30 ദിവസത്തിനുള്ളിൽ ഗൂഗിൾ 1337.76 കോടി രൂപ പിഴയടയ്ക്കണം: നടപടി ശരിവച്ച് ട്രൈബ്യൂണല്‍

30 ദിവസത്തിനുള്ളിൽ ഗൂഗിൾ 1337.76 കോടി രൂപ പിഴയടയ്ക്കണം: നടപടി ശരിവച്ച് ട്രൈബ്യൂണല്‍

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മത്സര കമ്മീഷൻ ഗൂഗിളിന് പിഴയിട്ടത്

രാജ്യത്തെ ആന്‍ഡ്രോയിഡ് ഫോണുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ഗൂഗിളിന് മേല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ചുമത്തിയ 1337.76 കോടി രൂപ പിഴ ശരിവച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രൈബ്യൂണൽ. സിസിഐയുടെ നിർദേശം നടപ്പാക്കാനും 30 ദിവസത്തിനകം മുഴുവൻ പിഴത്തുക അടയ്ക്കാനും എൻസിഎൽഎടിയുടെ രണ്ടംഗ ബെഞ്ച് ഗൂഗിളിന് നിർദേശം നൽകി.

30 ദിവസത്തിനുള്ളിൽ ഗൂഗിൾ 1337.76 കോടി രൂപ പിഴയടയ്ക്കണം: നടപടി ശരിവച്ച് ട്രൈബ്യൂണല്‍
ആന്‍ഡ്രോയിഡ് ഫോണുകളെ ദുരുപയോഗം ചെയ്തു; ഗൂഗിളിന് 1337 കോടി രൂപ പിഴ

വിപണികളില്‍ മേധാവിത്വം ഉറപ്പാക്കാന്‍ ആന്‍ഡ്രോയിഡ് അധിഷ്ഠിത മൊബൈല്‍ ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മത്സര കമ്മീഷൻ ഗൂഗിളിന് പിഴയിട്ടത്. സിസിഐ ഉത്തരവുകൾക്ക് മേലുള്ള അപ്പീൽ അതോറിറ്റിയായ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന് മുൻപാകെ ഗൂഗിൾ ഈ വിധിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ എൻസിഎൽഎടി ഗൂഗിളിന്റെ ഹർജി തള്ളുകയും സിസിഐ നടപടിയില്‍ സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി. ഹർജിയിൽ മത്സര കമ്മീഷന് ട്രൈബ്യൂണൽ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ഈ നടപടികൾക്ക് പിന്നാലെയാണ് ട്രൈബ്യൂണലിന്റെ അന്തിമ തീരുമാനം. ഗൂഗിളിന്റെ ഹർജി സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു.

രാജ്യത്തെ ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട്ഫോണുകളുടെ ഉപഭോക്താക്കളുടെ പരാതിയെത്തുടര്‍ന്ന് 2019 ഏപ്രിലില്‍ ആണ് ഗുഗിളിന് എതിരെ സിസിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ അന്വേഷണത്തിലാണ് ഗൂഗിള്‍ മാര്‍ക്കറ്റ് നടപടികള്‍ക്ക് വിരുദ്ധവും അന്യായമായ വ്യാപാര സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നു എന്ന കണ്ടെത്തലുണ്ടായത്. സെര്‍ച്ച്, മ്യൂസിക്, ബ്രൗസര്‍, ആപ്പ് ലൈബ്രറി, മറ്റ് പ്രധാന സേവനങ്ങള്‍ ഗൂഗിള്‍ ഫോണുകളില്‍ അടിച്ചേല്‍പ്പിക്കുന്നു എന്നായിരുന്നു പരാമര്‍ശം.

30 ദിവസത്തിനുള്ളിൽ ഗൂഗിൾ 1337.76 കോടി രൂപ പിഴയടയ്ക്കണം: നടപടി ശരിവച്ച് ട്രൈബ്യൂണല്‍
ഒരാഴ്ചയ്ക്കിടെ ഗൂഗിളിന് വീണ്ടും പിഴ; ഇത്തവണ അടയ്ക്കേണ്ടത് 936 കോടി

മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തും ഡിഫോള്‍ട്ട് ഓപ്ഷനുകളില്‍ വരുന്ന വിധത്തിലും ഉപകരണങ്ങളിലും ആപ്പ് നിര്‍മാതാക്കളിലും ഗൂഗിള്‍ സമ്മര്‍ദം ചെലുത്തുകയും കരാറുകള്‍ ഉണ്ടാക്കിയെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ഗൂഗിളിന്റെ ബിസിനസ് പ്ലാറ്റ്ഫോമുകളില്‍ ഉപയോക്താക്കളെ വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആധിപത്യം ദുരുപയോഗം ചെയ്തത് എന്നാണ് വിലയിരുത്തല്‍.

യഥാർഥ ആപ്പ് നിർമ്മാതാക്കളായ (OEMs) എഎഡിഎ, ആർഎസ്എ, എഎഫ്എ എന്നിവയുമായുള്ള കരാറിന് കീഴിൽ ഗൂഗിൾ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ​ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും എൻസിഎൽഎടി കണ്ടെത്തി. രാജ്യത്തെ ആന്‍ഡ്രോയിഡ് ഫോണുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി 1337 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ പരാതികള്‍ പരിഷ്‌കരിക്കാന്‍ ഗൂഗിളിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in