മുന്നറിയിപ്പ് അവഗണിച്ചും പ്രത്യക്ഷപ്പെടുന്ന ഡീപ്‌ഫേക്ക് വീഡിയോകള്‍; ബോളിവുഡിലെ ഈ അതിപ്രസരത്തിനു പിന്നിലെന്ത്

മുന്നറിയിപ്പ് അവഗണിച്ചും പ്രത്യക്ഷപ്പെടുന്ന ഡീപ്‌ഫേക്ക് വീഡിയോകള്‍; ബോളിവുഡിലെ ഈ അതിപ്രസരത്തിനു പിന്നിലെന്ത്

രശ്മിക മന്ദാന, പ്രിയങ്ക ചോപ്ര ജോനാസ്, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങിയ നടിമാരാണ് ഡീപ്ഫേക്ക് വീഡിയോകളുടെ ഏറ്റവും പുതിയ ഇര

സാങ്കേതിക രംഗത്തെ വലിയ കുതിച്ചുചാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് 2023 . നിർമിത ബുദ്ധിയുടെ വലിയ തോതിലുള്ള വികസനവും വിവിധ ഉപയോഗങ്ങളും നമ്മൾ ഈ വർഷം കണ്ടു. ഒപ്പംതന്നെ അതിന്റെ തിക്ത ഫലങ്ങളും.

സാങ്കേതിക വിദ്യകൾ തെറ്റായി ഉപയോഗിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചാണ് പല സംഭവങ്ങളും നമുക്ക് മുന്നറിയിപ്പ് നല്‍കിയത്. അതിൽ പ്രധാനം ബോളിവുഡിൽനിന്ന് പുറത്തുവന്ന നിരവധി ഡീപ് ഫേക്ക് വീഡിയോകളുടെ നിരതന്നെയായിരുന്നു. അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടും വീണ്ടും വീണ്ടും ഇത്തരം വീഡിയോകൾ പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുകയാണ്.

മുന്നറിയിപ്പ് അവഗണിച്ചും പ്രത്യക്ഷപ്പെടുന്ന ഡീപ്‌ഫേക്ക് വീഡിയോകള്‍; ബോളിവുഡിലെ ഈ അതിപ്രസരത്തിനു പിന്നിലെന്ത്
ടെലികോം സേവനങ്ങളുടെ നിയന്ത്രണവും ഇനി കേന്ദ്രത്തിന്; അറിയാം ടെലികോം ബില്ലിന്റെ സവിശേഷതകൾ

രശ്മിക മന്ദാന, പ്രിയങ്ക ചോപ്ര ജോനാസ്, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങിയ നടിമാരാണ് ഡീപ് ഫേക്ക് വീഡിയോകളുടെ ഏറ്റവും പുതിയ ഇര. രശ്‌മിക മന്ദാനയുടെ വീഡിയോ വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. അമിതാഭ് ബച്ചൻ അടക്കമുള്ള താരങ്ങൾ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. എന്നാൽ ബാക്കിയെല്ലാ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നത് അതിനു ശേഷമാണ്. സോഷ്യൽ മീഡിയകളിൽ നിന്നെടുക്കുന്ന ഇവരുടെ ചിത്രങ്ങൾ സമ്മതമില്ലാതെ ഉപയോഗിക്കുകയും മറ്റാരുടെയെങ്കിലും ശരീരത്തോടപ്പം മുഖങ്ങളും ശബ്ദങ്ങളും ഉപയോഗിച്ചുമാണ് ഈ വീഡിയോകൾ പുറത്തുവരുന്നത്.

ബോളിവുഡിലെ ഡീപ്ഫേക്കുകളുടെ അതിപ്രസരത്തിന് പിന്നിലെന്താണ് ?

ഡീപ്ഫേക്കുകൾ വളരെക്കാലമായി നിലവിലുണ്ട്. നേരത്തെതന്നെ ഇത് സെലിബ്രിറ്റികളെ ടാർഗെറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഹോളിവുഡ് സിനിമ മേഖലയിൽ ഇതിന്റെ ആഘാതം നേരത്തെതന്നെ അറിഞ്ഞിട്ടുള്ളതാണ്. താലി പോർട്ട്‌മാൻ, എമ്മ വാട്‌സൺ തുടങ്ങിയവരുടേതടക്കം ഇത്തരം വീഡിയോകൾ നേരത്തെ പ്രചരിച്ചിട്ടുണ്ട്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സമീപകാല ദ്രുതഗതിയിലുള്ള വളർച്ച ആളുകളുടെ വ്യാജ ഓഡിയോയും വീഡിയോയും സൃഷ്ടിക്കുന്നത് കൂടുതൽ എളുപ്പമാക്കി.

"കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇത്തരം വീഡിയോ നിർമിക്കാനുള്ള ടൂളുകൾ ഏറ്റവും പുതിയ ടെക്നോളജി അടിസ്ഥാനമാക്കികൊണ്ടുള്ളതായി മാറിയിട്ടുണ്ട്. നിരവധി ടൂളുകൾ ഇപ്പോൾ സുലഭമാണ്. അത് വളരെ പെട്ടെന്ന് ആക്‌സസ് ചെയ്യാവുന്നതാക്കി മാറ്റുന്നു. അങ്ങനെ കുറഞ്ഞതോ അല്ലെങ്കിൽ ഒട്ടും ചെലവില്ലാതെയോ റിയലിസ്റ്റിക് സിന്തറ്റിക് ഇമേജുകൾ സൃഷ്ടിക്കാൻ നിങ്ങൾക്ക് സാധിക്കുന്നു." എഐ വിദഗ്ധ ആരതി സമാനി ബിബിസിയോട് പറഞ്ഞു.

മുന്നറിയിപ്പ് അവഗണിച്ചും പ്രത്യക്ഷപ്പെടുന്ന ഡീപ്‌ഫേക്ക് വീഡിയോകള്‍; ബോളിവുഡിലെ ഈ അതിപ്രസരത്തിനു പിന്നിലെന്ത്
മുന്‍ വിധികള്‍ മാറ്റിയെഴുതിയ ഡയറക്ടര്‍ ബ്രില്യന്‍സ്; ലൈഫ് ഓഫ് ജീത്തു ജോസഫ്

ബോളിവുഡ് താരങ്ങൾ കൂടുതലായി ഇതിന്റെ ഇരകളാവുന്നതിന്റെ കാരണങ്ങൾ അടിസ്ഥാനപരമാണ്. വലിയൊരു വിഭാഗം യുവജനത്തിന്റെ സോഷ്യൽ മീഡിയയുടെ അമിതോപയോഗം, ബോളിവുഡിനോടുള്ള ആകർഷണം, സെലിബ്രിറ്റി സംസ്‌കാരത്തോടുള്ള അഭിനിവേശം എന്നിവയുൾപ്പടെ നിരവധി ഘടകങ്ങൾ ഇന്ത്യയിലുണ്ടെന്ന് ആരതി സമാനി പറയുന്നു.

"ഈ വീഡിയോകൾ വേഗത്തിൽ പ്രചരിക്കുകയും പ്രശ്നം വലുതാക്കുകയും ചെയ്യുന്നു. അത് അത്തരം വിഡിയോകൾ സൃഷ്ടിക്കാൻ ഇരട്ടി പ്രേരണ നൽകുന്നു. ബോളിവുഡ് സെലിബ്രിറ്റി ഉള്ളടക്കം ആകർഷകമായ ഒരു ക്ലിക്ക് ബെയ്റ്റും വലിയ പരസ്യ വരുമാനവും ഉണ്ടാക്കുന്നു. ഉള്ളടക്കവുമായി ഇടപഴകുന്ന ആളുകളുടെ ഡാറ്റ വിൽക്കാനുള്ള സാധ്യതയും ഉണ്ട്," അവർ കൂട്ടിച്ചേർത്തു,

മുന്നറിയിപ്പ് അവഗണിച്ചും പ്രത്യക്ഷപ്പെടുന്ന ഡീപ്‌ഫേക്ക് വീഡിയോകള്‍; ബോളിവുഡിലെ ഈ അതിപ്രസരത്തിനു പിന്നിലെന്ത്
ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കാൻ യുഎൻ രക്ഷാ കൗണ്‍സില്‍ പ്രമേയം; വെടിനിർത്തലിൽ മൗനം

പലപ്പോഴും അശ്ലീല വിഡിയോകൾക്കായാണ് വ്യാജ ചിത്രങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ വ്യാജ വീഡിയോകൾ മിക്കവാറും എന്തുകൊണ്ടും നിർമിക്കാം. നടി രശ്‌മികയുടെ ഡീപ് ഫേക്ക് വീഡിയോ ഇതിന് ഒരുദാഹരണമാണ്. നടി പ്രിയങ്ക ചോപ്രയുടെ ശബ്ദമാണ് ഡീപ് ഫേക്ക് ഉപയോഗപ്പെടുത്തിയത്. തന്റെ മുഖമുള്ള ഒരു സ്ത്രീ ക്യാമറയിലേക്ക് നോക്കി അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നതാണ് ആലിയ ഭട്ടിന്റെ വിഡിയോയിൽ കണ്ടത്. കത്രീന ധരിച്ചിരുന്ന വസ്ത്രത്തെ മാറ്റിയാണ് ഡീപ് ഫേക്ക് സൃഷ്ഠിച്ചത്. ബോളിവുഡ് നടിമാർക്ക് പുറമെ വ്യവസായി രത്തൻ ടാറ്റ ഉൾപ്പെടെയുള്ളവരെ

ഇത്തരം വിഡിയോകൾ ലക്ഷ്യമിട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ പ്രവണത പ്രധാനമായും ബാധിക്കുന്നത് സ്ത്രീകളെയാണ്.

ഗവേഷണ സ്ഥാപനമായ സെൻസിറ്റി എഐ കണക്കാക്കുന്നത് 90 മുതൽ 95ശതമാനംവരെ ഡീപ്ഫേക്കുകൾ സമ്മതമില്ലാതെ നിർമിക്കുന്ന അശ്ലീലങ്ങളാണെന്നാണ്. ഇവരിൽ ഭൂരിഭാഗവും ലക്ഷ്യമിടുന്നത് സ്ത്രീകളാണ്. "സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യേക പ്രശ്നമാണ്. കാരണം ഈ വീഡിയോ നിർമാണങ്ങൾ അശ്ലീലവും അക്രമവും സൃഷ്ടിക്കാൻ ഉപയോഗിക്കും. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഇതിന് ഒരു വിപണിയുണ്ട്," ഇന്ത്യൻ ടെക്‌നോളജി സർവീസ് ആൻഡ് കൺസൾട്ടിങ് കമ്പനിയായ വിപ്രോയിലെ ഗ്ലോബൽ ചീഫ് പ്രൈവസി ഓഫീസർ ഇവാന ബാർട്ടോലെറ്റി പറഞ്ഞു.

" സ്ത്രീകളുടെ മൂല്യം പലപ്പോഴും സൗന്ദര്യ മാനദണ്ഡങ്ങളുമായി തുലനം ചെയ്യപ്പെടുന്നു. സ്ത്രീ ശരീരങ്ങൾ വസ്തുനിഷ്ഠമാക്കപ്പെടുന്നു," അവർ കൂട്ടിചേർത്തു.

logo
The Fourth
www.thefourthnews.in