രാജ്യത്ത് 5 ജി സേവനം  ഒക്ടോബര്‍ ഒന്ന് മുതല്‍

രാജ്യത്ത് 5 ജി സേവനം ഒക്ടോബര്‍ ഒന്ന് മുതല്‍

4 ജിയേക്കാള്‍ പത്ത് മടങ്ങ് വേഗതയാണ് 5 ജി വാഗ്ദാനം ചെയ്യുന്നത്

രാജ്യത്ത് ഒക്ടോബര്‍ ഒന്ന് മുതല്‍ 5 ജി സേവനം ലഭ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. 4 ജിയേക്കാള്‍ പത്ത് മടങ്ങ് വേഗതയാണ് 5 ജി വാഗ്ദാനം ചെയ്യുന്നത്

''5 ജി എത്തുന്നതിലൂടെ രാജ്യത്തെ സാങ്കേതിക വിദ്യയിലും കണക്റ്റിവിറ്റിയിലും പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും, ഏഷ്യയിലെ സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ വേദിയായ ഡല്‍ഹിയിലെ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ നാടിന് സമര്‍പ്പിക്കും". സര്‍ക്കാരിന്റെ ദേശീയ ബ്രോഡ്ബാന്റ് മിഷന്‍ ട്വീറ്റ് ചെയ്തു.

4 ജിയേക്കാള്‍ പത്ത് മടങ്ങ് വേഗത വാഗ്ദാനം ചെയ്താണ് 5 ജി സേവനം ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ഇതുവഴി രാജ്യത്തിന് വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. 5ജി സേവനങ്ങള്‍ ലഭ്യമാകുന്നതിലൂടെ രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.

അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നഗരങ്ങളും ഗ്രാമങ്ങളും ഉള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ മേഖലകളിലും 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കും. 2030ഓടെ ഇന്ത്യയിലെ മൊത്തം കണക്ഷനുകളുടെ മൂന്നിലൊന്നില്‍ കൂടുതലും 5 ജി ആകും. 2ജി, 3ജി എന്നിവയുടെ വിഹിതം 10 ശതമാനത്തില്‍ താഴെയായി ചുരുങ്ങുമെന്നും പറയുന്നു.

logo
The Fourth
www.thefourthnews.in