ഒറ്റത്തവണ കേട്ട ശേഷം ശബ്ദ സന്ദേശം അപ്രത്യക്ഷം; ഓഡിയോയ്ക്കും വ്യൂ വണ്‍സ് മോഡ് സവിശേഷത ഒരുക്കാന്‍ വാട്ട്‌സ്ആപ്പ്

ഒറ്റത്തവണ കേട്ട ശേഷം ശബ്ദ സന്ദേശം അപ്രത്യക്ഷം; ഓഡിയോയ്ക്കും വ്യൂ വണ്‍സ് മോഡ് സവിശേഷത ഒരുക്കാന്‍ വാട്ട്‌സ്ആപ്പ്

നിലവില്‍ ഫോട്ടോകളും വീഡിയോകളും മാത്രമാണ് 'വ്യൂ വണ്‍സ്' ആയി പങ്കുവയ്ക്കാനാകുന്നത്

സ്വകാര്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ സവിശേഷത അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ് ഒരുങ്ങുന്നു. ഫോട്ടോകളും വീഡിയോകളും പോലെ ശബ്ദ സന്ദേശങ്ങളും ഇനി 'വ്യു വണ്‍സ്' ആയി അയക്കാനാകും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാകുന്ന തരത്തില്‍ തയാറാകുന്ന സവിശേഷത നിലവില്‍ പരിശോധനാഘട്ടത്തിലാണ്.

നിലവില്‍ ഫോട്ടോകളും വീഡിയോകളും മാത്രമാണ് 'വ്യൂ വണ്‍സ്' ആയി പങ്കുവയ്ക്കാനാകുന്നത്. ആദ്യം ഈ സവിശേഷത അവതരിപ്പിച്ചപ്പോള്‍ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതിനെതിരെ വിമർശനം ഉയർന്നതോടെ 'വ്യു വണ്‍സ്' സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ട് എടുക്കുന്നതിന് വാട്ട്സ്ആപ്പ് അനുമതി നിഷേധിച്ചു.

വാട്ട്സ്ആപ്പ് ബീറ്റ വേർഷനുകളിലേക്ക് വൈകാതെ സവിശേഷത എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍. ആന്‍ഡ്രോയിഡിന്റെ ബീറ്റ വേർഷനുകളായ 2.23.21.15, 2.23.22.4 എന്നിവയിലായിരിക്കും സവിശേഷത ലഭ്യമാകുക. ഐഒഎസില്‍ 23.21.1.73 വേർഷനിലും.

ഒറ്റത്തവണ കേട്ട ശേഷം ശബ്ദ സന്ദേശം അപ്രത്യക്ഷം; ഓഡിയോയ്ക്കും വ്യൂ വണ്‍സ് മോഡ് സവിശേഷത ഒരുക്കാന്‍ വാട്ട്‌സ്ആപ്പ്
വാട്ട്സ്ആപ്പ്: ഒരു ഫോണിൽ ഒന്നിലധികം അക്കൗണ്ടുകള്‍ എങ്ങനെ സെറ്റ് ചെയ്യാം

വാബീറ്റഇന്‍ഫൊയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. പുതിയ സവിശേഷതയുടെ സ്ക്രീന്‍ഷോട്ടുകളും റിപ്പോർട്ടിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഇതിനുപുറമെ ഒരു ഫോണിൽ തന്നെ ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറും ഉടന്‍ വാട്ട്സ്ആപ്പിലെത്തും. വിവിധ ഉപകരണങ്ങളില്‍ ഒരു അക്കൗണ്ട് ഉപയോഗിക്കാമെന്ന സവിശേഷത നേരത്തെ തന്നെ വാട്ട്സ്ആപ്പ് ലഭ്യമാക്കിയിരുന്നു. രണ്ട് ഫോണുകളിലായി വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർക്കും ഒരു ഉപകരണത്തില്‍ തന്നെ മാറി മാറി ലോഗി ഇന്‍ ചെയ്യുന്നവർക്കും ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.

logo
The Fourth
www.thefourthnews.in