50 മെഗാപിക്സൽ ക്യാമറ, 33W ഫാസ്റ്റ് ചാർജിങ്; റെഡ്മി നോട്ട് 12 4ജി ഇന്ത്യന്‍ വിപണിയില്‍

50 മെഗാപിക്സൽ ക്യാമറ, 33W ഫാസ്റ്റ് ചാർജിങ്; റെഡ്മി നോട്ട് 12 4ജി ഇന്ത്യന്‍ വിപണിയില്‍

ഏപ്രിൽ 6 മുതൽ ആമസോൺ, mi.com വെബ്‌സൈറ്റ് എന്നീ വെബ്സൈറ്റുകളിലൂടെ ഫോൺ ലഭ്യമാകും

റെഡ്മി നോട്ട് 12 4 ജി ഇന്ത്യൻ വിപണിയിലേക്ക്. നോട്ട് 12 ലൈനപ്പിൽ ഉൾപ്പെടുന്ന റെഡ്മി നോട്ട് 12 5ജി, നോട്ട് 12 പ്രോ 5ജി, നോട്ട് 12 പ്രോ + 5ജി എന്നിവയ്ക്ക് പിന്നാലെയാണ് റെഡ്മി നോട്ട് 12 4ജിയുടെ വരവ്. ഏറ്റവും മികച്ച ക്യാമറയും ഫാസ്റ്റ് ചാർജിങ് സംവിധാനവുമാണ് മറ്റ് മൂന്ന് മോഡലുകളില്‍ നിന്നും റെഡ്മി നോട്ട് 12 4ജിയെ വ്യത്യസ്തമാക്കുന്നത്. 50 മെഗാപിക്‌സൽ ബാക്ക് ക്യാമറയും 33W ഫാസ്റ്റ് ചാർജിങ് സംവിധാനവുമാണ് റെഡ്മി നോട്ട് 12 4ജിയിലുള്ളത്. ഏപ്രിൽ 6 മുതൽ റീട്ടെയിൽ സ്റ്റോറുകൾ കൂടാതെ ആമസോൺ, mi.com എന്നീ വെബ്‌സൈറ്റിലൂടെയും സ്മാർട്ട്‌ഫോൺ ലഭ്യമാകും.

ഡ്യുവൽ നാനോ സിം സ്ലോട്ടുള്ള റെഡ്മി നോട്ട് 12 4ജിയുടെ റിഫ്രഷ് റേറ്റ് 120Hz ആണ്. 6.67-ഇഞ്ച് ഫുൾ-എച്ച്ഡി+ (2400 x 1080 പിക്സലസ്) സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് മറ്റൊരു പ്രത്യേകത. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 8GB വരെ LPDDR4X റാമും 128GB വരെ UFS2.2 കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാവുന്ന സ്റ്റോറേജാണ് മറ്റൊരു പ്രധാന ഫീച്ചർ. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ വർധിപ്പിക്കാം. 6nm ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 685 SoC നൽകുന്ന റെഡ്മി നോട്ട് 12 4ജിയിൽ അഡ്രിനോ 610 ജിപിയുമുണ്ട്.

എൽഇഡി ഫ്ലാഷ് യൂണിറ്റ് ഉൾപ്പടെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ചതുരാകൃതിയിലുള്ള മൊഡ്യൂളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ട് ക്യാമറ 13 മെഗാപിക്സലാണ്. 5,000mAh ആണ് ബാറ്ററി.

റെഡ്മി നോട്ട് 12 4ജി രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. 6 ജിബി + 64 ജിബി മോഡലിന് 14,999 രൂപയാണ് വില. ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ 1,000 രൂപ കിഴിവോടുകൂടി 13,999 രൂപയ്ക്ക് ലഭിക്കും. 1,500 രൂപ ലോയൽറ്റി ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു. 6 ജിബി + 128 ജിബി വേരിയന്റിന് 16,000 രൂപയാണ് വില. ലൂണാർ ബ്ലാക്ക്, ഫ്രോസ്റ്റഡ് ഐസ് ബ്ലൂ, സൺറൈസ് ഗോൾഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭിക്കുക.

logo
The Fourth
www.thefourthnews.in