ഫോണ്‍ കോള്‍ തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാം; പുതിയ 10 അക്ക നമ്പര്‍ സീരീസുമായി ടെലികോം വകുപ്പ്

ഫോണ്‍ കോള്‍ തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാം; പുതിയ 10 അക്ക നമ്പര്‍ സീരീസുമായി ടെലികോം വകുപ്പ്

160 എന്ന അക്കത്തില്‍ തുടങ്ങുന്ന 10 അക്ക നമ്പറാണ് ടെലികോം വകുപ്പ് അനുവദിച്ചിരിക്കുന്നത്.

വര്‍ധിച്ച് വരുന്ന ഫോണ്‍ കോള്‍ തട്ടിപ്പുകളില്‍നിന്ന് രക്ഷപ്പെടാനുള്ള പുതിയ മാര്‍ഗവുമായി ടെലികോം വകുപ്പ്. തട്ടിപ്പ് കോളുകളില്‍നിന്ന് മാറി യഥാര്‍ഥ കോളുകള്‍ കണ്ടെത്താനുള്ള വിദ്യയാണ് ടെലികോം വകുപ്പ് അവതരിപ്പിക്കുന്നത്. ഇതിന് വേണ്ടി സര്‍ക്കാര്‍, റെഗുലേറ്റര്‍മാര്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് 160 എന്ന അക്കത്തില്‍ തുടങ്ങുന്ന 10 അക്ക നമ്പര്‍ ടെലികോം വകുപ്പ് അനുവദിച്ചു.

1600ABCXXX എന്ന രീതിയിലായിരിക്കും സര്‍ക്കാര്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, ടെലികോം റെഗുലേറ്റര്‍മാര്‍ എന്നിവരുടെ ഫോണ്‍ നമ്പര്‍ അനുവദിച്ചിട്ടുള്ളത്. ടെലികോം സര്‍ക്കിളിന്റെ കോഡാണ് AB എന്ന സ്ഥലത്ത് നല്‍കുന്നത്. ഉദാഹരണമായി ഡല്‍ഹി 11, മുംബൈ 22 തുടങ്ങിയ നമ്പറുകളായിരിക്കും ABയില്‍ നല്‍കുന്നത്. ടെലികോം ഓപ്പറേറ്ററിന്റെ നമ്പര്‍ C എന്ന സ്ഥാനത്ത് നല്‍കുന്നതായിരിക്കും. ബാക്കിയുള്ള മൂന്ന് അക്കം പൂജ്യം മുതല്‍ 9 വരെയുള്ള നമ്പറുകളായിരിക്കും.

ഫോണ്‍ കോള്‍ തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാം; പുതിയ 10 അക്ക നമ്പര്‍ സീരീസുമായി ടെലികോം വകുപ്പ്
ഓഡിയോ സ്റ്റാറ്റസിന്റെ ദൈർഘ്യം വർധിപ്പിച്ച് വാട്‌സ്ആപ്പ്; പുതിയ അപ്ഡേറ്റിനൊപ്പം ഫീച്ചർ ലഭ്യമാകും

സമാനമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പെര്‍ഡ), ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) എന്നിവര്‍ നിയന്ത്രിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളുടെ നമ്പര്‍ 1601ABCXXX എന്ന രീതിയിലായിരിക്കും.

ഉപഭോക്താക്കള്‍ക്ക് ഫോണ്‍ കോള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍, ടെലികോം ഓപ്പറേറ്റര്‍മാര്‍, കോളിന്റെ ഉത്ഭവം എന്നിവ തിരിച്ചറിയാന്‍ സാധിക്കുന്ന രീതിയിലാണ് ടെലികോം വകുപ്പ് ഇത്തരത്തിലുള്ള പത്ത് അക്ക നമ്പര്‍ സീരിസ് തയ്യാറാക്കിയതെന്ന് ഓഫീസ് മെമ്മോയില്‍ സൂചിപ്പിക്കുന്നു.

ഫോണ്‍ കോള്‍ തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാം; പുതിയ 10 അക്ക നമ്പര്‍ സീരീസുമായി ടെലികോം വകുപ്പ്
എഐയുടെ വരവ്; ചെറു കരീബിയന്‍ ദ്വീപിലേക്ക് ഒഴുകുന്നത് ദശലക്ഷക്കണക്കിന് ഡോളര്‍, തുണച്ചത് ആ പേര് തന്നെ

''2018ലെ ടെലികോം കൊമേഴ്ഷ്യല്‍ കമ്മ്യൂണിക്കേഷന്‍ കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍ (ടിസിസിസിപിആര്‍) പ്രകാരം സേവനങ്ങള്‍ക്കും ഇടപാടുകള്‍ക്കും 160ല്‍ ആരംഭിക്കുന്ന നമ്പര്‍ സീരീസ് അനുവദിക്കാന്‍ തീരുമാനിച്ചു. 160 സീരിസിലെ ഓരോ നമ്പര്‍ നല്‍കുമ്പോഴും ടിഎസ്പി (ടെലികോം സര്‍വീസ് പ്രൊവൈഡര്‍) ഓരോ സ്ഥാപനത്തിന്റെയും മതിയായ പരിശോധന ഉറപ്പാക്കണം,'' മെമ്മോയില്‍ പറയുനനു.

logo
The Fourth
www.thefourthnews.in