സ്വകാര്യ വിവരങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍

സ്വകാര്യ വിവരങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍

ശ്രദ്ധിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്ടത്തോടൊപ്പം സ്വകാര്യമായി സൂക്ഷിച്ച ഫോട്ടോകളും മെസേജുകളും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും

ആൻഡ്രോയിഡ് ഫോണുകൾ വിൽക്കാൻ തീരുമാനിച്ചാൽ ഈ പത്ത് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം. ഇല്ലെങ്കിൽ സാമ്പത്തിക നഷ്ടത്തോടൊപ്പം സ്വകാര്യമായി സൂക്ഷിച്ച ഫോട്ടോകളും മെസേജുകളും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. നിർബന്ധമായും ശ്രദ്ധിക്കേണ്ട പത്തുകാര്യങ്ങൾ ഇവയാണ്.

1. ബാങ്കിങ് യുപിഐ ആപ്പുകൾ ഡിലീറ്റ് ചെയ്യണം

ഫോൺ മറ്റൊരാൾക്ക് വിൽക്കുന്നതിന് മുമ്പ് എല്ലാ യുപിഐ ആപ്പുകളും ഡിലീറ്റ് ചെയ്തെന്നുറപ്പു വരുത്തണം. ഒടിപി ഉപയോഗിച്ച് മാത്രമേ സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കു. എങ്കിലും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഈ അപ്പുകളിൽ സേവ് ചെയ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ മറ്റൊരു വ്യക്തിക്ക് ലഭിക്കുന്നത് അപടക്കമുണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് എല്ലാ യുപിഐ ആപ്പുകളും ഡിലീറ്റ് ചെയ്യേണ്ടതുണ്ട്.

2. കോൾ റെക്കോഡുകളും മെസേജുകളും പൂർണമായും നീക്കം ചെയ്യണം

കോണ്ടാക്ടുകൾ ഇ മെയിൽ ഐഡി ഉപയോഗിച്ച് ബാക് അപ്പ് ചെയ്യുന്നതുപോലെ മെസേജുകളും കോൾ റെക്കോഡിങ്ങുകളും ബാക് അപ്പ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ ഉള്ളതുകൊണ്ട് ഫോൺ കൈമാറ്റം ചെയ്യുന്നതിന് മുമ്പ് ഇവ നിർബന്ധമായും നീക്കം ചെയ്യേണ്ടതാണ്. മെസേജുകൾ ഗൂഗിൾ ഡ്രൈവിൽ സ്റ്റോർ ചെയ്യുന്നതിലൂടെ എളുപ്പം പുതിയ ഫോണിലേക്ക് ബാക്കപ്പ് ചെയ്യാൻ സാധിക്കും.

സ്വകാര്യ വിവരങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാല്‍ അടുത്തുള്ള ഷോപ്പില്‍ അറിയിക്കൂ; മോഷ്ടാക്കൾക്ക് കെണിയൊരുക്കി വ്യാപാരികളുടെ കൂട്ടായ്മ

3. ക്ലൗഡ് സ്റ്റോറേജുകൾ ഉപയോഗിക്കുക

ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ്, മൈക്രോസോഫ്റ്റ് വൺ ഡ്രൈവ്, ഡ്രോപ്പ് ബോക്സ് പോലുള്ള ക്ലൗഡ് സ്റ്റോറേജുകളിൽ ഫോട്ടോയും കോണ്ടാക്ടുകളുമുൾപ്പെടെയുള്ള ഡാറ്റ സൂക്ഷിക്കാൻ ഉപയോഗിക്കുന്നത് പെട്ടന്ന് മറ്റൊരു ഫോണിലേക്ക് മാറ്റാൻ സഹായിക്കും.

4. എക്സ്റ്റേണൽ ഡ്രൈവിൽ വിവരങ്ങൾ സൂക്ഷിക്കാം

ക്ലൗഡ് സ്റ്റോറേജുകളാണ് നമുക്കാവശ്യമായ ഫയലുകൾ ഏറ്റവും സുരക്ഷിതമായും എളുപ്പത്തിലും കൈകാര്യം ചെയ്യാൻ സാധിക്കുന്ന സംവിധാനം. എന്നാൽ ഹാർഡ് ഡിസ്‌ക്കുകൾ പോലുള്ള ഒരു എക്സ്റ്റേണൽ സ്റ്റോറേജിൽ വിവരങ്ങൾ സൂക്ഷിക്കുന്നത് കൂടുതൽ ഫയലുകൾ സൂക്ഷിക്കാൻ സഹായിക്കും.

5. എല്ലാ അക്കൗണ്ടുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്ത്, ആപ്പുകൾ ഡിലീറ്റ് ചെയ്യുക

ഫോണുകൾ കൈമാറുന്നതിന് മുമ്പ് എല്ലാവരും ഫോൺ റീസെറ്റ് ചെയ്യും. എന്നാൽ റീസെറ്റ് ചെയ്യുന്നതിന് മുമ്പ് നമ്മൾ ലോഗ് ഇൻ ചെയ്തിട്ടുള്ള എല്ലാ അകൗണ്ടുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്ത്, ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്തു എന്നുറപ്പു വരുത്തണം. ഫാക്ടറി റീസെറ്റ് ചെയ്തതുകൊണ്ട് ഗൂഗിൾ അക്കൗണ്ടുകളിൽ നിന്ന് ലോഗ് ഔട്ട് ആകില്ല. അത് റീസെറ്റ് ചെയ്യുന്നതിന് മുമ്പ് നിർബന്ധമായും ലോഗ് ഔട്ട് ചെയ്യേണ്ടതാണ്. സെറ്റിങ്സിൽ 'അക്കൗണ്ട്സ്' എന്ന് സെർച്ച് ചെയ്ത് എവിടെയെല്ലാം നമ്മൾ ഗൂഗിൾ അക്കൗണ്ട് ലോഗ് ഇൻ ചെയ്തിട്ടുണ്ടെന്നു മനസിലാക്കാൻ സാധിക്കും.

6. മൈക്രോ എസ് ഡി കാർഡുകൾ നീക്കം ചെയ്യണം

മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഫോൺ കൈമാറുന്നതിന് മുമ്പ് അത് നീക്കം ചെയ്യണം. നീക്കം ചെയ്യുന്നതിന് മുമ്പ് അതിലുള്ള വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

7. സിം കാർഡുകളും ഇ-സിം വിവരങ്ങളും നീക്കം ചെയ്യണം

മൊബൈൽ ഫോൺ കൈമാറുന്ന സമയത്ത് സ്വാഭാവികമായും സിം നീക്കം ചെയ്യും. എന്നാൽ ഇ-സിം വിവരങ്ങൾ കളയാൻ പലപ്പോഴും ആളുകൾ മറക്കാറുണ്ട്. ഫിസിക്കൽ സിമ്മും ഇ-സിം വിവരങ്ങളും ഫോൺ കൈമാറുന്നതിന് മുമ്പ് നിർബന്ധമായും നീക്കം ചെയ്യേണ്ടതുണ്ട്.

സ്വകാര്യ വിവരങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍
ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും മെയില്‍ ഐഡിയും ഏത്? തിരിച്ചറിയാന്‍ സംവിധാനവുമായി യുഐഡിഎഐ

8. വാട്സാപ്പ് ബാക് അപ്പ് നിർബന്ധമായും ചെയ്യുക

പുതിയ ഫോണിലേക്ക് മാറുന്നതിനു മുമ്പ് ഗൂഗിൾ ഡ്രൈവിൽ ബാക് അപ്പ് ഫയൽ നിർമിച്ച് വാട്സാപ്പ് പൂർണമായും മറ്റൊരു ഫോണിലേക്ക് മാറ്റാം. ഏതൊക്കെ ഫയലുകൾ നിലനിർത്തണമെന്നും കളയണമെന്നും ബാക് അപ്പ് ഫയൽ ഉണ്ടാക്കുമ്പോൾ തന്നെ തീരുമാനിക്കാവുന്നതാണ്.

9. ഫാക്ടറി റീസെറ്റ് ചെയ്യുക

എല്ലാ ഫയലുകളും ബാക് അപ്പ് ചെയ്തു എന്നുറപ്പാക്കിയതിനു ശേഷം ഫാക്ടറി റീസെറ്റ് ചെയ്യേണ്ടത് ഫോൺ വിൽക്കുന്നതിന് മുമ്പ് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. സെറ്റിങ്സിൽ റീസെറ്റ് എടുത്ത്, ഇറേസ് ഓൾ ഡാറ്റ എന്ന് സെലക്ട് ചെയ്യുന്നതിലൂടെ ഫോണിൽ നമ്മൾ സേവ് ചെയ്തിരുന്ന എല്ലാ വിവരങ്ങളും ഇല്ലാതാകും.

10. ഫോൺ വിൽപ്പനയ്ക്ക് തയാറാക്കാം

വിൽക്കുന്നതിന് മുമ്പ് ഫോൺ പൂർണമായും വൃത്തിയാക്കുക എന്നത് പ്രധാനമാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ദ്രാവകങ്ങളുപയോഗിച്ച് വൃത്തിയാക്കാം. ഫോൺ വാങ്ങിയപ്പോഴുള്ള പെട്ടിയും അതിനോടൊപ്പം ലഭിച്ച മറ്റു സാധനങ്ങളും രേഖകളും തയാറാക്കി വയ്ക്കുകയും ചെയ്യണം.

logo
The Fourth
www.thefourthnews.in