മസ്ക് ഏറ്റെടുത്തതോടെ ട്വിറ്ററിന്റെ വിശ്വാസ്യത ഇടിഞ്ഞു; ഈ വർഷം വരുമാനം കൂപ്പുകുത്തുമെന്ന് നിഗമനം

മസ്ക് ഏറ്റെടുത്തതോടെ ട്വിറ്ററിന്റെ വിശ്വാസ്യത ഇടിഞ്ഞു; ഈ വർഷം വരുമാനം കൂപ്പുകുത്തുമെന്ന് നിഗമനം

470 കോടി ഡോളർ വരുമാനമാണ് ആഗോള തലത്തിൽ ട്വിറ്ററിന് 2023ൽ പ്രതീക്ഷിച്ചിരുന്നത്. ഇത് മൂന്നിലൊന്നോളം കുറഞ്ഞ് 298 കോടി ഡോളറാകുമെന്നാണ് ഇന്‍സൈഡര്‍ ഇന്റലിജന്‍സിന്റെ വിലയിരുത്തൽ.

ഇലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിന്റെ വിശ്വാസ്യതയ്ക്ക് വൻ ഇടിവ് സംഭവിച്ചെന്ന് റിപ്പോർട്ട്. ഇതോടെ ഈ വർഷം ട്വിറ്ററിന്റെ വരുമാനത്തിൽ കുറവു വരുമെന്നാണ് കണക്കാക്കുന്നത്. ഇൻസൈഡർ ഇന്റലിജൻസ് എന്ന അനലിറ്റിക് സ്ഥാപനമാണ് ഇതുസംബന്ധിച്ച വിലയിരുത്തൽ പുറത്തുവിട്ടത്. പരസ്യ വരുമാനത്തിൽ പ്രതീക്ഷിച്ചതിലും 28 ശതമാനത്തിന്റെ കുറവാണ് വിലയിരുത്തുന്നത്.

മസ്ക് ഏറ്റെടുത്തതോടെ ട്വിറ്ററിന്റെ വിശ്വാസ്യത ഇടിഞ്ഞു; ഈ വർഷം വരുമാനം കൂപ്പുകുത്തുമെന്ന് നിഗമനം
ട്വിറ്റര്‍ സര്‍വേകളിലും 'ഫോര്‍ യു' ശുപാർശകളിലും ഇനി മുതല്‍ വെരിഫൈഡ് അക്കൗണ്ടുകൾ മാത്രം; പരിഷ്കാരങ്ങളുമായി മസ്ക്

470 കോടി ഡോളർ വരുമാനമാണ് ആഗോള തലത്തിൽ ട്വിറ്ററിന് 2023ൽ പ്രതീക്ഷിച്ചിരുന്നത്. ഇത് മൂന്നിലൊന്നോളം കുറഞ്ഞ് 298 കോടി ഡോളറാകുമെന്നാണ് ഇന്‍സൈഡര്‍ ഇന്റലിജന്‍സിന്റെ വിലയിരുത്തൽ. പരസ്യദാതാക്കള്‍ക്ക് മസ്‌കിലുള്ള വിശ്വാസം നഷ്ട്‌പ്പെട്ടതാണ് ഇതിന് പ്രധാന കാരണമെന്ന് ഇന്‍സൈഡര്‍ ഇന്റലിജന്‍സിലെ പ്രിന്‍സിപ്പല്‍ അനലിസ്റ്റ് ജാസ്മിന്‍ എന്‍ബര്‍ഗ് പറഞ്ഞു. പരസ്യദാതാക്കളുടെ വിശ്വാസവും പരസ്യ വരുമാനവും തിരിച്ചുപിടിക്കണമെങ്കില്‍ മസ്‌കെന്ന വ്യക്തിഗത ബ്രാൻഡിന്റെ സ്വാധീനത്തിൽ നിന്ന് ട്വിറ്ററിന്റെ കോര്‍പ്പറേറ്റ് പ്രതിച്ഛായ മോചിപ്പിക്കപ്പെടണമെന്ന് അവർ അഭിപ്രായപ്പെട്ടു.

മസ്‌ക് ഏറ്റെടുത്ത ശേഷം ഉപയോക്താക്കള്‍ ട്വിറ്ററില്‍ ചിലവഴിക്കുന്ന സമയത്തിലും വന്‍ കുറവുണ്ടായി

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം കൊണ്ടുവന്ന പരിഷ്‌കാരങ്ങളെല്ലാം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചവയാണ്. ബ്ലൂ,ഗോള്‍ഡന്‍ ബാഡ്ജുകള്‍ക്ക് പണം ഈടാക്കാലും ട്വിറ്റര്‍ ലേഗോ മാറ്റിയതുമടക്കമുള്ള നിരവധി പരിഷ്‌കാരങ്ങള്‍ മസ്‌ക് ട്വിറ്ററില്‍ നടപ്പിലാക്കി. മസ്‌കിന്റെ ട്വിറ്റര്‍ ഏറ്റെടുക്കലിന് ശേഷം ഉള്ളടക്ക നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുകയും പകുതിയിലധികം ജീവനക്കരെ പിരിച്ചുവിടുകയും ചെയ്തതോടെ നിരവധി പരസ്യദാതാക്കളാണ് ട്വിറ്ററില്‍ നിന്ന് പിന്മാറിയത്. 2022 ഒക്ടോബര്‍ 27 നാണ് മസ്ക് ചുമതലയേറ്റെടുത്തത്. പിന്നാലെ നിരവധി പരസ്യക്കമ്പനികൾ ട്വിറ്ററിൽ നിന്ന് പിന്മാറി.

മസ്ക് ഏറ്റെടുത്തതോടെ ട്വിറ്ററിന്റെ വിശ്വാസ്യത ഇടിഞ്ഞു; ഈ വർഷം വരുമാനം കൂപ്പുകുത്തുമെന്ന് നിഗമനം
സ്വര്‍ണ ബാഡ്ജുകള്‍ക്ക് ഇനി പൊന്നുംവില; നിലനിര്‍ത്താന്‍ 1000 ഡോളറുകള്‍ ഈടാക്കാനൊരുങ്ങി ട്വിറ്റര്‍

ട്വിറ്ററിലെ മികച്ച 30 പരസ്യദാതാക്കളില്‍ 14 പേരും പരസ്യം ചെയ്യുന്നത് നിര്‍ത്തിയതായി ഗവേഷണ സ്ഥാപനമായ പാത്മറ്റിക്‌സ് വ്യക്തമാക്കി. സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള മസ്‌കിന്റെ തീരുമാനം വരുമാനം കൂട്ടുന്നതിന് പകരം കുറയാനാണ് കാരണമായത്. മസ്‌കിന്റെ പരിഷ്‌കാരങ്ങള്‍ ട്വിറ്റർ ഉപയോക്താക്കളിലും അതൃപ്തി ഉണ്ടാക്കി. മസ്‌ക് ഏറ്റെടുത്ത ശേഷം ഉപയോക്താക്കള്‍ ട്വിറ്ററില്‍ ചെലവഴിക്കുന്ന സമയത്തിലും കുറവുണ്ടായെന്നാണ് കണക്ക്. മസ്ക് യുഗത്തിൽ ട്വിറ്ററിന്റെ ശരാശരി ഉപയോഗം രണ്ട് മിനിറ്റ് കുറഞ്ഞ്, 34 മിനിറ്റായി. ടിക്ടോക്കിന് ഇത് ഏതാണ്ട് ഒരു മണിക്കൂറാണ്.

വിദ്വേഷ ഉള്ളടക്കങ്ങള്‍ വര്‍ധിച്ചതും സാങ്കേതിക തകരാറുകളും ടിക്ടോകിന് സമാനമായി വിഡിയോയ്ക്ക് പ്രാധാന്യം നൽകാനാകാത്തതുമെല്ലാമാണ് ഉപയോക്താക്കള്‍ക്ക് ട്വിറ്ററില്‍ താത്പര്യം കുറയാന്‍ കാരണമായതെന്നാണ് ഇന്‍സൈഡര്‍ ഇന്റലിജന്‍സിന്റെ നിഗമനം. പരസ്യദാതാക്കളെ തിരികെപിടിക്കുക ലക്ഷ്യമിട്ട് മസ്ക് നടപടികൾ ആരംഭിച്ച് കഴിഞ്ഞു. ഏപ്രില്‍ 18 ന് മിയാമിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ മസ്‌ക് പരസ്യദാതാക്കളുമായി സംസാരിക്കും. 4,400 ഡോളറിനാണ് മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത്. എന്നാൽ കമ്പനിയുടെ മൂല്യം ഇപ്പോൾ പകുതിയയി കുറഞ്ഞു.

logo
The Fourth
www.thefourthnews.in