അള്‍ട്ര-തിന്‍ മോഡല്‍ വരുന്നു; പുതിയ ഐ ഫോണ്‍ 2025-ല്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്

അള്‍ട്ര-തിന്‍ മോഡല്‍ വരുന്നു; പുതിയ ഐ ഫോണ്‍ 2025-ല്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്

അള്‍ട്ര-തിന്‍ മോഡല്‍ അടുത്തവര്‍ഷം വിപണിയിലെത്തും. ഐഫോണ്‍ 17 ലൈനപ്പിലെ ഐ ഫോണ്‍ പ്രോ മാക്‌സിനെക്കാള്‍ മുകളില്‍ നില്‍ക്കുന്ന മോഡലായിരിക്കും ഇത്

ഐഫോണ്‍ 17 ലൈനപ്പില്‍ പുതിയ അള്‍ട്ര-തിന്‍ മോഡല്‍ അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. അടുത്തവര്‍ഷം അവസാനത്തോടെ ഈ മോഡല്‍ വിപണിയിലെത്തും. ഐഫോണ്‍ 17 ലൈനപ്പിലെ ഐ ഫോണ്‍ പ്രോ മാക്‌സിനേക്കാള്‍ മുകളില്‍ നില്‍ക്കുന്ന മോഡല്‍ ആയിരിക്കും ഇത്.

പുതിയ ഐഫോണ്‍ നിലവിലെ മോഡലുകളെക്കാള്‍ കനം കുറഞ്ഞതായിരിക്കും. ഫ്രണ്ട് ഫേസിങ് ക്യാമറയ്ക്കും സെന്‍സറുകള്‍ക്കുമായി ചെറിയ ഡൈനാമിക് ഐലന്‍ഡ് കട്ട്ഔട്ടും 6.12 ഇഞ്ചിനും 6.69 ഇഞ്ചിനും ഇടയിലുള്ള സ്‌ക്രീന്‍ വലുപ്പവും ഈ മോഡലിന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

പുറകിലെ ക്യാമറകള്‍ മുകളിലെ ഇടതുഭാഗത്തുനിന്ന് മുകളിലെ മധ്യഭാഗത്തേക്കു മാറ്റിയായിരിക്കും പുതിയ മോഡല്‍ എത്തുകയെന്നും സൂചനയുണ്ട്. കൂടാതെ, ആപ്പിളിന്റെ ഏറ്റവും പുതിയ എ-19 പ്രോസസറും മികച്ച വീഡിയോ കോളുകള്‍ക്കും സെല്‍ഫികള്‍ക്കുമായി മെച്ചപ്പെട്ട മുന്‍ ക്യാമറയും ഫോണില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

അള്‍ട്ര-തിന്‍ മോഡല്‍ വരുന്നു; പുതിയ ഐ ഫോണ്‍ 2025-ല്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്
ഈ നാലക്കങ്ങളില്‍ ഏതെങ്കിലുമാണോ നിങ്ങളുടെ പിന്‍? എങ്കില്‍ മാറ്റാന്‍ സമയമായി; ഇല്ലെങ്കില്‍ സൈബറാക്രമണത്തിന് സാധ്യത

അതേസമയം, പുതിയ മോഡലിനുവേണ്ടി പലതരത്തിലുള്ള ഡിസൈനുകള്‍ ആപ്പിള്‍ ടെസ്റ്റ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐ ഫോണ്‍ പ്രോമാക്‌സിനെക്കാള്‍ വില കൂടുതലായിരിക്കും പുതിയ മോഡലിന്.

അള്‍ട്ര-തിന്‍ മോഡല്‍ വരുന്നു; പുതിയ ഐ ഫോണ്‍ 2025-ല്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്
റിയല്‍മി മുതല്‍ വണ്‍പ്ലസ് വരെ; 20,000 രൂപയില്‍ താഴെ വിലവരുന്ന സ്മാർട്ട്ഫോണുകള്‍

ആപ്പിള്‍ സപ്ലൈ ചെയിന്‍ അനലിസ്റ്റ് ജെഫ് പു, ഡിസ്‌പ്ലേ ഇന്‍ഡസ്ട്രി വിദഗ്ധന്‍ റോസ് യങ് എന്നിവരും പുതിയ ഫോണിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിട്ടുണ്ട്. 6.5 ഇഞ്ച് ഐഫോണ്‍ 2025-ല്‍ വിപണയിലെത്തുമെന്ന് ഇരുവരും നേരത്തെ പരാമര്‍ശിച്ചിരുന്നു. ഈ പുതിയ ഹൈ-എന്‍ഡ് മോഡല്‍ അവതരിപ്പിക്കുന്നത് ഐഫോണ്‍ പ്ലസ് സീരീസിന്റ വില്‍പ്പന അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. പ്രതീക്ഷിച്ച വിപണിനേട്ടം ഐഫോണ്‍ പ്ലസിന് ലഭിച്ചിരുന്നില്ല.

logo
The Fourth
www.thefourthnews.in