ആന്‍ഡ്രോയിഡ് ഒഎസ് പതിപ്പുകള്‍ക്ക് സുരക്ഷാ ഭീഷണി; എങ്ങനെ മറികടക്കാം?

ആന്‍ഡ്രോയിഡ് ഒഎസ് പതിപ്പുകള്‍ക്ക് സുരക്ഷാ ഭീഷണി; എങ്ങനെ മറികടക്കാം?

കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്പോന്‍സ് ടീമാണ് (സിഇആര്‍ടി) സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയിരിക്കുന്നത്

ആന്‍ഡ്രോയിഡ് 13-ാം പതിപ്പ് വരെയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ (ഒഎസ്) പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുള്ള ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഐടി മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്പോന്‍സ് ടീം (സിഇആര്‍ടി). ഒഎസില്‍ ‍ചില സുരക്ഷാ പ്രശ്നങ്ങള്‍ സിഇആര്‍ടി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണിത്. സുരക്ഷാ പിഴവുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് ഫോണിന്റെ നിയന്ത്രണം കൈക്കലാക്കാനും നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താനാകുമെന്നും സിഇആര്‍ടി പറയുന്നു.

ബാധിക്കപ്പെടുന്ന ആന്‍ഡ്രോയി‍ഡ് ഉപകരണങ്ങള്‍

ആന്‍ഡ്രോയിഡ് 11, 12, 12 എല്‍, 13 എന്നീ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലാണ് സുരക്ഷാ ഭീഷണിയുള്ളത്. ഒരു ഉപകരണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇതെന്നതാണ് ആശങ്കപ്പെടുത്തുന്ന വസ്തുത. പ്രസ്തുത ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉപകരണങ്ങളും സുരക്ഷാ ഭീഷണി നേരിടുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ആന്‍ഡ്രോയിഡ് ഒഎസിനുള്ള പുതിയ അപ്ഡേറ്റ് ഗൂഗിള്‍ ഇതിനോടകം തന്നെ നല്‍കിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ഒഎസ് പതിപ്പുകള്‍ക്ക് സുരക്ഷാ ഭീഷണി; എങ്ങനെ മറികടക്കാം?
ഫോൺ നമ്പർ പങ്കിടാതെ ചാറ്റ് ചെയ്യാം: പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

എങ്ങനെ സ്മാര്‍ട്ട്ഫോണ്‍ സുരക്ഷിതമാക്കാം

കൃത്യമായി ആന്‍ഡ്രോയിഡ് ഒഎസ് അപ്ഡേറ്റ് ചെയ്യുക എന്നത് പ്രധാനമാണ്. ഇത് സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കുന്നതില്‍ നിര്‍ണായകമാണ്.

അനൗദ്യോഗിക ഉറവിടങ്ങള്‍ തയാറാക്കിയ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പോലുള്ള വിശ്വാസയോഗ്യമായ ആപ് സ്റ്റോറുകളില്‍ നിന്ന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ആപ്ലിക്കേഷനുകള്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്ക് അനുവാദം നല്‍കുമ്പോഴും ജാഗ്രത പാലിക്കുക.

നിങ്ങളുടെ ഡാറ്റ കൃത്യമായി ബാക്ക്അപ്പ് ചെയ്യുക. ഇത് സുരക്ഷാ ഭീഷണിയുണ്ടായാലും വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.

logo
The Fourth
www.thefourthnews.in