പൊതു ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗിക്കാറുണ്ടോ? ശ്രദ്ധിക്കുക

പൊതു ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗിക്കാറുണ്ടോ? ശ്രദ്ധിക്കുക

സൗജന്യ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ടെത്തല്‍

മാളുകളിലും മാര്‍ക്കറ്റുകളിലുമുളള പൊതു ചാര്‍ജിങ് സംവിധാനങ്ങള്‍ നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ ചോരുന്നതിന് ഇടയാക്കിയേക്കാം. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫബിഐ) ആണ് ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കുന്നത്. എയര്‍പോര്‍ട്ടുകള്‍, മാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലുളള സൗജന്യ ചാര്‍ജിങ് വഴി ഹാക്കിങ് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പൊതുയിടങ്ങളിലെ ചാര്‍ജര്‍ ഉപയോഗിക്കുന്നത് ഹാക്കിങിനുളള സാധ്യത വര്‍ധിപ്പിക്കുന്നതായും എഫ്ബിഐ ട്വിറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

പൊതു ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗിക്കാറുണ്ടോ? ശ്രദ്ധിക്കുക
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ പാസ്‌വേര്‍ഡുകള്‍ കണ്ടെത്താന്‍ ഒരു മിനിറ്റ് വേണ്ട; സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും

സ്വന്തം ചാര്‍ജറും കേബിളുകളും ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതാണ് സുരക്ഷിതമെന്നാണ് എഫ്ബിഐ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നത്. 2021 ല്‍ ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീന്‍ (എഫ്‌സിസി) 'ജ്യൂസ് ജാക്കിങ്' എന്ന പേരില്‍ പൊതുയിടങ്ങളിലുളള ചാര്‍ജിങ് വഴി ഹാക്ക് ചെയ്യുന്നതിന്റെ അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പൊതു സ്ഥലങ്ങളിലുളള ചാര്‍ജര്‍ ഉപയോഗിക്കുന്നത് വഴി, യുഎസ്ബി കേബിളില്‍ വിവിധ സോഫ്റ്റ്‌വയറിന്റെ സഹായത്തോടെ ഫോണിലെ പാസ്‌വേര്‍ഡുളും വിവിധ സുപ്രധാന വിവരങ്ങളും ചോര്‍ത്താന്‍ സാധിക്കും. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ വിവിധ അകൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ശക്തമായ പാസ്‌വേര്‍ഡുകള്‍ നിര്‍മ്മിക്കാനും, ഇടയ്ക്ക് ഇടയ്ക്ക് പാസ്‌വേര്‍ഡുകള്‍ മാറ്റാനും എഫ്ബിഐ ശുപാര്‍ശ ചെയ്യുന്നു. സുപ്രധാന വിവരങ്ങളടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊതു ചാര്‍ജറുകള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാതിരിക്കുക.

സ്വന്തം ചാര്‍ജറും കേബിളുകളും ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതാണ് സുരക്ഷിതമെന്ന് എഫ്ബിഐ

യുഎസ്ബി ചാര്‍ജിങ് സ്റ്റേഷനുകളില്‍ മാല്‍വേറുകള്‍ കടത്തിവിട്ട് തട്ടിപ്പുകാര്‍ പൊതു ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നതായി സൈബര്‍ സെക്യൂരിറ്റി വിദഗ്ദര്‍ പറയുന്നു. എയര്‍പോര്‍ട്ടുകളിലും മാളുകളിലും ഷോപിങ് സെന്ററുകളിലും പൊതു ജാര്‍ജറുകള്‍ സാധരണയായതോടുകൂടി ഹാക്കിങ് വര്‍ധിച്ച് വരുന്ന ആശങ്കയായി മാറുകയാണ്.

logo
The Fourth
www.thefourthnews.in