ഫേസ്ബുക്കും ഇന്‍സ്റ്റയും നിലച്ചു

ഫേസ്ബുക്കും ഇന്‍സ്റ്റയും നിലച്ചു

രാത്രി എട്ടരയോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രമുഖ സാമൂഹ്യ മാധ്യമങ്ങളായ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കിന്റെയും പ്രവര്‍ത്തനം നിലച്ചു. ആന്‍ഡ്രോയിഡ് ഫോണുകളിലും ഡെസ്‌ക് ടോപ്പുകളിലും മെറ്റയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല. രാത്രി എട്ടരയോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോണുകളില്‍ നിന്നും ഇന്‍സ്റ്റയിലും അക്കൗണ്ടുകള്‍ തനിയെ ലോഗ് ഔട്ട് ആവുകയും പിന്നീട് പ്രവര്‍ത്തനം നിലയ്ക്കുകയുമായിരുന്നു, ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പാസ്‌വേഡ് തെറ്റാണെന്ന സന്ദേശമാണ് ലഭിക്കുന്നത്. എന്നാല്‍ മെസേജിങ് ആപ്പായ വാട്സ് ആപ്പിന് പ്രശ്നങ്ങളില്ല.

ഫേസ്ബുക്കും ഇന്‍സ്റ്റയും നിലച്ചു
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഫീഡില്‍ എഐയുടെ സ്വാധീനമുണ്ട്; വിശദീകരണവുമായി മെറ്റ

ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ പ്രശ്‌നം നേരിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നരമണിക്കൂറിന് ശേഷം തകരാര്‍ പരിഹരിച്ച് ഫേസ്ബുക്ക് സേവനം വീണ്ടും ആരംഭിച്ചെങ്കിലും ഇന്‍സ്റ്റഗ്രാം പിന്നീടും പണിമുടക്കി.

logo
The Fourth
www.thefourthnews.in