ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെർച്ച് ഇനി സ്മാർട്ട് ഫോണിലും; ഗൂഗിളിനെ മറികടക്കാൻ മൈക്രോസോഫ്റ്റ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെർച്ച് ഇനി സ്മാർട്ട് ഫോണിലും; ഗൂഗിളിനെ മറികടക്കാൻ മൈക്രോസോഫ്റ്റ്

സ്മാര്‍ട്ട് ഫോണില്‍ ലഭിക്കുന്ന ബിങ്ങ് ആപ്പിലും മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറിലും ബിങ്ങ് ചാറ്റ് ബോട്ടിനെ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു

നിര്‍മിത ബുദ്ധിയില്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സ്) അധിഷ്ഠിതമായ പുതിയ ബിങ് ചാറ്റ് ബോട്ട് മുഖ്യധാരയിലെത്തിക്കാന്‍ മൈക്രോസോഫ്റ്റ്. സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലും എഡ്ജ് ഇന്റര്‍ നെറ്റ് ബ്രൗസറിലും ബിങ് ചാറ്റ് ബോട്ട് അവതരിപ്പിക്കുമെന്ന് പ്രഖ്യാപനമാണ് മൈക്രോസോഫ്റ്റ് നടത്തിയത്. സെര്‍ച്ച് എഞ്ചിനില്‍ മേധാവിത്വമുള്ള ഗൂഗിളിന് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ ഇതോടെ മൈക്രോസോഫ്റ്റിനാകുമെന്നാണ് കരുതുന്നത്.

എഐ സംവിധാനത്തോടെ പുതുക്കിയ ബിങ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. ലോകമാകെ 10 ലക്ഷത്തോളമാളുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് ഉപയോഗിച്ച് നോക്കിയിട്ടുണ്ട്. ഭൂരിപക്ഷമാളുകളും അനുകൂലമായി പ്രതികരിച്ചപ്പോള്‍ ചിലര്‍ക്ക് ദുരനുഭമുണ്ടായെന്നാണ് വെളിപ്പെടുത്തല്‍. മോശമായ ഭാഷ ഉപയോഗിക്കുന്നുവെന്നും തങ്ങളെ അപമാനിച്ചെന്നുമാണ് ഉയരുന്ന പരാതികളിലേറെയും. ഈ പോരായ്മങ്ങളൊക്കെ പരിഹരിച്ച് ചാറ്റ് ബോട്ടിനെ മുഖ്യധാരയിലേക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്.

പരീക്ഷണ വേര്‍ഷനില്‍ ബിങ്ങ് ചാറ്റ് ബോട്ടിന്റെ വിചിത്ര പ്രതികരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അത്തരം വൈകാരിക ഭാഷയില്‍ ചാറ്റ് ബോട്ട് പ്രതികരിക്കാതിരിക്കാനുള്ള മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ഇതിന് ഏറ്റവും ഉചിതം സംഭാഷണങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കുക എന്നതാണ്. ഒരാഴ്ചയ്ക്ക് മുന്‍പ് ഉത്തരം നല്‍കിയ ചോദ്യങ്ങള്‍ പോലും ബിങ്ങിന്റെ പുതിയപതിപ്പ് നിരസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെർച്ച് ഇനി സ്മാർട്ട് ഫോണിലും; ഗൂഗിളിനെ മറികടക്കാൻ മൈക്രോസോഫ്റ്റ്
ഉപയോക്താക്കളോട് പ്രണയം പറഞ്ഞും ശകാരിച്ചും ചാറ്റ് ബോട്ട് ; മൈക്രോസോഫ്റ്റ് ചാറ്റ് ബോട്ടിന്റെ വിചിത്ര പ്രതികരണം

ബിങ്ങ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നതുപോലെയുള്ള സാങ്കേതിക ചോദ്യങ്ങള്‍ക്ക് ഈ സംഭാഷണം ഞാന്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇപ്പോഴും പഠിച്ച് കൊണ്ടിരിക്കുകയാണെന്നും നിങ്ങളുടെ ക്ഷമയെ ഞാന്‍ അഭിനന്ദിക്കുന്നുവെന്നും ചാറ്റ് ബോട്ട് മറുപടി നല്‍കും. മൈക്രോസോഫ്റ്റിന്റെ സ്‌കൈപ്പ് മെസേജിങ്ങ് സര്‍വീസിലും പുതിയ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തുമെന്നാണ് പ്രഖ്യാപനം

logo
The Fourth
www.thefourthnews.in