ചൈനയില്‍ ഐ ഫോണുകളില്‍ ഇനി വാട്‌സ്ആപ്പും ത്രെഡുമില്ല; ഉത്തരവിന് പിന്നാലെ ആപ്പ് സ്റ്റോറില്‍നിന്ന് നീക്കം ചെയ്ത് ആപ്പിൾ

ചൈനയില്‍ ഐ ഫോണുകളില്‍ ഇനി വാട്‌സ്ആപ്പും ത്രെഡുമില്ല; ഉത്തരവിന് പിന്നാലെ ആപ്പ് സ്റ്റോറില്‍നിന്ന് നീക്കം ചെയ്ത് ആപ്പിൾ

ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനയിലെ സൈബര്‍സ്പേസ് അഡ്മിനിസ്ട്രേഷനാണ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോട് ഉത്തരവിട്ടത്

സാങ്കേതികവിദ്യ മേഖലയില്‍ ചൈന-അമേരിക്ക പോരിന് പുതിയ തലം തുറക്കുന്നു. മെറ്റ പ്ലാറ്റ്ഫോം സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് വലിയ തിരിച്ചടിയായി ചൈനയുടെ പുതിയ ഉത്തരവ്. രാജ്യത്ത് ലഭ്യമാകുന്ന ആപ്പ് സ്റ്റോറില്‍നിന്ന് വാട്‌സ്ആപ്പ്, ത്രെഡ് എന്നീ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യാന്‍ ചൈന ഉത്തരവിട്ടു. ഈ നിര്‍ദേശത്തിനു പിന്നാലെ ആപ്പ് സ്റ്റോറില്‍നിന്ന് വാട്‌സ്ആപ്പ്, ത്രെഡ് ആപ്പുകള്‍ മെറ്റ നീക്കം ചെയ്തു.

ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനയിലെ സൈബര്‍സ്പേസ് അഡ്മിനിസ്ട്രേഷനാണ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോട് ഉത്തരവിട്ടത്. ഐ ഫോണുകളുടെ വലിയ വിപണിയാണ് ചൈന. എന്നാല്‍, വിഷയത്തില്‍ തര്‍ക്കങ്ങള്‍ക്കില്ലെന്നും ബിസിനസ് നടത്തുന്ന രാജ്യങ്ങളുടെ നിയമങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചാണ് ആപ്പിള്‍ ചൈനയുടെ നിര്‍ദേശം അനുസരിച്ചത്.

ഈ ആപ്പുകള്‍ക്കു പുറമെ ആപ്പ് സ്റ്റോറില്‍ നിന്ന് സിഗ്‌നല്‍, ടെലിഗ്രാം എന്നിവയും ആപ്പിള്‍ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതില്‍ സിഗ്നല്‍ യുഎസ് ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന കമ്പനി ആണെങ്കില്‍ ടെലഗ്രാമിന്റെ ആസ്ഥാനം ദുബായ് ആണ്.

ചൈനയില്‍ ഐ ഫോണുകളില്‍ ഇനി വാട്‌സ്ആപ്പും ത്രെഡുമില്ല; ഉത്തരവിന് പിന്നാലെ ആപ്പ് സ്റ്റോറില്‍നിന്ന് നീക്കം ചെയ്ത് ആപ്പിൾ
'ഉടൻ തിരിച്ചടിയില്ല'; ഇസ്രയേല്‍ ആക്രമണത്തോട് പ്രതികരിച്ച് ഇറാൻ, പശ്ചിമേഷ്യയ്ക്ക് താത്കാലിക ആശ്വാസം

ചൈനീസ് ഇന്റര്‍നെറ്റ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിനെതിരേ വരുന്ന വാരത്തില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മെറ്റക്കെതിരായ ചൈനീസ് നീക്കം. ബൈറ്റ് ഡാന്‍സില്‍നിന്ന് ഉടസ്ഥാവകാശം നീക്കിയില്ലെങ്കില്‍ ടിക് ടോക്ക് നിരോധനത്തിലേക്ക് യു എസ് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ടിക് ടോക്ക് വില്പനയ്ക്ക് നിര്‍ബന്ധതിമാക്കുന്ന യു എസ് നിലപാടിനെ ചൈന അപലപിക്കുകയും ചെയ്തിരുന്നു.

യുദ്ധോപകരണങ്ങളില്‍ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഒരു പദ്ധതികളിലും യുഎസ് നിക്ഷേപം അരുതെന്ന് വൈറ്റ് ഹൗസ് നിര്‍ദേശിച്ചിരുന്നു. ഇതുകൂടാതെ, യു എസ് ചിപ്പ് നിര്‍മാതാക്കളായ മൈക്രോണ്‍ അടക്കം ചിപ്പ് കമ്പനികളോട് ചൈനയ്ക്ക് മെമ്മറി ചിപ്പുകള്‍ വില്ക്കരുതെന്ന് യുഎസ് നിര്‍ദേശം നല്‍കിയിരുന്നു.

ഗ്രേറ്റ് ഫയര്‍വാള്‍ സംവിധാനം ഉപയോഗിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ ആപ്ലിക്കേഷനുകളെ ചൈന ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍, ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പും ത്രെഡും എക്‌സും ആപ്പ് സ്റ്റോറില്‍ ലഭ്യമായിരുന്നു. എന്നാല്‍, ചൈനയില്‍ ഇതു വ്യാപകമായി ഉപയോഗിച്ചിരുന്നില്ല. ചൈനീസ് ഇന്റര്‍നെറ്റ് കമ്പനിയായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള വീചാറ്റ് ആണ് രാജ്യത്തെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മെസേജിങ് ആപ്പ്.

ചൈനയില്‍ ഐ ഫോണുകളില്‍ ഇനി വാട്‌സ്ആപ്പും ത്രെഡുമില്ല; ഉത്തരവിന് പിന്നാലെ ആപ്പ് സ്റ്റോറില്‍നിന്ന് നീക്കം ചെയ്ത് ആപ്പിൾ
പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കാതെ എങ്ങനെ സിബില്‍ സ്‌കോര്‍ ചെക്ക് ചെയ്യാം?

ആപ്പ് ഫിഗേഴ്‌സിന്റെ കണക്കുകള്‍ പ്രകാരം ചൈനയില്‍ 2017ന് ശേഷം ഐ ഫോണുകളില്‍ വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് ഒന്നരക്കോടി ഉപയോക്താക്കളാണ്. ത്രെഡിന്റെ ഡൗണ്‍ലോഡ് 470,000 ആണ്.

logo
The Fourth
www.thefourthnews.in