ഇനിയെല്ലാം ഈസി; പ്ലാറ്റ്‌ഫോമുകളില്‍ എ ഐ അവതരിപ്പിച്ച് മെറ്റ

ഇനിയെല്ലാം ഈസി; പ്ലാറ്റ്‌ഫോമുകളില്‍ എ ഐ അവതരിപ്പിച്ച് മെറ്റ

ഓരോ ആപ്ലിക്കേഷനുകള്‍ക്കും വ്യത്യസ്തമായ രീതിയിലാണ് എഐ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്

എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എന്തുവേണങ്കിലും ഇനി വിരല്‍ത്തുമ്പില്‍ ലഭിക്കും. തങ്ങളുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലേക്കും എ ഐ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. കമ്പനിയുടെ ഏറ്റവും നൂതനവും വലിയ ഭാഷ മോഡലുമായ (എല്‍എല്‍എം) മെറ്റ എ ഐയാണ് ലഭ്യമാകുക.

സൗജന്യമായി പ്ലാറ്റ്‌ഫോമുകളുടെ ഫീഡിലും ചാറ്റിലുമെല്ലാം എ ഐയുടെ സഹായമുണ്ടാകും. മെറ്റ ഡോട്ട് എഐയിലൂടെ ഉപയോക്തക്കള്‍ക്ക് എ ഐ ചാറ്റ്ബോട്ടുമായി നേരിട്ട് ആക്സസ് ചെയ്യാനുമാകും.

ആദ്യ ഘട്ടത്തില്‍ മെറ്റ എ ഐ ഇംഗ്ലീഷിലായിരിക്കും ലഭ്യമാകുക. കമ്പനി പറയുന്നതനുസരിച്ച് ഉപയോക്താക്കള്‍ക്ക് നിലവില്‍ അവർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനിലൂടെ തന്നെ എ ഐ ടൂർ പ്രയോജനപ്പെടുത്താനാകും. മെറ്റ എ ഐ എന്നത്തേക്കാളും മികച്ചതും വേഗതയേറിയതും രസകരവുമായതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇനിയെല്ലാം ഈസി; പ്ലാറ്റ്‌ഫോമുകളില്‍ എ ഐ അവതരിപ്പിച്ച് മെറ്റ
എഐ നിര്‍മിത വ്യാജ ചിത്രങ്ങളില്‍ നിന്നു വേർതിരിച്ചറിയാം; പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങി നിക്കോണ്‍

എഐയുടെ ടെക്സ്റ്റ് അധിഷ്ഠിതമായവ ലാമ 2 അടിസ്ഥാനമാക്കിയുള്ളതാണ്. ഇമേജ് ജെനറേഷൻ ടൂളുകള്‍ ലാമ 3 അടിസ്ഥാനമാക്കിയും. വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക്, മെസെഞ്ജർ എന്നിവയില്‍ മെറ്റ എഐ ലഭിക്കണമെങ്കില്‍ ആപ്ലിക്കേഷനുകളുടെ ഏറ്റവും പുതിയ വേർഷനാണ് അപ്ഡേറ്റ് ചെയ്യേണ്ടത്.

ഓരോ ആപ്ലിക്കേഷനുകള്‍ക്കും വ്യത്യസ്തമായ രീതിയിലാണ് എഐ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പില്‍ നിങ്ങളുടെ യാത്രകള്‍ക്കുള്ള പദ്ധതികള്‍ വരെ നിർദേശിക്കാൻ മെറ്റ എ ഐക്ക് കഴിയും.

ഫേസ്‌ബുക്കില്‍ ഫീഡില്‍ തന്നെയായിരിക്കും മെറ്റ എഐ ലഭിക്കുക. ചിത്രങ്ങള്‍, സ്റ്റിക്കറുകള്‍, നിലവിലുള്ള ചിത്രത്തെ കൂടുതല്‍ മികച്ചതാക്കാനുമൊക്കെ എ ഐ ഉപയോഗിച്ച് കഴിയും.

logo
The Fourth
www.thefourthnews.in