്നിൽ ജിയോയുടെ ബ്രാൻഡ് ലോഗോയും മറ്റൊന്നിൽ കാർബണിന്റെ ലോഗോയുമാണുള്ളത്.

ജിയോ സിം മാത്രമെ ഈ ഫോണിൽ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. കുറഞ്ഞ ചെലവിൽ വ്യത്യസ്തമായ ഫീച്ചറിലുള്ള 'ജിയോ ഭാരത് ഫോണുകൾ' നിർമ്മിക്കാൻ മറ്റ് ബ്രാൻഡുകൾ ഉടൻ തന്നെ സമീപിക്കുമെന്ന് കരുതുന്നതായും റിലയൻസ് ജിയോ വ്യക്തമാക്കി. '2 ജി മുക്ത് ഭാരത് മിഷൻ' എന്ന ലക്ഷ്യത്തോടെയാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

ജിയോ 4ജി ഭാരത് ഫോൺ 999 രൂപയ്ക്ക് ; ജൂലൈ 7 മുതൽ വിപണിയിൽ ലഭ്യമാകും
15000 രൂപയ്ക്ക് ബജറ്റ് ലാപ്‌ടോപ്പുകൾ അവതരിപ്പിക്കാൻ ജിയോ

നിരവധി പ്രത്യേകതകളുമായിട്ടാണ് ജിയോ ഭാരത് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 1.77 ഇഞ്ച് QVGA TFT സ്‌ക്രീനും, കോം‌പാക്റ്റ് ഡിസൈനും, 1000mAh ബാറ്ററിയുമാണ് ഭാരത് ഫോണിന്റെ പ്രധാന സവിശേഷത. 0.3 MP ക്യാമറയാണ് ജിയോ ഭാരത് ഫോണിലുള്ളത്. കൂടാതെ ടോർച്ചും റേഡിയോയും, 128GB ശേഷിയുള്ള എസ്ഡി കാർഡും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഈ ഫോണിലുണ്ട്. ഫോൺ ഓണാക്കിയാൽ മെനുവിൽ മൂന്ന് ജിയോ ആപ്പുകൾ കാണാം. ജിയോ സിനിമ, ജിയോ സാവൻ, ജിയോ പേ എന്നിവയാണ് ലഭ്യമായ ആപ്പുകൾ.

123 രൂപയ്ക്കും 1234 രൂപയ്ക്കുമുള്ള പ്ലാനുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 123 ന്റെ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയിൽ മൊത്തം 14 ജിബിയും (പ്രതിദിനം 0.5 ജിബി) അൺലിമിറ്റഡ് വോയ്‌സ് കോളുകളും, 1234 രൂപ പ്ലാനിൽ മൊത്തം 168 ജിബി ഡാറ്റയും (പ്രതിദിനം 0.5 ജിബി ഡാറ്റ) അൺലിമിറ്റഡ് കാളുമാണ് ജിയോ ഓഫർ ചെയ്തിരിക്കുന്നത്. കാർബണുമായി ചേർന്നിറക്കിയ ഭാരത് ഫോണുകളിൽ 179 ന്റെയും 1799 രൂപയുടെയും രണ്ട് പ്ലാനുകളും ലഭ്യമാണ്.

logo
The Fourth
www.thefourthnews.in