റാബിറ്റ് ആർ1: എഐ സാങ്കേതികവിദ്യയില്‍ ഒരു കുഞ്ഞന്‍ അസിസ്റ്റന്റ്

റാബിറ്റ് ആർ1: എഐ സാങ്കേതികവിദ്യയില്‍ ഒരു കുഞ്ഞന്‍ അസിസ്റ്റന്റ്

ഹുമെയ്‌ന്‍ എഐ പിന്നിന് സമാനമായി ശബ്ദ നിർദേശങ്ങളിലൂടെയാണ് ഉപകരണത്തിന്റെ നിയന്ത്രണം

നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഉപകരണങ്ങള്‍ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്ന കാലമാണിപ്പോള്‍. സ്റ്റാർട്ട്അപ്പ് കമ്പനിയായ റാബിറ്റിന്റെ പുതിയ പ്രോഡക്ടായ ആർ1 ആണ് പട്ടികയില്‍ ഏറ്റവും പുതിയത്. ചതുരാകൃതിയിലുള്ള ഡിവൈസില്‍ 2.8 ഇഞ്ച് എല്‍ഇഡി ടച്ച് സ്ക്രീനും 360 ഡിഗ്രി തിരിയാന്‍ സാധിക്കുന്ന ക്യാമറയും നല്‍കിയിട്ടുണ്ട്. ഹുമെയ്‌ന്‍ എഐ പിന്നിന് സമാനമായി ശബ്ദ നിർദേശങ്ങളിലൂടെയാണ് ഉപകരണത്തിന്റെ നിയന്ത്രണം.

രണ്ട് മൈക്രൊഫോണുകളും ഒരു സ്പീക്കറും ഡിവൈസില്‍ നല്‍കിയിട്ടുണ്ട്. എഐ പിന്‍ പോലെ 'പുഷ് ടു ടോക്ക്' ബട്ടണില്‍ അമർത്തി ഡിവൈസുമായി ആശയവിനിമയം നടത്താനാകും. ഇന്‍ ബില്‍ട്ടായി നല്‍കിയിരിക്കുന്ന വോയിസ് അസിസ്റ്റന്റിന്റെ സഹായവും ഉപയോക്താവിന് ലഭിക്കും. ഒരു ദിവസം മുഴുവന്‍ ആർ1ന്റെ ബാറ്ററി നിലനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുമ്പോഴും ബാറ്ററിയുടെ കപ്പാസിറ്റി സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

റാബിറ്റ് ആർ1: എഐ സാങ്കേതികവിദ്യയില്‍ ഒരു കുഞ്ഞന്‍ അസിസ്റ്റന്റ്
ഈ യുപിഐ ആപ്പുകള്‍ സുരക്ഷിതമാണ്; ചതിയില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

റാബിറ്റ്ഒഎസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ആർ1ന്റെ പ്രവർത്തനമെന്ന് കമ്പനി സിഇഒ ജെസെ ല്യു അറിയിച്ചു. ഗൂഗിള്‍ അസിസ്റ്റന്റ്, ആമസോണ്‍ അലക്സ തുടങ്ങിയ വോയിസ് അസിസ്റ്റന്റ് ഡിവൈസുകളുടെ നിരയിലേക്കായിരിക്കും ആർ1 എത്തുകയെന്നും വിലയിരുത്തലുണ്ട്.

ഉപയോക്താക്കള്‍ക്ക് എന്തെങ്കിലും എങ്ങനെ ചെയ്യണമെന്ന് ഉപകരണത്തെ പഠിപ്പിക്കാനുള്ള ട്രെയിനിങ് മോഡും കമ്പനി നല്‍കുന്നു. ഒരു കാര്യം എങ്ങനെ ചെയ്യണമെന്ന് കൃത്യമായ നിർദേശം നല്‍കിക്കഴിഞ്ഞാല്‍ ഉപകരണത്തിന് പിന്നീട് സ്വന്തമായി അത് ചെയ്യാനാകും. 500 മില്ലി സെക്കന്‍ഡിനുള്ളില്‍ നില്‍ക്കുന്ന ഏത് ചോദ്യത്തിനും ഉത്തരം നല്‍കാന്‍ ആർ1ന് കഴിയുമെന്നും ജെസെ ല്യു അവകാശപ്പെടുന്നു.

റാബിറ്റ് ആർ1: എഐ സാങ്കേതികവിദ്യയില്‍ ഒരു കുഞ്ഞന്‍ അസിസ്റ്റന്റ്
വീഡിയോ എഡിറ്റിങ് നിസാരം; ഇതാ അഞ്ച് ആപ്ലിക്കേഷനുകള്‍

എന്നാല്‍ ഇതെല്ലാം എത്തരത്തിലായിരിക്കും പ്രവർത്തിക്കുക എന്ന് ഡിവൈസിലൂടെ മാത്രമേ കൃത്യമായി മനസിലാക്കാന്‍ സാധിക്കു. സ്പോട്ടിഫൈ, ആമസോണ്‍ പോലുള്ള ആപ്ലിക്കേഷനുകളിലേക്ക് ലോഗിന്‍ ചെയ്യാന്‍ റാബിറ്റ് ഹോള്‍ വെബ് പോർട്ടല്‍ മുഖേനയാകും സാധിക്കുക. നിലവില്‍ ആർ1 പ്രി ഓർഡര്‍ ചെയ്യാനാകും. 199 അമേരിക്കന്‍ ഡോളറാണ് വില. മാർച്ച്, ഏപ്രില്‍ മാസങ്ങളിലായിരിക്കും ഷിപ്മെന്റ് കമ്പനി ആരംഭിക്കുക.

logo
The Fourth
www.thefourthnews.in