ഐ ഫോണ്‍ 15 ചൂടാകുന്നതിന്റെ കാരണം കണ്ടെത്തി; പ്രശ്‌ന പരിഹാരമുണ്ടെന്ന് ആപ്പിള്‍

ഐ ഫോണ്‍ 15 ചൂടാകുന്നതിന്റെ കാരണം കണ്ടെത്തി; പ്രശ്‌ന പരിഹാരമുണ്ടെന്ന് ആപ്പിള്‍

ഉപയോക്താക്കളില്‍ നിന്ന് നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ആപ്പിളിന്റെ വിശദീകരണം

ഐഫോണ്‍ സീരീസിലെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 15 ചൂടാകുന്നുവെന്ന പരാതികളില്‍ വിശദീകരണവുമായി ആപ്പിള്‍. ഐഫോണ്‍ പ്രതീക്ഷിച്ചതിലധികം ചൂടാകുന്നതിനും ഐഒഎസ് 17 സോഫ്റ്റ്‌വെയറിലെ ബഗിനും കാരണമാകുന്ന ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി ആപ്പിള്‍ അറിയിച്ചു. അടുത്ത അപ്‌ഡേറ്റില്‍ ഇവ പരിഹരിക്കുമെന്നും ആപ്പിള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഉപകരണം സജ്ജീകരിക്കുന്നതും അല്ലെങ്കില്‍ റീസ്റ്റോര്‍ ചെയ്യുന്നതും വഴി പശ്ചാത്തലപ്രവര്‍ത്തനം (Background Activity) വര്‍ധിക്കുന്നതിനാല്‍ ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ ഫോണിന് ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആപ്പിള്‍ അധികൃതര്‍ പറയുന്നത്.

ആപ്പിളിന്റേതല്ലാത്ത ആപ്പുകളിലെ (Third Party App) സമീപകാല അപ്‌ഡേറ്റുകള്‍ ഓവര്‍ലോഡിന് കാരണമാകുന്നതും മറ്റൊരു പ്രശ്‌നമായി കമ്പനി ചൂണ്ടിക്കാട്ടി. അസ്ഫല്‍ട് 9 എന്ന ഗെയിം, ഇന്‍സ്റ്റാഗ്രാം, ഊബര്‍ തുടങ്ങിയ ആപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സെപ്തംബര്‍ 27ന് പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ഇന്‍സ്റ്റാഗ്രാം അറിയിച്ചിരുന്നു. ആപ് നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് പരിഹാരത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആപ്പിള്‍ പറയുന്നു.

ഐ ഫോണ്‍ 15 ചൂടാകുന്നതിന്റെ കാരണം കണ്ടെത്തി; പ്രശ്‌ന പരിഹാരമുണ്ടെന്ന് ആപ്പിള്‍
ഐഫോൺ 15 പ്രോ ചൂടാകുന്നുവെന്ന് പരാതി; അപ്‌ഡേറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കുമെന്ന് ആപ്പിൾ

ഡിസൈന്‍ കാരണം ഐ ഫോണ്‍ 15 പ്രോയും പ്രോ മാക്‌സും ചൂടാകില്ലെന്നും മുമ്പത്തെ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡലുകളെ അപേക്ഷിച്ച് പുതിയ ടൈറ്റാനിയം ഷെല്ലുകള്‍ ചൂടിനെ പുറന്തള്ളുന്നുവെന്നും ആപ്പിളിന്റെ വിശദീകരണത്തില്‍ പറയുന്നു. പ്രശ്‌നം ഫോണിന്റെ ദീര്‍ഘകാല പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ആപ്പിള്‍ അവകാശപ്പെടുന്നുണ്ട്.

ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവയായിരുന്നു ആപ്പിളിന്റെ പുതിയതായി ഇറങ്ങിയ നാല് ഫോണുകള്‍. സൂപ്പര്‍ റെറ്റിന എക്‌സ് ഡി ആര്‍ ഡിസ്‌പ്ലേകളാണ് ഐഫോണ്‍ 15 പ്രോയുടെ പ്രത്യേകത. ഐഫോണ്‍ 15 പ്രോയും ഐഫോണ്‍ 15 പ്രോ മാക്സും എ17 പ്രോ ചിപ്പ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ 48 മെഗാപിക്‌സല്‍ ക്യാമറയാണ് സംയോജിപ്പിച്ചിരിക്കുന്നത്. 3nm എ17 ചിപ്പാണ് ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് ഫോണുകള്‍ക്ക് കരുത്ത് നല്‍കുന്നത്. വേഗത്തിലുള്ള ഡാറ്റാ ട്രാന്‍സ്മിഷന്‍ ഉറപ്പാക്കുന്ന യുഎസ്ബി കണ്‍ട്രോളറും ഫോണുകളിലുണ്ട്.

logo
The Fourth
www.thefourthnews.in