ടെക് കമ്പനികളുടെ വഴിയേ റെഡ്ഡിറ്റും; പിരിച്ചു വിടുന്നത് 5 ശതമാനം ജീവനക്കാരെ

ടെക് കമ്പനികളുടെ വഴിയേ റെഡ്ഡിറ്റും; പിരിച്ചു വിടുന്നത് 5 ശതമാനം ജീവനക്കാരെ

നിലിവില്‍ 2000 ജീവനക്കാരാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റില്‍ ജോലി ചെയ്യുന്നത്

ജനപ്രിയ സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റും ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. അഞ്ചുശതമാനം ജീവനക്കാരെ പിരിച്ചു വിടാനാണ് കമ്പനിയുടെ തീരുമാനം. കമ്പനിയിലെ 90 ലധികം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തല്‍. വാള്‍സ്ട്രീറ്റ് ജേർണലാണ് റെഡ്ഡിറ്റിന്റെ പുതിയ നീക്കത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. നിലിവില്‍ 2000 ജീവനക്കാരാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്ഡിറ്റില്‍ ജോലി ചെയ്യുന്നത്.

റെഡ്ഡിറ്റിന്റെ മേധാവി സ്റ്റീവ് ഹഫ്മാനാണ് പിരിച്ചു വിടല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ അവലോകനം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 വരെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കികൊണ്ടുള്ളതായിരുന്നു മേധാവിയുടെ മെമ്മോ.

ടെക് കമ്പനികളുടെ വഴിയേ റെഡ്ഡിറ്റും; പിരിച്ചു വിടുന്നത് 5 ശതമാനം ജീവനക്കാരെ
'കമ്പനിയുടെ പ്രകടനം മോശം'; കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി വോഡഫോൺ, 11,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും

അടുത്ത വര്‍ഷം ബ്രേക്ക് ഈവന്‍' നേടുന്നതിന് പ്ലാറ്റ്ഫോമിന്റെ മോഡറേറ്റര്‍മാര്‍ക്കായി ഡാറ്റ, എപിഐ ടൂളുകള്‍ക്ക് ധനസഹായം നല്‍കുന്ന കാര്യം പരിഗണിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് നല്‍കുന്ന തുക വര്‍ധിപ്പാക്കാനും കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. കൂടാതെ ഈ വര്‍ഷം നിയമനങ്ങളുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.നേരത്തെ 300 ഓളം ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിട്ട് കമ്പനി ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ കമ്പനിയുടെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കാന്‍ രഹസ്യമായി പദ്ധതിയിട്ടിരുന്നു.

ടെക് കമ്പനികളുടെ വഴിയേ റെഡ്ഡിറ്റും; പിരിച്ചു വിടുന്നത് 5 ശതമാനം ജീവനക്കാരെ
ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ഇത്തവണ വീഡിയോ ഗെയിം വിഭാഗത്തിൽ

എഐ യുടെ കൈപിടിച്ച് സാങ്കേതിക ലോകം ഒരുപാട് മുന്നോട്ടു പോയതിനാണ് കഴിഞ്ഞ കുറച്ച മാസങ്ങളായി ലോകം സാക്ഷ്യം വഹിച്ചത്. അതേസമയം ടെക് ഭീമന്‍മാരില്‍ പലരുംതന്നെ ജീവനക്കാരെ പിരിച്ചുവിടലും ആരംഭിച്ചു. ഗൂഗിള്‍ മുതല്‍ മൈക്രോസോഫ്റ്റ് വരെ നീളുകയാണ് ആ കണക്കുകള്‍, ഈ വര്‍ഷം ജനുവരിയിലാണ് 12,000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന പ്രഖ്യാപനവുമായി ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചൈ കടന്നുവന്നത്. ശതകോടീശ്വരനായ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ നിരവധി ജീവനക്കാരെ ട്വിറ്ററും പിരിച്ചുവിട്ടിരുന്നു.

logo
The Fourth
www.thefourthnews.in