'സിനിമാറ്റിക് വിഷന്‍ കമിങ് സൂണ്‍'; ആപ്പിളിന്റെ വിവാദ പരസ്യത്തെ പരിഹസിച്ച് ഷഓമിയുടെ പുതിയ ടീസര്‍

'സിനിമാറ്റിക് വിഷന്‍ കമിങ് സൂണ്‍'; ആപ്പിളിന്റെ വിവാദ പരസ്യത്തെ പരിഹസിച്ച് ഷഓമിയുടെ പുതിയ ടീസര്‍

ഏത് ഉപകരണത്തിന്റെ പരസ്യമാണെന്ന് അറിയിക്കാതെയാണ് ഷഓമി ടീസര്‍ ഇറക്കിയിരിക്കുന്നത്

ആപ്പിളിന്റെ വിവാദമായ ഐ പാഡ് പ്രോ പരസ്യത്തെ പരിഹസിച്ച് ഷഓമിയുടെ പുതിയ ടീസര്‍. ഈ മാസം തുടക്കത്തില്‍ ആപ്പിള്‍ ഐ പാഡ് പുറത്തിറക്കിയതിനു പിന്നാലെയാണ് എക്‌സ് അക്കൗണ്ടിലൂടെ ഷഓമി പുതിയ പരസ്യം പുറത്തിറക്കിയത്. വിമര്‍ശനങ്ങള്‍ക്കു പിന്നാലെ പിന്‍വലിച്ച അതേ പരസ്യത്തെ മുന്‍നിര്‍ത്തി സര്‍ഗാത്മകത തകര്‍ക്കില്ലെന്നു സൂചിപ്പിക്കുന്ന പുതിയ പരസ്യമാണ് ഷഓമി പുറത്തുവിടുന്നത്. സിനിമാറ്റിക് വിഷന്‍ ഉടന്‍ വരുന്നുവെന്നാണ് ഷഓമി നല്‍കിയിരിക്കുന്ന പരസ്യ വാചകം.

സംഗീത ഉപകരണങ്ങള്‍, പെയിന്റ് പാത്രങ്ങള്‍, ഗെയിം ഉപകരണങ്ങള്‍ തുടങ്ങിയവ ഒരു ഹൈഡ്രോളിക് പ്രസ് ഉപയോഗിച്ച് ചതയ്ക്കുകയും പ്രസ് തുറക്കുമ്പോള്‍ ഐ പാഡ് പ്രോ പ്രത്യക്ഷമാകുന്നതുമാണ് ആപ്പിളിന്റെ പരസ്യത്തില്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ ഇത് സര്‍ഗാത്മകതയെ പരിഹസിക്കുന്നതാണെന്ന വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ പരസ്യത്തില്‍ ഹൈഡ്രോളിക് പ്രസ് പകുതി വഴിയില്‍ തടഞ്ഞുനിര്‍ത്തുന്നതാണ് കാണിച്ചിരിക്കുന്നത്. ഒന്നും തകര്‍ക്കില്ലെന്ന സൂചന നല്‍കുന്ന രീതിയിലാണ് ഈ ടീസര്‍ നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഏത് ഉപകരണത്തിന്റെ പരസ്യമാണെന്ന് അറിയിക്കാതെയാണ് ഷഓമി ടീസര്‍ ഇറക്കിയിരിക്കുന്നത്. ഷഓമി സിവി 4 പ്രോയെ ഷഓമി 14 സിവി എന്ന പേരില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന ഊഹാപോഹങ്ങളുണ്ട്. ഇതിനിടയിലാണ് ഷഓമിയുടെ ടീസര്‍ ഇറങ്ങിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഷഓമി 14 സിവിയുടെ പരസ്യമാണോ ഇതെന്ന സംശയവും പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു.

'സിനിമാറ്റിക് വിഷന്‍ കമിങ് സൂണ്‍'; ആപ്പിളിന്റെ വിവാദ പരസ്യത്തെ പരിഹസിച്ച് ഷഓമിയുടെ പുതിയ ടീസര്‍
ഐഫോണ്‍ 16 സീരീസ്: പുതിയ നിറങ്ങളിലും ബാറ്ററിയിലും; വിമർശനങ്ങള്‍ക്ക് പരിഹാരവുമായി ആപ്പിള്‍

ഈ കിംവദന്തികള്‍ ശരിയാണെങ്കില്‍ 1.5കെ റെസല്യൂഷനോട് കൂടിയുള്ള 6.55 ഇഞ്ച് അമോള്‍ഡ് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട് ഫോണായിരിക്കും അവതരിപ്പിക്കപ്പെടുന്നത്. 3000 നിറ്റ്‌സ് ബ്രൈറ്റ്‌നസുള്ള സിവി 4 പ്രോയുടെ ഡിസ്‌പ്ലേ തന്നെയാണ് ഷഓമി 14 സിവിയുടെ ഹൈലൈറ്റ്. 50 മെഗാ പിക്‌സല്‍ പ്രൈമറി ക്യാമറ, ലെയ്ക സമ്മിലക്‌സ് ലെന്‍സും ഷഓമി 14ന്റെയും 14 അള്‍ട്രയുടെയും പ്രത്യേകതയാണ്.

14സിവിയുടെ റിയര്‍ ക്യാമറയില്‍ 12-മെഗാപിക്‌സല്‍ ഒമിനി വിഷന്‍ OV13B10 അള്‍ട്രാ വൈഡ് സെന്‍സറും 50-മെഗാപിക്‌സല്‍ 2X ടെലിഫോട്ടോ ക്യാമറയും ഉള്‍പ്പെടുന്നു. സെല്‍ഫിക്ക് വേണ്ടി 32-മെഗാപിക്‌സല്‍ ക്യാമറയും ഇതിലുണ്ട്. 4700mAh ബാറ്ററി, 67W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഇതിന്റെ പ്രത്യേകതയാണ്.

logo
The Fourth
www.thefourthnews.in