പക്ഷഭേദമില്ല, റിപ്പോർട്ടറും ഇല്ല; ചാറ്റ് ജിപിടി ഇനി ചാനലും നടത്തും

പക്ഷഭേദമില്ല, റിപ്പോർട്ടറും ഇല്ല; ചാറ്റ് ജിപിടി ഇനി ചാനലും നടത്തും

നിര്‍മിതി ബുദ്ധിയില്‍ ഒരുങ്ങുന്ന ലോകത്തിലെ ആദ്യത്തെ വാര്‍ത്താ ചാനലാകാന്‍ തയ്യാറെടുക്കുകയാണ് ന്യൂസ് ജിപിടി

പിറവിയെടുത്ത് 100 ദിവസം തികയുമ്പോഴേക്കും ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുന്ന ചാറ്റ്ജിപിടി മാധ്യമ രംഗത്തും ചുവടുറപ്പിക്കാനൊരുങ്ങുന്നു. നിര്‍മിതി ബുദ്ധിയില്‍ ഒരുങ്ങുന്ന ലോകത്തിലെ ആദ്യത്തെ വാര്‍ത്താ ചാനലാകാന്‍ തയ്യാറെടുക്കുകയാണ് ന്യൂസ് ജിപിടി. ലോകത്തിലെ വാര്‍ത്താ മാധ്യമ രംഗത്തെ വലിയ വിപ്ലവത്തിനാണ് ന്യൂസ് ജിപിടി തുടക്കം കുറിക്കുന്നതെന്ന് ന്യൂസ് ജിപിടിയുടെ സി ഇ ഒ ആയ അലന്‍ ലെവി വ്യക്തമാക്കി. നിര്‍മിത ബുദ്ധിക്കടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് ചാനലിന്റെ കടന്നു വരവ് മാധ്യമ മേഖലയ്ക്ക് പുതിയ വെല്ലുവിളി സൃഷ്ടിക്കുമോയെന്നാണ് കാത്തിരുന്നറിയേണ്ടത്.

പക്ഷഭേദമില്ലാതെ മാധ്യമപ്രവര്‍ത്തനം നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ കഴിയുന്നില്ലെന്നും വാര്‍ത്തകളെ വസ്തുതാപരമായി അവതരിപ്പിക്കാന്‍ ന്യൂസ് ജിപിടിക്ക് സാധിക്കുമെന്നുമാണ് അവകാശ വാദം. കൂടാതെ യാതൊരു തരത്തിലുള്ള ബാഹ്യ ഇടപെടലോ രാഷ്ട്രീയ താത്പര്യമോ ഇല്ലാതെ വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് നല്‍കുമെന്നും ലെവി കൂട്ടിച്ചേര്‍ത്തു.

പക്ഷഭേദമില്ല, റിപ്പോർട്ടറും ഇല്ല; ചാറ്റ് ജിപിടി ഇനി ചാനലും നടത്തും
ചാറ്റ് ജിപിടി ഓടണം ഇനിയുമേറെ ദൂരം, മനുഷ്യബുദ്ധിയെ വെല്ലാൻ!

ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കാന്‍ ന്യൂസ് ജിപിടിക്ക് കഴിയുമെന്നും മെഷീന്‍ ലേര്‍ണിംഗ്, അല്‍ഗോരിതം, നാച്ചുറല്‍ ലാഗ്വേജ് പ്രൊസ്സസിംഗ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ന്യൂസ് ജിപിടിക്ക് ഉറവിടം പരിശോധിച്ച് വാർത്ത നല്‍കാൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനായി, ഒരു റിപ്പോര്‍ട്ടറിന്റെ സഹായം ആവശ്യമില്ലെന്നും ലെവി പ്രസ്താവനയില്‍ വ്യക്തമാക്കി.

പക്ഷഭേദമില്ല, റിപ്പോർട്ടറും ഇല്ല; ചാറ്റ് ജിപിടി ഇനി ചാനലും നടത്തും
ചാറ്റ് ജിപിടിയില്‍ പുതിയ ടൂള്‍; മനുഷ്യനോ നിർമിത ബുദ്ധിയോ എന്നറിയാം

കൃത്യതയോടെയും വ്യക്തതയോടെയും തത്സമയം വാര്‍ത്തകളും റിപ്പോര്‍ട്ടുകളും നല്‍കാന്‍ ന്യൂസ് ജിപിടിക്ക് സാധിക്കും. സാമൂഹ്യമാധ്യമങ്ങള്‍, വാര്‍ത്താ വെബ് സൈറ്റുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിങ്ങനെ നീളുന്ന വാര്‍ത്താ ഉറവിടങ്ങളില്‍ നിന്ന് വാര്‍ത്തയെ വേർതിരിച്ചെടുക്കാനും രാഷ്ട്രീയം, സാമ്പത്തികം, സയന്‍സ്, ടെക്‌നോളജി എന്നീ വിഷയങ്ങളില്‍ വാര്‍ത്തകള്‍ നല്‍കാനും ചാറ്റ് ജിപിടിക്ക് സാധിക്കും .

പക്ഷഭേദമില്ല, റിപ്പോർട്ടറും ഇല്ല; ചാറ്റ് ജിപിടി ഇനി ചാനലും നടത്തും
ഓട്ടോമൊബൈൽ രംഗത്തും ചാറ്റ്ജിപിടി; പ്രഖ്യാപനവുമായി അമേരിക്കയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ജനറൽ മോട്ടോർസ്

രാഷ്ട്രീയ താത്പര്യങ്ങള്‍ക്കോ വ്യക്തി താത്പര്യങ്ങള്‍ക്കോ സാമ്പത്തിക താത്പര്യങ്ങള്‍ക്കോ അതീതമായി നിലനില്‍ക്കാന്‍ പുതിയ വാര്‍ത്താ ചാനലിന് സാധിക്കും. 24 മണിക്കൂറും പ്രേക്ഷകര്‍ക്ക് കൃത്യമായ വാര്‍ത്തകള്‍ നല്‍കുകയെന്നതാണ് പൂര്‍ണമായും നിര്‍മിത ബുദ്ധിക്കടിസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ന്യൂസ് ജിപിടിയുടെ പ്രധാന ലക്ഷ്യം.

ഓപ്പണ്‍ എ ഐ എന്ന ഗവേഷണ സ്ഥാപനം കഴിഞ്ഞ വര്‍ഷം നവംബര്‍ 30നാണ് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായി ചാറ്റ്‌ബോട്ട് ചാറ്റ് ജിപിടി പുറത്തിറക്കിയത്. ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 10 ലക്ഷം ഉപഭോക്താക്കളെയാണ് ചാറ്റ് ജിപിടി നേടിയത്.

logo
The Fourth
www.thefourthnews.in