ചാറ്റ് ജിപിടിക്ക് സമാനമായ AI സംവിധാനം കൊണ്ടുവരാൻ  സാംസങും

ചാറ്റ് ജിപിടിക്ക് സമാനമായ AI സംവിധാനം കൊണ്ടുവരാൻ സാംസങും

കഴിഞ്ഞ ആഴ്ച സാംസങ്ങിന്റെ കൊറിയ ആസ്ഥാനമായുള്ള ചിപ്പ് ബിസിനസിലെ ഒന്നിലധികം ജീവനക്കാർ ചാറ്റ് ജിപിടിയിലേക്ക് സെൻസിറ്റീവ് വിവരങ്ങൾ ചോർത്തിയിരുന്നു

നിര്‍മിത ബുദ്ധിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി സാംസങ്. കോഡിങ് ജോലികളിൽ ജീവനക്കാരെ സഹായിക്കുന്നതിനും അവരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി ChatGPT-ന് സമാനമായ ഒരു ഇൻ-ഹൗസ് AI വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയിലാണ് സാംസങ് എന്നാണ് റിപ്പോര്‍ട്ട്. ചാറ്റ്ജിപിടിയിൽ തന്ത്രപ്രധാനമായ വിവരങ്ങൾ നൽകരുതെന്ന് സാംസങ് ജീവനക്കാരോട് ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വിവരം. കമ്പനിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കാണ് എ ഐ വികസിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആന്തരികമായ സേവനങ്ങള്‍ക്കാണ് എ ഐയിലൂടെ ആദ്യം പ്രാധാന്യം നല്‍കുക.

കഴിഞ്ഞ ആഴ്ച സാംസങ്ങിന്റെ കൊറിയ ആസ്ഥാനമായുള്ള ചിപ്പ് ബിസിനസിലെ ഒന്നിലധികം ജീവനക്കാർ ചാറ്റ് ജിപിടിയിലേക്ക് സെൻസിറ്റീവ് വിവരങ്ങൾ ചോർത്തിയിരുന്നു. ഇത് സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കയാണ് സൃഷ്‌ടിച്ചത്. സംഭവത്തിൽ മൂന്ന് ജീവനക്കാര്‍ക്കെതിരെ കമ്പനി നടപടി സ്വീകരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ സാംസങ് ചാറ്റ് ജിപിടിയിലേക്കുള്ള അപ്ലോഡുകള്‍ ഒരാള്‍ക്ക് 1024 ബൈറ്റുകള്‍ മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ചാറ്റ് ജിപിടിക്ക് സമാനമായ AI സംവിധാനം കൊണ്ടുവരാൻ  സാംസങും
ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനില്‍ ഇനി നിര്‍മിത ബുദ്ധിയുടെ പിന്തുണ; പ്രഖ്യാപനവുമായി സുന്ദര്‍ പിച്ചെ

അതേസമയം ആന്തരിക ഉപയോഗത്തിനായി ചാറ്റ്ബോട്ട് നിർമിക്കുന്നതിനുള്ള പ്രവർത്തനം സാംസങ് ഇതിനകം ആരംഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഗൂഗിള്‍ അസിസ്റ്റന്റിനും സിരിക്കും സമാനമായ എ ഐ സേവനമായ ബിക്‌സ്ബി ഇതിനോടകം തന്നെ സാംസങ് അതിന്റെ സ്മാര്‍ട്ട് ഫോണിലും മറ്റ് ഇലക്ട്രോണിക് ഉപകരണത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കപ്പുറത്തേക്കും ആന്തരിക കോര്‍പ്പറേറ്റീവ് ടൂളുകളിലേക്കും അതിന്റെ എ ഐ സേവനങ്ങള്‍ വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് .

ചാറ്റ് ജിപിടിക്ക് സമാനമായ AI സംവിധാനം കൊണ്ടുവരാൻ  സാംസങും
ചാറ്റ് ജിപിടിക്കെതിരെ മാനനഷ്ടക്കേസ് നൽകാൻ ഒരുങ്ങി ഓസ്ട്രേലിയൻ മേയർ

സാംസങ് നേരത്തെ അതിന്റെ സെർവറുകളിൽ ചാറ്റ് ജിപിടി നിരോധിച്ചിരുന്നു. പിന്നീട് ജീവനക്കാർക്കിടയിൽ അതിന്റെ സ്വീകാര്യത പരിശോധിക്കാനായാണ് തീരുമാനം മാറ്റിയത്. എന്നാൽ തൊഴിലാളികൾ ചാറ്റ്ബോട്ടിലേക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ നൽകിയതിന് ശേഷം നിരോധനം വീണ്ടും കൊണ്ടുവരാൻ കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

logo
The Fourth
www.thefourthnews.in