വീഡിയോ കോളുകളിൽ സ്‌ക്രീൻ ഷെയറിങ്; കൂടുതൽ ഉപയോക്താക്കളിലേക്കെത്തിച്ച് വാട്സ് ആപ്പ്

വീഡിയോ കോളുകളിൽ സ്‌ക്രീൻ ഷെയറിങ്; കൂടുതൽ ഉപയോക്താക്കളിലേക്കെത്തിച്ച് വാട്സ് ആപ്പ്

പുതിയ ഫീച്ചർ വാട്സ് ആപ്പിന്റെ ബീറ്റ പതിപ്പിൽ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് എന്നിവയിൽ ഈ ഫീച്ചർ ലഭ്യമാകും.

ജനപ്രിയ സാമൂഹ്യ മാധ്യമമായ വാട്സ് ആപ്പ് ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കാനും എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കാലത്തിനനുസരിച്ച മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന വാട്സ് ആപ്പ് ഇപ്പോഴിതാ സ്ക്രീൻ ഷെയർ ഫീച്ചറും അവതരിപ്പിച്ചിരിക്കുന്നു. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ആണ് പുതിയ ഫീച്ചർ പ്രഖ്യാപിച്ചത്.

വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ സൂം പോലുള്ളവയ്ക്ക് സമാനമായാണ് വാട്സ് ആപ്പ് സ്ക്രീൻ ഷെയർ ഫീച്ചറും പ്രവ‍ർത്തിക്കുക. പുതിയ ഫീച്ചർ വാട്സ് ആപ്പിന്റെ ബീറ്റ പതിപ്പിൽ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് എന്നിവയിൽ ഈ ഫീച്ചർ ലഭ്യമാകും. മൊബൈലിൽ, വീഡിയോ കോളിനിടെ കാണുന്ന സ്‌ക്രീൻ ഷെയർ ഐക്കണിൽ ക്ലിക്കുചെയ്‌ത് ഉപയോക്താക്കൾക്ക് അവരുടെ സ്‌ക്രീൻ പങ്കിടാനാകും. ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്ക് നിർദിഷ്‌ട ആപ്പുകൾ അല്ലെങ്കിൽ പ്രത്യേക മോണിറ്ററുകളിൽ സ്‌ക്രീൻ പങ്കിടാനുള്ള ഓപ്‌ഷൻ ലഭിക്കും.

വീഡിയോ കോളുകളിൽ സ്‌ക്രീൻ ഷെയറിങ്; കൂടുതൽ ഉപയോക്താക്കളിലേക്കെത്തിച്ച് വാട്സ് ആപ്പ്
നമ്പറിന് പകരം യൂസർ നെയിം, വീഡിയോ കോൾ സ്ക്രീൻ ഷെയറിങ്; ഇത് പുതിയ വാട്സ് ആപ്പ്

വീഡിയോ കോളിനിടെ ചുവടെയുള്ള നാവിഗേഷൻ ബാറിൽ ഇടതുവശത്തായി നൽകിയിരിക്കുന്ന സ്ക്രീൻ ഷെയർ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ സ്ക്രീൻ ഷെയർ ചെയ്യപ്പെടുകയും കോളിലുള്ളവർക്കെല്ലാം നമ്മുടെ സ്ക്രീൻ കാണാൻ സാധിക്കുകയും ചെയ്യും. ഇതോടെ ഉപയോക്താവിന്റെ സ്ക്രീൻ റെക്കോർഡ് ചെയ്യപ്പെടുകയും പൂർണമായും മറ്റുള്ളവർക്ക് ലഭ്യമാകുകയും ചെയ്യും. ഉപയോക്താവിന് സ്ക്രീൻ ഷെയറിങ്ങിൽ പൂർണ സുരക്ഷയും നിയന്ത്രണവും വാട്സ് ആപ്പ് ഉറപ്പാക്കുന്നു. ഗ്രൂപ്പ് കോളുകൾക്കും സ്ക്രീൻ ഷെയറിങ് ഓപ്ഷൻ ഉപയോഗിക്കാൻ സാധിക്കും.

ഫയലുകളോ ഡോക്യുമെന്റുകളോ അ‌യച്ചുനൽകാതെ തന്നെ നമ്മുടെ സ്ക്രീനിൽ ഓപ്പൺ ചെയ്താൽ അ‌വ മറ്റുള്ളവർക്കും കാണാൻ സാധിക്കും. ഘട്ടം ഘട്ടമായാണ് മെറ്റാ ഈ ഫീച്ചർ പുറത്തിറക്കുന്നത് എന്നതാണ് ശ്രദ്ധേയം. ചിലർക്ക് ഇതിനോടകം തന്നെ ഈ ഫീച്ചർ അവരുടെ വാട്സ് ആപ്പിൽ കാണുന്നുണ്ടെങ്കിലും മറ്റുള്ളവർ കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നേക്കാം.

logo
The Fourth
www.thefourthnews.in