വൺപ്ലസ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ ഉടൻ

വൺപ്ലസ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ ഉടൻ

ഓഗസ്റ്റ് 19 ന് മുൻപ് കമ്പനി ആദ്യത്തെ ഫോൾഡിങ് സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.

വൺപ്ലസ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോൾഡബിൾ സ്മാർട്ട്ഫോൺ, വൺപ്ലസ് ഫോൾഡ് ഉടൻ എത്തും. ഓഗസ്റ്റ് 19 ന് മുൻപ് കമ്പനി ആദ്യത്തെ ഫോൾഡിങ് സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്മാർട്ട്ഫോണിനെ പറ്റി കമ്പനി ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ലെങ്കിലും, വർഷങ്ങൾക്ക് മുൻപേ ഫോൾഡബിൾ ഫോൺ രംഗത്തിറക്കിയ സാംസങ്, മോട്ടറോള തുടങ്ങിയ കമ്പനികൾക്ക് വലിയ വെല്ലുവിളിയാകും വൺപ്ലസ് ഫോൾഡ് എന്നാണ് വിലയിരുത്തൽ.

വൺപ്ലസ് 11 5ജി, വൺപ്ലസ് 10 പ്രോ 5ജി എന്നിവയ്ക്ക് സമാനമായ ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത ക്യാമറകൾ ഫോൾഡിങ് സ്മാർട്ട്ഫോണിൽ ഉണ്ടാകും.

ഇന്ത്യയിൽ ഗാലക്സി ഇസഡ്, റേസർ സീരീസ് എന്നിവയിലെ അടുത്ത ജനറേഷന്‍ ഫോൾഡബിൾ ഫോണുകൾ സാംസങ്ങും മോട്ടറോളയും അടുത്ത മാസം പുറത്തിറക്കും. വിപണിയിൽ ഇതിനോട് മത്സരിക്കാൻ വൺപ്ലസിന് കഴിയുമോയെന്ന് കാത്തിരിക്കണം. വൺപ്ലസ് ഫോൾഡബിളിനെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും, ചില സവിശേഷതകൾ ഉറപ്പായും പ്രതീക്ഷിക്കാം. വൺപ്ലസ് 11 5ജി, വൺപ്ലസ് 10 പ്രോ 5ജി എന്നിവയ്ക്ക് സമാനമായ ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത ക്യാമറകൾ ഫോൾഡിങ് സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്നതാണ് അതിൽ പ്രധാനം. പുതിയ തലമുറ സ്നാപ്ഡ്രാഗൺ 8 എസ്ഒസിയും പ്രതീക്ഷിക്കാം. ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയും വൺപ്ലസ് ഫോൾഡിന് നിലനിർത്താൻ സാധിക്കും. ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളെ പോലെ, ഫോൾഡും 5ജി ഗണത്തിലുള്ളതാകും.

ഏതാണ്ട് ഒരു ലക്ഷം രൂപ വിലവരും വൺപ്ലസ് ഫോൾഡിന് എന്നാണ് കണക്കാക്കുന്നത്.

ഹാർഡ്‍വെയറിന്റെ കാര്യത്തിൽ എതിരാളികളുമായി ഒരു മത്സരത്തിന് തന്നെ വൺപ്ലസ് സജ്ജമായേക്കും. എന്നാൽ, ഉയർന്ന വിലയ്ക്ക് സാധ്യതയുണ്ട്. ഏതാണ്ട് ഒരു ലക്ഷം രൂപ വിലവരും വൺപ്ലസ് ഫോൾഡിന് എന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിൽ ധാരാളം ബ്രാൻഡ് ആരാധകർ ഉള്ളതിനാൽ വില തിരിച്ചടിയാകില്ലെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

വൺപ്ലസ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ ഉടൻ
'കോവിൻ പോർട്ടലിലെ വിവരങ്ങൾ സുരക്ഷിതം'; ഡാറ്റ ചോർന്നെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രാലയം

ഫോൾഡിങ് ഫോൺ നേടാൻ ആഗ്രഹിക്കുന്ന ആൻഡ്രോയിഡ് പ്രേമികളെ ആകർഷിക്കാനുള്ള സവിശേഷതകളും ഇതിനുണ്ട്. ഓപ്പോ ഫൈൻഡ് എൻ 4 ഫോൾഡ്, ഗൂഗിൾ പിക്സൽ ഫോൾഡ് തുടങ്ങിയ ശ്രദ്ധേയമായ നിരവധി ഫോൾഡിങ് ഫോണുകൾ ഇന്ത്യയിൽ ലഭ്യമല്ലാത്തതും വണ്‍പ്ലസിന് നേട്ടമാകും.

logo
The Fourth
www.thefourthnews.in