ഓഡിയോ സന്ദേശങ്ങള്‍ ഇനി വ്യൂ വണ്‍സ് മോഡില്‍ അയയ്ക്കാം; പ്രഖ്യാപിച്ച് വാട്സ്ആപ്പ്

ഓഡിയോ സന്ദേശങ്ങള്‍ ഇനി വ്യൂ വണ്‍സ് മോഡില്‍ അയയ്ക്കാം; പ്രഖ്യാപിച്ച് വാട്സ്ആപ്പ്

ഉദാഹരണത്തിന് ക്രെഡിറ്റ് കാർഡ് വിവരങ്ങളോ അല്ലെങ്കില്‍ മറ്റ് പ്രധാന വിഷയങ്ങളോ ഓഡിയോ സന്ദേശമായി അയക്കുകയാണെങ്കില്‍ ഇനി മുതല്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും

വാട്സ്ആപ്പില്‍ ഇനി ഓഡിയോ സന്ദേശങ്ങളും വ്യൂ വണ്‍സ് മോഡില്‍ അയയ്ക്കാം. ഫോട്ടോകളും വീഡിയോകളും 2021 മുതല്‍ തന്നെ വ്യൂ വണ്‍സായി അയയ്ക്കാന്‍ സാധിക്കുമായിരുന്നു. സ്വകാര്യത മുന്‍നിർത്തി കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഓഡിയോ സന്ദേശങ്ങളുടെ കാര്യത്തിലും വാട്സ്ആപ്പ് ഫീച്ചർ പ്രഖ്യാപിച്ചത്.

ഉദാഹരണത്തിന് ക്രെഡിറ്റ് കാർഡ് വിവരങ്ങളോ അല്ലെങ്കില്‍ മറ്റ് പ്രധാന വിഷയങ്ങളോ ഓഡിയോ സന്ദേശമായി അയയ്ക്കുകയാണെങ്കില്‍ ഇനി മുതല്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും. ചിത്രങ്ങളും വീഡിയോകളും വ്യൂ വണ്‍സായി അയയ്ക്കുന്നതുപോലെതന്നെ 'one-time' എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടാകും.

ഓഡിയോ സന്ദേശങ്ങള്‍ ഇനി വ്യൂ വണ്‍സ് മോഡില്‍ അയയ്ക്കാം; പ്രഖ്യാപിച്ച് വാട്സ്ആപ്പ്
ചാറ്റ് ചെയ്യാന്‍ മാത്രമല്ല വാട്‌സ്ആപ്പ്; പച്ചക്കറി മുതല്‍ മെട്രോ ടിക്കറ്റ് വരെ വാങ്ങാം

ഓഡിയോ സന്ദേശങ്ങള്‍ വ്യൂ വണ്‍സായി എങ്ങനെ അയയ്ക്കാം?

വ്യൂ വണ്‍സ് എന്ന ഓപ്‌ഷന്‍ ഓരോ തവണ സന്ദേശം അയയ്ക്കുമ്പോഴും തിരഞ്ഞെടുക്കണം. നിങ്ങള്‍ക്ക് ഓഡിയോ സന്ദേശം വ്യൂ വണ്‍സായി അയയ്ക്കണമെങ്കില്‍ അതിനായി വ്യക്തിഗത ചാറ്റ് തുറക്കുക. മൈക്രൊഫോണ്‍ ഓണാക്കി റെക്കോർഡിങ് ലോക്ക് ചെയ്യുക. ശേഷം റെക്കോർഡിങ് ഹോള്‍ഡ് ചെയ്തതിന് ശേഷം 'view once' തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് അയയ്ക്കാവുന്നതാണ്.

ഓഡിയോ സന്ദേശങ്ങള്‍ ഇനി വ്യൂ വണ്‍സ് മോഡില്‍ അയയ്ക്കാം; പ്രഖ്യാപിച്ച് വാട്സ്ആപ്പ്
'പ്രൈവസി ചെക്ക് അപ്പ്' ഫീച്ചറെത്തി; വാട്‌സ്ആപ്പ്‌ ഇനി ഡബിള്‍ സ്ട്രോങ്

വ്യൂ വണ്‍സായി ലഭിക്കുന്ന സന്ദേശങ്ങള്‍ 14 ദിവസത്തിനുള്ളില്‍തന്നെ തുറക്കണമെന്നും വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞാല്‍ സന്ദേശം ലഭ്യമാകില്ല. വ്യൂ വണ്‍സായി അയയ്ക്കുന്ന സന്ദേശങ്ങള്‍ ഫോർവേഡ്, സേവ്, സ്റ്റാർ എന്നിവ ചെയ്യാനാകില്ല. വ്യൂ വണ്‍സായി അയക്കുന്ന സന്ദേശങ്ങള്‍ തുറന്നില്ലെങ്കില്‍ പിന്നീട് ബാക്ക് അപ്പ് ചെയ്യാനാകും.

logo
The Fourth
www.thefourthnews.in