മൈക്രോസോഫ്റ്റ് ഇന്ത്യ-ദക്ഷിണേഷ്യ മേധാവിയായി പുനീത് ചന്ദോക്ക്

മൈക്രോസോഫ്റ്റ് ഇന്ത്യ-ദക്ഷിണേഷ്യ മേധാവിയായി പുനീത് ചന്ദോക്ക്

ഇന്ത്യ-ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ചാന്ദോക്കിന്റെ മുന്‍പരിചയം കമ്പനിക്ക് ഗുണകരമാകുമെന്നാണ് മൈക്രോസോഫ്റ്റിന്റെ വിലയിരുത്തല്‍

ആമസോൺ വെബ് സർവീസസ് ഇന്ത്യ മേധാവിയായിരുന്ന പുനീത് ചന്ദോക്ക് ഇനി മൈക്രോസോഫ്റ്റില്‍. മൈക്രോസോഫ്റ്റിന്റെ ഇന്ത്യ-ദക്ഷിണേഷ്യന്‍ ബിസിനസ് മേധാവിയായി പുനീത് ചന്ദോക്കിനെ നിയമിച്ചു. സെപ്റ്റംബര്‍ ഒന്നിന് ചന്ദോക്ക് ജോലിയില്‍ പ്രവേശിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യ, ബംഗ്ലാദേശ് , ഭൂട്ടാന്‍ , മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ബിസിനസ് വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

ആമസോണിലെത്തുന്നതിനു മുന്‍പ് പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനമായ മക്കിന്‍സിയിലും ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പറേഷനിലും ജോലി ചെയ്തിരുന്നു

ഇന്ത്യ-ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ചാന്ദോക്കിന്റെ മുന്‍പരിചയം കമ്പനിക്ക് ഗുണകരമാകുമെന്നാണ് മൈക്രോസോഫ്റ്റിന്റെ വിലയിരുത്തല്‍. ആമസോണിലെത്തുന്നതിന് മുന്‍പ് പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനമായ മക്കിന്‍സിയിലും ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പറേഷനിലും ജോലി ചെയ്തിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളായിരുന്നു അദ്ദേഹത്തിന്റ പ്രവര്‍ത്തന മേഖല.

ഓഗസ്റ്റ് 31നാണ് ചന്ദോക്ക് ആമസോൺ വെബ് സർവീസസിന്റെ ചുമതലയില്‍ നിന്ന് രാജിവച്ചത്. 2019 ജൂണിലാണ് അദ്ദേഹം ആമസോണിലെത്തുന്നത്.

മൈക്രോസോഫ്റ്റ് ഇന്ത്യ-ദക്ഷിണേഷ്യ മേധാവിയായി പുനീത് ചന്ദോക്ക്
ഉപയോഗിക്കാത്ത ഗൂഗിൾ അ‌ക്കൗണ്ട് ഉണ്ടോ? ഡിസംബർ 31 മുതൽ അത് പൂർണമായും നഷ്ടമാകും

'എല്ലാവരെയും കൂടുതല്‍ നേട്ടം കൈവരിക്കാന്‍ പ്രാപ്തരാക്കുന്ന മൈക്രോസോഫ്റ്റിന്റെ ദൗത്യം എനിക്കും പ്രചോദനമായിരിക്കുകയാണ്. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചർ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയാകാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. ഈ ദൗത്യം യാഥാര്‍ഥ്യമാക്കുന്നതിനായി മൈക്രോസോഫ്റ്റിനൊപ്പം പങ്കാളിയാകുന്നതില്‍ സന്തോഷമുണ്ട്', ചന്ദോക്ക് പ്രതികരിച്ചു.

മൈക്രോസോഫ്റ്റ് ഇന്ത്യ-ദക്ഷിണേഷ്യ മേധാവിയായി പുനീത് ചന്ദോക്ക്
ഒരു നിക്ഷേപ കരാറിലും ഒപ്പുവെച്ചിട്ടില്ല; തമിഴ്‌നാടുമായി 1600 കോടി രൂപയുടെ കരാർ ഒപ്പുവച്ചത് നിഷേധിച്ച് ഫോക്‌സ്‌കോൺ

ക്ലൗഡ് ടെക്നോളജിയിലും ഡിജിറ്റല്‍ ഇന്നൊവേഷനിലും മുന്നിട്ടുനില്‍ക്കുന്ന മൈക്രോസോഫ്റ്റിന്റെ വിപണി വിപുലീകരണം തുടരുന്ന സമയത്താണ് പുനീതിന്റെ നിയമനം . ഉയര്‍ന്ന ക്ലൗഡ് വരുമാനം ഇന്ത്യയില്‍ നേടാനാകുമെന്ന കണക്കുകൂട്ടലില്‍ ഹൈദരാബാദില്‍ പുതിയ ഡാറ്റാ സെന്ററിന് തുടക്കമിടാനിരിക്കുകയാണ് കമ്പനി. പ്രാദേശിക അടിസ്ഥാനത്തില്‍ കമ്പനി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

logo
The Fourth
www.thefourthnews.in