ബുള്ളറ്റഡ് ലിസ്റ്റും ഹൈലൈറ്റുമുള്‍പ്പടെ പുതിയ നാല് ടെക്സ്റ്റ് ഫോർമാറ്റിങ് ടൂളുകളുമായി വാട്സ്ആപ്പ്

ബുള്ളറ്റഡ് ലിസ്റ്റും ഹൈലൈറ്റുമുള്‍പ്പടെ പുതിയ നാല് ടെക്സ്റ്റ് ഫോർമാറ്റിങ് ടൂളുകളുമായി വാട്സ്ആപ്പ്

നാല് പുതിയ ടെക്‌സ്‌റ്റ് ഫോർമാറ്റിങ് ഓപ്‌ഷനുകളാണ് വാട്സ്ആപ്പ് പുതിയ അപ്ഡേറ്റിൽ അവതരിപ്പിച്ചത്

പുതിയ ടെക്സ്റ്റ് ഫോര്‍മാറ്റിങ് ഓപ്ഷനുകൾ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. നിലവിലുള്ള ബോൾഡ്, ഇറ്റാലിക്, സ്ട്രൈക്ക്ത്രൂ, മോണോസ്പേസ് എന്നീ ഓപ്ഷനുകൾക്ക് പുറമെയാണ് നാല് പുതിയ ടൂളുകൾ വാട്‌സ്ആപ്പ് പുതിയ പതിപ്പിലൂടെ പുറത്തിറക്കിയത്. ബുള്ളറ്റഡ് ലിസ്റ്റ്, നമ്പർ ലിസ്റ്റ്, ബ്ലോക്ക് ക്വോട്ട്, ഇൻലൈൻ കോഡ് എന്നിവയാണ് പുതിയ ഓപ്ഷനുകൾ. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് തൻ്റെ വാട്ട്‌സ്ആപ്പ് ചാനലിലൂടെയാണ് പുതിയ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് പരിചയപ്പെടുത്തിയത്. ഐഒഎസ്, ആൻഡ്രോയിഡ്, വെബ്, മാക് ഡെസ്‌ക്‌ടോപ്പ് ആപ്പുകളിൽ പുതിയ ഫീച്ചർ ലഭ്യമാണ്.

പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്‌ടാനുസൃതം സന്ദേശങ്ങൾ പരിഷ്കരിച്ച് മറ്റുള്ളവർക്ക് അയയ്ക്കാൻ സാധിക്കും. ലളിതമായ ഷോട്ട് കട്ടുകൾ ഉപയോഗിച്ച് ചെയ്യാവുന്നതാണ് പുതിയ ടെക്‌സ്‌റ്റ് ഫോർമാറ്റിങ് ഓപ്‌ഷൻ.

ബുള്ളറ്റഡ് ലിസ്റ്റും ഹൈലൈറ്റുമുള്‍പ്പടെ പുതിയ നാല് ടെക്സ്റ്റ് ഫോർമാറ്റിങ് ടൂളുകളുമായി വാട്സ്ആപ്പ്
സുരക്ഷാ ഭീഷണി; ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

പുതിയ ടെക്സ്റ്റ് ഫോര്‍മാറ്റിങ് ഓപ്ഷനുകൾ ഉപയോഗിക്കാനുള്ള ഷോട്ട് കട്ടുകൾ

ബുള്ളറ്റഡ് ലിസ്റ്റ് - സന്ദേശങ്ങൾ പട്ടികയായി ചിട്ടപ്പെടുത്തി അയയ്ക്കാൻ അനുവദിക്കുന്ന ഫീച്ചറാണ് ബുള്ളറ്റഡ് ലിസ്റ്റ്. ബുള്ളറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന മെസ്സേജിന് മുൻപായി കീബോർഡിലുള്ള '-' ചിഹ്നം ഉപയോഗിച്ച് ഡെസ്ക്‌ടോപ്പിൽ Shift+Enter കൊടുക്കണം. '-' ചിഹ്നത്തിനും ടെക്‌സ്‌റ്റിനും ഇടയിൽ ഒരു സ്‌പെയ്‌സ് നൽകണം. അത് അടുത്ത ബുള്ളറ്റ് പോയിൻ്റ് സ്വയമേവ സൃഷ്ടിക്കും.

നമ്പർ ലിസ്റ്റ് - സന്ദേശങ്ങൾ അക്കമിട്ട് അയയ്ക്കാൻ അനുവദിക്കുന്നതാണ് നമ്പർ ലിസ്റ്റ്. ബുള്ളറ്റഡ് ലിസ്റ്റിന് സമാനമാണെങ്കിലും അക്കങ്ങളാണ് വ്യത്യസ്തമാക്കുന്നത്. 1, 2, 3 എന്ന ക്രമത്തിൽ അക്കങ്ങൾ ഇട്ട് സന്ദേശം ടൈപ്പ് ചെയ്ത് ഡെസ്ക്‌ടോപ്പിൽ Shift+Enter നൽകിയാൽ സ്വയമേവ അടുത്ത നമ്പറിലേക്ക് സന്ദേശം ക്രമീകരിക്കാവുന്നതാണ്.

ബുള്ളറ്റഡ് ലിസ്റ്റും ഹൈലൈറ്റുമുള്‍പ്പടെ പുതിയ നാല് ടെക്സ്റ്റ് ഫോർമാറ്റിങ് ടൂളുകളുമായി വാട്സ്ആപ്പ്
ബയൊമെട്രിക് വേണ്ട, സീക്രട്ട് കോഡ് മതി; വാട്‌സ്ആപ്പ് വെബിലും ചാറ്റ് ലോക്ക് ഫീച്ചർ

ബ്ലോക്ക് ക്വോട്ട് - പ്രധാനപ്പെട്ട ടെക്‌സ്‌റ്റ് ഹൈലൈറ്റ് ചെയ്യാനും സന്ദേശങ്ങളിൽ അത് കൂടുതൽ ശ്രദ്ധേയമാക്കാനും അനുവദിക്കുന്നതാണ് ബ്ലോക്ക് ക്വോട്ട്. ഒരു സ്പേസ് നൽകിയ ശേഷം കീബോർഡിലുള്ള '>' ചിഹ്നം ടൈപ്പ് ചെയ്‌ത് സന്ദേശം അയയ്ക്കാം.

ഇൻലൈൻ കോഡ് - സന്ദേശങ്ങൾ ഹൈലൈറ്റ് ചെയ്യാൻ ഇൻലൈൻ കോഡ് ഉപയോഗിക്കാവുന്നതാണ്. എന്താണോ അയക്കാനുള്ളത് അവയ്ക്ക് ശേഷവും മുൻപും ` ചിഹ്നം ഉപയോഗിക്കണം.

logo
The Fourth
www.thefourthnews.in