വ്യാജ വാട്സാപ്പ് കോളുകൾ ഇനി ബ്ലോക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി മെറ്റ

വ്യാജ വാട്സാപ്പ് കോളുകൾ ഇനി ബ്ലോക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി മെറ്റ

വാട്സാപ്പ് വഴിയുള്ള വ്യാജകോളുകൾ തട്ടിപ്പിനായി ഉപയോഗിക്കുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വ്യാപകമായ പശ്ചാത്തലത്തിലാണ് പുതിയ ഫീച്ചർ

അനാവശ്യ കോളുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിന് പുത്തൻ ഫീച്ചറുമായി ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പ്. തട്ടിപ്പുകാരിൽ നിന്നും പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുമുള്ള വാട്സാപ്പ് കോളുകൾക്ക് തടയിടുകയാണ് ലക്ഷ്യം. വാട്സാപ്പ് വഴിയുള്ള വ്യാജകോളുകൾ തട്ടിപ്പിനായി ഉപയോഗിക്കുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വ്യാപകമായ പശ്ചാത്തലത്തിലാണ് വാട്സാപ്പിന്റെ മാറ്റം.

വ്യാജ വാട്സാപ്പ് കോളുകൾ ഇനി ബ്ലോക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി മെറ്റ
വാട്സാപ്പിലെത്തുന്ന അന്താരാഷ്ട്ര കോളുകള്‍ ചതിക്കുഴികളായേക്കാം

വാട്സ്ആപ്പിന്റെ മാതൃസ്ഥാപനമായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗാണ് ചൊവ്വാഴ്ച പുതിയ ഫീച്ചർ പരിചയപ്പെടുത്തിയത്. ഇതുവഴി ഒരു ഉപയോക്താവിന്റെ കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ ഇനിമുതൽ തടയാൻ സാധിച്ചു. കോളുകൾ വരില്ലെങ്കിലും നോട്ടിഫിക്കേഷനിൽ മിസ്ഡ് കോളായി നമ്പർ കാണിക്കും. സൈലൻസ് അൺനോൺ കോളർ എന്നാണ് ഫീച്ചറിന്റെ പേര്.

ഈ സംവിധാനം ആവശ്യമില്ലാത്ത ഉപയോക്താക്കൾക്ക് ഓപ്ഷൻ ഡിസേബിൾ ചെയ്യാനുള്ള അവസരമുണ്ട്. അതിന് സെറ്റിങ്സിൽ പോയ ശേഷം പ്രൈവസി > കോൾസ് > സൈലൻസ് അൺനോൺ കോളർ ഓപ്ഷൻ ഓഫ് ചെയ്യുക. ഡിസേബിൾ ചെയ്യുന്നവർക്ക് സാധാരണ പോലെ കോളുകൾ വരും. ഐഒഎസ് ആൻഡ്രോയ്ഡ് ഫോണുകളിൽ സൈലൻസ് അൺനോൺ കോളർ ഫീച്ചർ ലഭ്യമാണ്.

ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും നിരവധി ഉപയോക്താക്കൾക്ക് അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകൾ വരുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഇത്തരത്തിൽ വരുന്ന രാജ്യാന്തര കോളുകൾ തട്ടിപ്പ് സംഘത്തിന്റെ ചതിക്കുഴിയെന്നാണ് വ്യക്തമായത്. ന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, കെനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകൾ വരുന്നതായി ഉപയോക്താക്കൾ പരാതിയറിയിച്ചു. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മെറ്റ അന്ന് തന്നെ വാഗ്ദാനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in