ഇനി വീഡിയോ മുന്നോട്ടും പിന്നോട്ടും സൗകര്യമായി ഓടിച്ചും കാണാം; പ്ലേ ബാക്ക് സവിശേഷതയുമായി അടിമുടി മാറാന്‍ വാട്ട്‌സ്ആപ്പ്

ഇനി വീഡിയോ മുന്നോട്ടും പിന്നോട്ടും സൗകര്യമായി ഓടിച്ചും കാണാം; പ്ലേ ബാക്ക് സവിശേഷതയുമായി അടിമുടി മാറാന്‍ വാട്ട്‌സ്ആപ്പ്

നിലവില്‍ വീഡിയോയുടെ പ്രോഗ്രസ് ബാര്‍ നിയന്ത്രിച്ച് മുന്നോട്ടും പുറകോട്ടും കാണാമെങ്കിലും ഇത് അസൗകര്യമാണെന്ന തരത്തില്‍ ഉപയോക്താക്കളില്‍ നിന്ന് വിമർശനം ഉയർന്നിരുന്നു

ആപ്ലിക്കേഷനിലെ പോരായ്മകള്‍ പരിഹരിച്ചും സ്വകാര്യതയ്ക്കും മുന്‍തൂക്കം നല്‍കിയുമാണ് പുതിയ സവിശേഷതകള്‍ വാട്ട്സ്ആപ്പ് ഏറെക്കാലമായി അവതരിപ്പിക്കുന്നത്. വീഡിയോകള്‍ക്കില്ലായിരുന്ന വീഡിയോ പ്ലേ ബാക്ക് കണ്‍ട്രോള്‍ സവിശേഷത വൈകാതെ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകള്‍.

നിലവില്‍ വീഡിയോയുടെ പ്രോഗ്രസ് ബാര്‍ നിയന്ത്രിച്ച് മുന്നോട്ടും പുറകോട്ടും കാണാമെങ്കിലും ഇത് അസൗകര്യമാണെന്ന തരത്തില്‍ ഉപയോക്താക്കളില്‍ നിന്ന് വിമർശനം ഉയർന്നിരുന്നു.

വാബീറ്റ ഇന്‍ഫോയാണ് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. 10 സെക്കന്‍ഡ് വരെ വീഡിയോ മുന്നോട്ടും പുറകോട്ടും നിയന്ത്രിക്കാനാകുമെന്നാണ് റിപ്പോർട്ടിനൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്ന സ്ക്രീന്‍ഷോട്ടില്‍ നിന്ന് മനസിലാകുന്നത്.

ആന്‍ഡ്രോയിഡ് 2.23.24.6 ലെ വാട്ട്സ്ആപ്പ് ബീറ്റ വേർഷനില്‍ സവിശേഷത ലഭ്യമാകുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വൈകാതെ തന്നെ മറ്റ് വേർഷനുകളിലേക്കും സവിശേഷത എത്തിയേക്കും.

ഇനി വീഡിയോ മുന്നോട്ടും പിന്നോട്ടും സൗകര്യമായി ഓടിച്ചും കാണാം; പ്ലേ ബാക്ക് സവിശേഷതയുമായി അടിമുടി മാറാന്‍ വാട്ട്‌സ്ആപ്പ്
ഈ എട്ടു കാര്യങ്ങള്‍ ഫോണില്‍ സംഭവിക്കുന്നുണ്ടോ? സൂക്ഷിക്കുക, നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതാകാം

സ്വകാര്യത മെച്ചപ്പെടുത്തുന്നതിനായി ഇനിമുതൽ വാട്സ്ആപ്പ് കോളുകളിൽ ഐപി അഡ്രസ്സ് സംരക്ഷിക്കുന്നതിനുള്ള പുതിയ സവിശേഷതയും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.

ഓരോരുത്തരും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ നെറ്റ് വർക്കുകളിലെ ഓരോ ഉപകരണത്തിനും ഒരു പ്രത്യേക പാറ്റേണിൽ വേർതിരിച്ചിരിക്കുന്ന വ്യത്യസ്തമായ നമ്പറുകൾ ഉണ്ട്. ഈ നമ്പറുകളെയാണ് ഐപി അഡ്രസ്സ് എന്ന് പറയുന്നത്. വാട്സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചർ പ്രവർത്തനക്ഷമമാകുന്നതോടെ ഉപഭോക്താക്കളുടെ ലൊക്കേഷനും ഐപി അഡ്രസ്സും മറ്റുള്ളവർക്ക് കണ്ടെത്താനാകില്ല.

വാട്സ്ആപ്പ് പ്രൈവസി സെറ്റിംഗ്സിൽ 'കോളുകളിൽ ഐപി അഡ്രസ്സ് സംരക്ഷിക്കാം' എന്ന ഓപ്ഷൻ ഇതോടെ ലഭ്യമാകും. ഈ സവിശേഷതയിലൂടെ വാട്സ് ആപ്പ് വോയിസ് കോൾ, വീഡിയോ കോൾ തുടങ്ങിവയിൽ സുരക്ഷിതമായ ഉപയോഗം ഉറപ്പുവരുത്തുകയാണ് വാട്സ്ആപ്പിന്റെ ലക്ഷ്യം.

logo
The Fourth
www.thefourthnews.in