എട്ട് ജിബി റാം, 128ജിബി സ്റ്റോറേജ്: പുതിയ വേരിയൻ്റുമായി മോട്ടോ ഇ13

എട്ട് ജിബി റാം, 128ജിബി സ്റ്റോറേജ്: പുതിയ വേരിയൻ്റുമായി മോട്ടോ ഇ13

കൂടുതല്‍ റാമും ഇന്‍ബില്‍റ്റ് സ്റ്റോറേജുമായി എത്തുന്ന പുതിയ വേരിയന്റിന് 5,000mAh ബാറ്ററി ലഭ്യമാണ്

ഉയര്‍ന്ന സ്‌റ്റോറേജ് കപ്പാസിറ്റിയുയുള്ള മൊബൈല്‍ ഫോണുകളുടെ വിപണി പിടിക്കാന്‍ മോട്ടോ 13ന്റെ പുതിയ വേരിയന്റ് എത്തി. ഈ വര്‍ഷം ഫെബ്രുവരിയിലാണ് രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലും മൂന്ന് നിറങ്ങളിലുമാണ് ആദ്യ വേരിയന്റുകള്‍ എത്തിയത്. കൂടുതല്‍ റാമും ഇന്‍ബില്‍റ്റ് സ്റ്റോറേജുമായി എത്തുന്ന പുതിയ വേരിയന്റിന് 5,000mAh ബാറ്ററി ലഭിക്കും.

6.5-ഇഞ്ച് എച്ഡി + (1600 x 700 പിക്സലുകൾ) ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിൻ്റെ മറ്റൊരു പ്രത്യേകത. 13 മെഗാപിക്‌സൽ പ്രൈമറി റിയർ സെൻസറും എൽഇഡി ഫ്ലാഷ് യൂണിറ്റും 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ സെൻസറും ഡിസ്‌പ്ലേയുടെ മുകൾഭാഗത്ത് കൊടുത്തിട്ടുണ്ട്. മോട്ടോ ഇ13യിൽ ഡോൾബി അറ്റ്‌മോസ് ഓഡിയോയും ലഭ്യമാണെന്നതാണ് മറ്റൊരു സവിശേഷത.

എട്ട് ജിബി റാം, 128ജിബി സ്റ്റോറേജ്: പുതിയ വേരിയൻ്റുമായി മോട്ടോ ഇ13
മണിപ്പൂരില്‍ ഇന്റർനെറ്റ് വിലക്കിയിട്ട് 100 ദിനങ്ങൾ; പൗരന്മാരുടെ വായ മൂടി കെട്ടുന്നുവെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ

2.4GHz, 5GHz ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി കണക്റ്റിവിറ്റി എന്നിവയും സ്മാർട്ട് ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 179.5 ഗ്രാമാണ് ഫോണിൻ്റെ ഭാരം. കൂടാതെ പൊടിയും വെള്ളവും പ്രതിരോധിക്കാനുള്ള ശേഷിയും ഫോണിനുണ്ട്.

8 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായി എത്തുന്ന പുതിയ വേരിയൻ്റിന് 8,999 രൂപയാണ് വില. മുമ്പ് ലോഞ്ച് ചെയ്ത 2ജിബി + 64ജിബി, 4ജിബി + 64ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 6,999 രൂപയും, 7,999 രൂപയുമാണ് വില. ഫ്ലിപ്കാർട്ടിലൂടെ ഓഗസ്റ്റ് 16 മുതൽ പുതിയ വേരിയൻ്റ് വിപണിയിൽ ലഭ്യമാകും. അറോറ ഗ്രീൻ, കോസ്മിക് ബ്ലാക്ക്, ക്രീം വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഹാൻഡ്‌സെറ്റ് എത്തുക.

എട്ട് ജിബി റാം, 128ജിബി സ്റ്റോറേജ്: പുതിയ വേരിയൻ്റുമായി മോട്ടോ ഇ13
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ബിജെപി പിന്തുണ; കിടങ്ങൂരില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി, രാജിവയ്ക്കാന്‍ യുഡിഎഫ് നിർദേശം
logo
The Fourth
www.thefourthnews.in